അവരുടെ ലൈഫ്സ്റ്റൈൽ തന്നെ മാറി, സ്വർണ്ണം വാങ്ങി, വീട് വെച്ചു, ദിയ ഇപ്പോഴും വാടക ഫ്ലാറ്റിലാണ് താമസം; കൃഷ്ണകുമാർ
കഴിഞ്ഞ ദിവസമാണ് താൻ വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായ വിവരം ദിയ കൃഷ്ണ പുറത്ത് പറയുന്നത്. താരപുത്രിയുടെ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന മൂന്ന് പെൺക്കുട്ടികളാണ് 69 ലക്ഷം രൂപയോളം ദിയയുടെ ബിസിനസ് വഴി തിരുമറി നടത്തി സമ്പാദിച്ചത്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയശേഷം ദിയ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് അവർ ദിയയ്ക്ക് എതിരെ കേസ് ഫയൽ ചെയ്തു. എന്നാൽ പോലീസ് അന്വേഷണത്തിൽ സത്യം ദിയയുടെ ഭാഗത്താണെന്ന് തെളിഞ്ഞു.
ദിയയുടേയും ജീവനക്കാരികളുടേയും ഫോൺ കോൾ, വീഡിയോകൾ എന്നിവ പുറത്ത് വന്നപ്പോൾ തന്നെ ന്യായം ദിയയുടെ ഭാഗത്താണെന്ന് ജനത്തിനും ബോധ്യമായിരുന്നു. അതുകൊണ്ട് തന്നെ കൃഷ്ണകുമാറിനും കുടുംബത്തിനും ജനപിന്തുണയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ആപത്ത് കാലത്ത് സത്യം മനസിലാക്കി ഒപ്പം നിന്ന ജനങ്ങൾക്ക് ന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും.

ഗർഭിണി കൂടിയായ മകൾക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസ് വരുമ്പോൾ നമ്മൾ വിഷമിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഞങ്ങളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു. ന്യായം കിട്ടാതെ എത്രപേർ നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയ്യുന്നു. കാരണം അവരെയൊന്നും സഹായിക്കാനും കാര്യങ്ങൾ പറയാനും ചിലപ്പോൾ ആരും ഉണ്ടാവില്ല. സത്യം തെളിയിക്കാൻ അവർക്ക് മാർഗവും ഉണ്ടാവില്ല. ഇനി മുതൽ അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ഞാനും ഒന്ന് ആലോചിട്ട് മാത്രമെ ചെയ്യു.
അതിൽ ഇനി മുതൽ ഉത്തരവാദിത്വം കാണിക്കും. നമ്മൾ എത്ര വിഷമകരമായ ഘട്ടത്തിലൂടെ പോയാലും സത്യം നമ്മളെ തേടി വരും. ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും പുറത്ത് വരാൻ ഇനി കുറച്ച് ദിവസം കൂടി വേണം. ധൈര്യമായി മുന്നോട്ട് പോകാനാണ് മോളോട് പറഞ്ഞിരിക്കുന്നത്. പണം പോയതിനേക്കാൾ മോളെ വിഷമിപ്പിച്ചത് അവൾക്ക് എതിരെ വന്ന ആരോപണങ്ങളാണ്.
പ്രശ്നങ്ങൾ വരുമ്പോൾ പേടിച്ച് മാറരുത്. സത്യം നമ്മുടെ ഭാഗത്താണെങ്കിൽ പോരാടണം. മക്കൾക്കാണ് പ്രശ്നമെങ്കിൽ അവർക്കൊപ്പം നിൽക്കണം. ഞങ്ങൾക്കൊപ്പം നിന്ന കേരളത്തിലെ പൊതുസമൂഹത്തിനും നന്ദി. മക്കൾക്ക് ഒരു പ്രശ്നം വന്നാൽ മാതാപിതാക്കൾ അവർക്കൊപ്പം നിൽക്കുന്നത് പോലെ മറ്റാർക്കും നിൽക്കാൻ പറ്റില്ല. അതുപോലെ കഴമ്പില്ലാത്ത ആരോപണങ്ങൾ വരുമ്പോൾ മനസിൽ കരുതിക്കോളൂ. അത് നല്ലത് എന്തോ വരാൻ വേണ്ടിയുള്ളതാണെന്ന്.
ആ കുട്ടികൾക്ക് ആരോ ധൈര്യം കൊടുക്കുന്നതുകൊണ്ടാണ് അവർ കൗണ്ടർ കേസുമായി വന്നതും ആരോപണങ്ങൾ ഉന്നയിച്ചതും. അളവില്ലാതെ അവരുടെ കൈകളിലേക്ക് പണം പോയിട്ടുണ്ട്. നിൽക്ക കള്ളിയാതെ വരുമ്പോൾ എടുത്തിടുന്നതാണ് ജാതി കാർഡ്. ജാതി നോക്കുന്നവരാണ് ഞങ്ങൾ എങ്കിൽ അവരെ ജോലിക്ക് എടുക്കുകയില്ലായിരുന്നു. ആ ചിന്ത ഇല്ലാതിരുന്നതുകൊണ്ടാണ് അവരെ ജോലിക്ക് എടുത്തത്.

ഞങ്ങളെ തകർക്കാൻ വേണ്ടിയാണ് സ്ത്രീ പീഡനവും എടുത്തിട്ടത്. ഞങ്ങളുടെ തലമുറയൊക്കെ പരസ്പര വിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിച്ചവരാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരുപാട് വിശ്വാസ വഞ്ചനകൾ നടക്കുന്നുണ്ട്. ആ കുട്ടികളുടെ ലൈഫ് സ്റ്റൈൽ തന്നെ മാറി എന്നാണ് അറിയുന്നത്. ഞങ്ങൾക്ക് പരിചയമുള്ള ജ്വല്ലറിയിൽ ചെന്ന് അവർ സ്വർണ്ണങ്ങൾ വാങ്ങിയെന്നും അക്കൂട്ടത്തിൽ ഒരാൾ പുതിയ വീട് വെച്ചുവെന്നും അറിഞ്ഞു. കടയുടമ ദിയ ഇപ്പോഴും ഫ്ലാറ്റിൽ വാടകയ്ക്കാണ് താമസം.
ഞങ്ങൾക്ക് ഒപ്പം നിന്ന ജനങ്ങൾക്ക് വേണ്ടി എന്തെലുമൊക്കെ ചെയ്യണം. ഞങ്ങളുടെ എൻജിഒ വഴി എന്തേലും നല്ല പ്രവൃത്തികൾ ചെയ്യാനുള്ള ആലോചനയുണ്ട്. അതിനുള്ള ഫണ്ട് മക്കളിൽ നിന്നും കൂടി വാങ്ങിക്കണമെന്നും കൃഷ്ണ കുമാർ പറഞ്ഞു. മലയാളികൾ ഒന്നടങ്കം ഞങ്ങളെ സപ്പോർട്ട് ചെയ്തു. അത് ആദ്യമായാണ്. രാഷ്ട്രീയവും മതവും ഒന്നും നോക്കാതെയാണ് എല്ലാവരും പിന്തുണച്ചത്. സത്യം മനസിലാക്കിയിട്ടുള്ള പിന്തുണയായിരുന്നു.
അതിന് വേണ്ടിയാണ് ഞങ്ങൾ നന്ദി പറയുന്നത്. ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടികൾ ക്രിമിനൽ മെന്റാലിറ്റിയോടെ പെരുമാറുന്നത് ഉൾക്കൊള്ളാനാവുന്നില്ല. ആ പിള്ളേരുടെ ലൈഫ് സ്റ്റൈൽ വരെ മാറി തുടങ്ങിയിരുന്നു. അവരുടെ അയൽവാസികളെല്ലാം വാർത്ത അറിഞ്ഞശേഷം അത്ഭുതപ്പെടുകയാണെന്ന് സിന്ധുവും പറഞ്ഞു.


Click it and Unblock the Notifications