രഹസ്യമായി ജീവിക്കാൻ താല്‍പര്യമില്ലായിരുന്നു! രണ്ട് ദിവസം മുന്‍പും വിവാഹമോചന വാർത്ത കണ്ടെന്ന് ക്രിസ് വേണുഗോപാൽ
വിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ ആറ് മാസത്തോളമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരദമ്പതിമാരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി അഭിനയിക്കുന്ന ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോഴാണ് ഇഷ്ടത്തിലാവുന്നത്. വളരെ സാധാരണക്കാരെ പോലെ വീട്ടില്‍ അറിയിച്ചിട്ട് വിവാഹം കഴിച്ചു. എന്നാല്‍ രണ്ടാളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ച് വലിയ വിമര്‍ശനങ്ങളാണ് വന്നത്.
അച്ഛനെയും മകളെയും പോലുണ്ടെന്നാണ് ദിവ്യയും ക്രിസും ഒരുമിച്ച് വരുമ്പോള്‍ ചിലര്‍ പറഞ്ഞിരുന്നത്. ഇതിനിടെ ഇവര്‍ വിവാഹമോചിതരായെന്നും കഥകളിറങ്ങി. ഇത്തരം വാര്‍ത്തകള്‍ക്കിടയിലും സന്തുഷ്ടരായി ജീവിക്കുകയാണ് ക്രിസ്സും ദിവ്യയും. മാത്രമല്ല വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ വിഷു വലിയ ആഘോഷമാക്കാനാണ് താരങ്ങള്‍ തീരുമാനിച്ചത്. ഇതിനോട് അനുബന്ധിച്ച് അറോറ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പറയുകയാണ് ദിവ്യയും ക്രിസ്സും.

ഞങ്ങള്‍ രണ്ടാളും കഷ്ടപ്പെട്ടാണ് വിവാഹം നടത്തിയത്. കല്യാണം കഴിഞ്ഞ ഉടനെ ഡിവോഴ്‌സ് ആണെന്ന് പറയാന്‍ തുടങ്ങി. ഞങ്ങളെ ചേര്‍ന്ന് കാണുമ്പോള്‍ പലര്‍ക്കും വിഷമമാണ്. വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പമൊക്കെ മാറി. ആളുകള്‍ക്ക് പുതിയ ചില രീതികളോടാണ് താല്‍പര്യം. ഞങ്ങള്‍ക്ക് രഹസ്യമല്ലാതെ നാലാളുടെ മുന്നില്‍ വെച്ച് കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. ഗുരുവായൂര്‍ വെച്ച് വീട്ടുകാരുടെയും മക്കളുടെയുമൊക്കെ സാന്നിധ്യത്തില്‍ വെച്ചാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. അതില്‍ ഒരു കുറ്റബോധവുമില്ല.
രണ്ട് ദിവസം മുന്‍പ് വരെ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അവിടുന്നും ഇവിടുന്നും കട്ട് ചെയ്ത് പറയുന്ന ഒരു യൂട്യൂബ് ചാനല്‍ ഞങ്ങള്‍ പിരിഞ്ഞെന്ന് പറഞ്ഞ് വീഡിയോ ചെയ്തു. ഞങ്ങളിപ്പോള്‍ പല്ല് തേച്ചോ കുളിച്ചോ എന്നൊക്കെ അറിയണമെങ്കില്‍ യൂട്യൂബിലൊന്ന് നോക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് എത്തി. ഇത് സമൂഹം ഏറ്റെടുക്കുകയാണെന്ന് ചോദിച്ചാല്‍ അല്ല. എവിടെ ആയാലും സന്തോഷമായിരിക്കണമെന്ന് പറഞ്ഞ് ഞങ്ങളെ സ്‌നേഹിക്കുന്നവരുണ്ട്.

പൈസ ഉണ്ടാക്കാന്‍ വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ല. എക്‌സ്‌ക്ല്യൂസിവ് എന്ന് പറഞ്ഞ് ഒരു വീഡിയോ പോലും ഇതുവരെ ഇട്ടിട്ടില്ല. പിന്നെ ഇന്റര്‍വ്യൂന് പങ്കെടുക്കുന്നതിന് ഒരു രൂപ പോലും ആരോടും വാങ്ങാറില്ല. ഞങ്ങളെ പോലെ ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവരുണ്ട്. അവര്‍ക്കൊരു ആശ്രയം ആവാനും ഞങ്ങളുടെ അഭിമുഖങ്ങള്‍ അവരെ പോലെയുള്ളവര്‍ക്ക് പ്രചോദനം ആവട്ടെ എന്നേ കരുതുന്നുള്ളു.
വലിയ ഏവറസ്റ്റ് കീഴടക്കി എന്നൊന്നും ഞാന്‍ പറയുന്നില്ല. പകരം കുഞ്ഞുമോളെ (ദിവ്യ ശ്രീധര്‍) ഞാന്‍ മനസിലാക്കി, അവളെ സ്‌നേഹിച്ചു. നേരെ തിരിച്ച് എന്നെ അവളും സ്‌നേഹിക്കുന്നുണ്ട്. അത് വീട്ടില്‍ അറിയിച്ചിട്ട് കല്യാണം കഴിച്ചു. അതിന് പ്രായം ഒര പ്രശ്‌നമാണോന്ന് ചോദിച്ചാല്‍ എന്റെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് വരെ കാണിച്ച് കൊടുത്തിട്ടുണ്ട്. എനിക്ക് അറുപതോ തൊണ്ണൂറോ വയസുണ്ടെന്നാണ് ആളുകള്‍ വിചാരിക്കുന്നത്. എനിക്ക് 49 വയസായി. ഈ പ്രായത്തില്‍ ഒറ്റപ്പെടാന്‍ താല്‍പര്യമില്ല. വീട്ടിലേക്ക് വരാന്‍ ഒരു കാരണം വേണം. അതാണ് ഭാര്യ ദിവ്യയെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു...
പത്തരമാറ്റ് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ദിവ്യയും ക്രിസും പരസ്പരം പരിചയത്തിലാവുന്നത്. ഇരുവരും നേരത്തെ വിവാഹിതരായെങ്കിലും ആ ബന്ധം വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. വീട്ടുകാരോടും മക്കളോടുമൊക്കെ വിവാഹക്കാര്യം അറിയിച്ചതോടെ എല്ലാവരും താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഗുരുുവായൂർവെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയത്. പക്ഷേ ഇതിൻ്റെ പേരിൽ താരങ്ങൾക്ക് വ്യാപകമായി സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.


Click it and Unblock the Notifications