ആദ്യത്തെ കൂലി 60 രൂപ; ദിവ്യ എന്റെ ജീവിതത്തിലേക്ക് വന്നത് ബാങ്ക് ബാലൻസ് കണ്ടിട്ടല്ല; ക്രിസ്സും ദിവ്യ ശ്രീധറും!
ക്രിസ് വേണുഗോപാലിനെ വിവാഹം ചെയ്തപ്പോൾ മുതൽ സീരിയൽ നടി ദിവ്യ ശ്രീധർ ഏറ്റവും കൂടുതൽ കേട്ട ഒരു വിമർശനം ക്രിസ്സിന്റെ ബാങ്ക് ബാലൻസ് കണ്ടാണ് ദിവ്യ നടനെ വിവാഹം ചെയ്തത് എന്നാണ്. നര മറയ്ക്കാത്തതുകൊണ്ട് തന്നെ ക്രിസ്സിനെ കാണുമ്പോൾ അറുപതിന് മുകളിൽ പ്രായമുള്ളതായി തോന്നും. അതും ദിവ്യയെ ആളുകൾ വിമർശിക്കാൻ കാരണമായിട്ടുണ്ട്. നാൽപ്പത് പിന്നിട്ട സ്ത്രീ നര ബാധിച്ച ഒരാളെ പങ്കാളിയായി സ്വീകരിക്കണമെങ്കിൽ അത് പണം കണ്ട് മാത്രമാകുമെന്ന ധാരണ ഇരുവരും പ്രതികരിക്കും വരെ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടായിരുന്നു.
ദിവ്യ വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച വ്യക്തിയാണ്. പ്രണയ വിവാഹമായിരുന്നു ആ ദാമ്പത്യത്തിൽ രണ്ട് മക്കളും പിറന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല ദിവ്യയ്ക്ക്. പിന്നീട് ആ ബന്ധത്തിൽ നിന്നും പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് ദിവ്യ ഇറങ്ങിപ്പോന്നു.

മക്കൾക്ക് വേണ്ടിയാണ് ദിവ്യ സീരിയലുകൾ ചെയ്ത് തുടങ്ങിയത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മകളുടെ ഉപരി പഠനം മുടങ്ങിയിരുന്നു. അടുത്തിടെ മുതൽ മകളെ വീണ്ടും ബിസിനസ് മാനേജ്‌മെന്റ് ഏവിയേഷൻ കോഴ്സിന് ദിവ്യ ചേർത്തു. ഇപ്പോഴിതാ കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ ശമ്പളത്തെ കുറിച്ച് ദിവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അറുപത് രൂപ കൂലി വാങ്ങി അധ്വാനിച്ച് തുടങ്ങിയതാണ് താനെന്നും വന്ന വഴി മറക്കുന്ന ആളല്ലെന്നും ദിവ്യ പറയുന്നു. അമ്മ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് തന്ന തുക വെച്ച് ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച് സ്വന്തമായി ബ്യൂട്ടിപാർലർ തുടങ്ങിയ കഥയും കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പങ്കുവെച്ചു. എനിക്ക് ആദ്യം ശമ്പളം കിട്ടിയെന്ന് പറയാൻ കഴിയില്ല. അത് കൂലിയായിരുന്നു.
അറുപത് രൂപയാണ് ആദ്യമായി ലഭിച്ചത്. അത് എന്താണെന്ന് മൊത്തമായി ഞാൻ പറയുന്നില്ല. എത്ര വളർന്നാലും എത്ര ഉയരത്തിൽ എത്തിയാലും പണ്ട് വളർന്ന സാഹചര്യങ്ങൾ മറക്കരുത് എന്നാണ് എനിക്ക്. അതുകൊണ്ട് തന്നെ അതൊന്നും മറന്ന് ആരോടും ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല. മുമ്പ് ഞാൻ എന്റെ സങ്കടങ്ങൾ പറഞ്ഞപ്പോൾ ഞാൻ എന്തോ അപരാധം ചെയ്തത് പോലെയായിരുന്നു മറ്റുള്ളവർക്ക്.
അതുകൊണ്ട് തന്നെ ഇനി എന്റെ പേഴ്സണൽ കാര്യങ്ങൾ പറയില്ല. ഞാൻ വളർന്ന സാഹചര്യം എനിക്ക് അറിയാം അത് വിട്ട് ഒരിക്കലും കളിക്കില്ല. ആദ്യത്തെ എന്റെ കൂലി അറുപത് രൂപയായിരുന്നു. പിന്നീട് അമ്മ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് എന്നെ ബ്യൂട്ടീഷൻ കോഴ്സ് പഠിപ്പിച്ചു. എട്ടായിരം രൂപയാണ് ലോണായി എടുത്തത്.

ആറായിരം രൂപയായിരുന്നു കോഴ്സ് ഫീസ്. രണ്ടായിരം രൂപയ്ക്ക് ഞാൻ നാല് ചുരിദാർ വാങ്ങി. ആ ഡ്രസ്സിട്ടാണ് അന്ന് കോഴ്സ് പഠിക്കാൻ പോയിരുന്നത്. കല്യാണത്തിനുശേഷം സംഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ. ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചശേഷം എനിക്ക് പാർലറിൽ നിന്നും കിട്ടിയ ശമ്പളം 1500 രൂപയായിരുന്നു. അതിൽ നിന്നും ഡെവലപ്പ് ചെയ്ത് മൂന്ന്, നാല് വർഷത്തോളം ബ്യൂട്ടീഷനായി ജോലി ചെയ്തു. ശമ്പളം അതിന് അനുസരിച്ച് അയ്യായിരം രൂപ വരെ വർധിച്ചു.
പിന്നീട് സ്വന്തമായൊരു ബ്യൂട്ടീപാർലർ ഞാൻ ആരംഭിച്ചു. ലോണിലാണ് തുടങ്ങിയത്. നല്ല രീതിയിലാണ് പാർലർ മുന്നോട്ട് പോയിരുന്നത്. പിന്നീട് ലൈഫിൽ വന്ന പ്രശ്നങ്ങൾ കാരണം ആ ബ്യൂട്ടിപാർലർ നഷ്ടത്തിന് കൊടുക്കേണ്ടിവന്നു. അതിനുശേഷം ബ്യൂട്ടിപാർലർ നടത്താൻ ശ്രമിച്ചുവെങ്കിലും നഷ്ടത്തിൽ കലാശിച്ചു.
തിരുവനന്തപുരത്തേക്ക് മകനേയും കൊണ്ട് ഒളിച്ചോട്ടം പോലെ വന്നതാണ്. ഭദ്ര എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. ഇതുവരെ 24 സീരിയലുകൾ ചെയ്തു. ഇന്ന് മോശമില്ലാത്ത പ്രതിഫലമുണ്ട് ദിവ്യ പറയുന്നു. എന്നെ കല്യാണം കഴിച്ചപ്പോൾ മുതൽ പണം കണ്ടിട്ട് ദിവ്യ എന്നെ കെട്ടിയെന്ന് പറയുന്നവരുണ്ട്.
പണത്തിന്റെ വാല്യു അറിയാത്തവരാണ് അങ്ങനെ പറയുന്നത്. കൊവിഡ് കാലത്ത് ബ്യൂട്ടിപാർലറിലെ ഓരോ സാധനങ്ങളും പെറുക്കി വിറ്റാണ് സർവൈവ് ചെയ്തത്. അങ്ങനൊരാൾ എങ്ങനെ എന്റെ ജീവിതത്തിലേക്ക് ബാങ്ക് ബാലൻസ് കണ്ടിട്ട് വരും. ഞാൻ സപ്പോർട്ട് ചെയ്യുമെന്ന ധൈര്യത്തിലാണെന്ന് ക്രിസ്സും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











