കുഞ്ഞിന് മൂവ്മെന്റ്സില്ല, രാത്രി ഡോക്ടറുടെ അടുത്തേക്ക്, ഞങ്ങൾ പതിവുകാരായതുകൊണ്ട് ഭയം തോന്നിയില്ല; കൃഷ്ണകുമാർ
ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനായി എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ദിയ കൃഷ്ണ. വരും ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഡെലിവറിയുണ്ടാകും. അവസാനവട്ട സ്കാനിങും ചെക്കപ്പുമെല്ലാം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാഹം. നവംബറിൽ ആദ്യത്തെ കൺമണിയെ കൺസീവ് ചെയ്തു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ ആഗ്രഹമായിരുന്നു. പ്രഗ്നന്റാണെന്ന് തിരിച്ചറിഞ്ഞ് കോംപ്ലിക്കേഷൻസ് ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ആരാധകരോട് സന്തോഷ വാർത്ത ദിയ പങ്കുവെച്ചത്.
അപ്പോഴേക്കും മൂന്ന് മാസം പിന്നിട്ടിരുന്നു. തുടക്കത്തിലെ കുറച്ച് മാസങ്ങളിൽ തളർച്ച, ഛർദ്ദി എന്നിവയെല്ലാം ദിയയേയും അലട്ടിയിരുന്നു. പലപ്പോഴും ക്ഷീണവും ഛർദ്ദിയും കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എങ്കിലും വിശ്രമിക്കാൻ ശ്രമിക്കാതെ ബിസിനസിൽ അടക്കം ദിയ സജീവമായിരുന്നു.

കൃഷ്ണകുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയയാതുകൊണ്ട് തന്നെ ദിയയേയും അശ്വിനേയും കാൾ ത്രില്ലിലാണ് ദിയയുടെ സഹോദരിമാരും മാതാപിതാക്കളും. മകളുടെ പ്രഗ്നൻസി ക്രേവിങ്സിന് എപ്പോഴും കൂട്ടുപോകാറുള്ളത് കൃഷ്ണകുമാറാണ്. ഇപ്പോഴിതാ അർധരാത്രി മകളുടെ ആഗ്രഹപ്രകാരം ഐസ്ക്രീം കഴിക്കാൻ പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ. ഐസ്ക്രീം പ്ലാനിലുണ്ടായിരുന്നില്ല.
അതിനിടയിൽ അത്യാവശ്യമായി ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു. പരിശോധന കഴിഞ്ഞ് തിരികെ വരുന്ന സമയത്താണ് പ്രഗ്നൻസി ക്രേവിങ്സിന്റെ കാര്യം ദിയ അച്ഛനോട് പറയുന്നത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷമാണ് കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ അനുഭവപ്പെടുന്നുവെന്ന് ഓസി പറഞ്ഞത്.
ഞങ്ങൾ പതിവുകാരായതുകൊണ്ട് സാരമില്ലടാ... കുറച്ച് കഴിയുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് ഓസിയെ സമാധാനിപ്പിച്ചു. എന്നിരുന്നാലും ഡോക്ടറെ വിളിച്ച് കാര്യം സൂചിപ്പിച്ചു. അപ്പോൾ ചെക്കപ്പിന് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. അങ്ങനെ ആശുപത്രിയിലേക്ക് രാത്രിയിൽ തന്നെ പോയി. അവിടെ ചെന്ന് ചെക്കപ്പ് കഴിഞ്ഞപ്പോൾ കുഞ്ഞ് സേഫാണെന്ന് മനസിലായി. കുഞ്ഞ് ഉറക്കത്തിലോ മറ്റോ ആയിരുന്നു. ദിയ ഒരു കോഫിയൊക്കെ കുടിച്ചപ്പോൾ എല്ലാം ഓക്കെയായി.
തിരിച്ച് വരുമ്പോൾ രാത്രി ഒന്ന്, ഒന്നരയായി. ഓസിക്ക് കലശലായ വിശപ്പും. വഴിയിൽ നിന്ന് ചായ കുടിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നെ ഐസ്ക്രീം ഷോപ്പ് കണ്ടപ്പോൾ ഫലൂദ വാങ്ങി കഴിക്കാമെന്ന് ഓസി പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും ഐസ്ക്രീം കഴിച്ചു. ഡയറ്റാണെന്ന് പറഞ്ഞ് ഇരുന്നാലും ഭക്ഷണം കണ്ട് കഴിഞ്ഞാൽ കംപ്ലീറ്റ് നിയന്ത്രണവും പോകും.

മക്കൾ പ്രസവമടുത്ത് ഇരിക്കുന്നത് കാണുന്നത് മാതാപിതാക്കൾക്ക് ഒരു പ്രത്യേക സുഖമാണ്. അവരുടെ കൂടെ നിൽക്കാനും നടക്കാനും ആഹാരം കഴിക്കുന്നതുമെല്ലാം ഒരു സന്തോഷമാണ് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. ദിയയുടെ ഡെലിവറി അടുത്തതുകൊണ്ട് തന്നെ കുടുംബാംഗങ്ങൾ എല്ലാം തിരക്കുകൾ എല്ലാം മാറ്റിവെച്ച് വീട്ടിലുണ്ട്. രാഷ്ട്രീയ തിരക്കുകൾ ഒഴിഞ്ഞതോടെ കൃഷ്ണകുമാറും ഭാര്യയേയും മക്കളേയും പോലെ വ്ലോഗിങിൽ അടുത്തിടെയായി സജീവമാണ്.
നിറവയറിലും വിശ്രമിക്കാതെ ബിസിനസിൽ അടക്കം സജീവമാണ് ദിയ. അടുത്തിടെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ വലിയൊരു തുകയും നിരവധി സ്റ്റോക്കും ദിയയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടത്തിൽ കൂടിയാണ് ഇപ്പോൾ ദിയ. എഴുപത് ലക്ഷത്തോളം രൂപയാണ് നഷ്ടം വന്നത്.
ഗർഭിണിയായ സമയത്ത് കുറച്ച് കാലം ബിസിനസിൽ നിന്നും മാറി നിന്ന് വിശ്രമിക്കേണ്ട സാഹചര്യം ദിയയ്ക്ക് വന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. മൂന്ന് പെൺകുട്ടികളാണ് ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയത്. താൻ സഹോദരിമാരെപ്പോലെ കണ്ടിരുന്നവർ ചതിച്ചുവെന്നത് ദിയയ്ക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.facebook.com/actorkkofficial) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications