എനിക്ക് മരുന്ന് തരുമോ എന്ന് ചോദിച്ച് സലീം അന്ന് വിളിച്ചു! അവസാന യാത്രയില്‍ ചന്തു ചെയ്തത്
മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയവരെല്ലാം നന്ദിയോടെ ഓര്‍ക്കുന്ന പേരാണ് കെഎസ് പ്രസാദിന്റേത്. സ്വന്തമായി വാങ്ങിയ സ്ഥലം വിറ്റാണ് ആദ്യത്തെ കാസറ്റ് ഇറക്കിയത്. നൂറുകണക്കിന് കാസറ്റുകളും, കലാകാരന്‍മാരുമൊക്കെയാണ് അതിലൂടെ വന്നത്. ഞങ്ങള്‍ കൊണ്ടുവന്നതൊന്നുമല്ല, അവരുടെ കഴിവിലൂടെ വന്നതാണ്. എവിടെ ചെന്നാലും ഇതേക്കുറിച്ച് പറയുന്നവരുണ്ട്. സലീം കുമാര്‍ ഒരു നടന്‍ മാത്രമല്ല, സമൂഹത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും അതേക്കുറിച്ച് പ്രതികരിക്കുന്നൊരാളാണ്. അങ്ങനെയുള്ളവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതേ വിഭാഗത്തിലുള്ള ആളാണ് ഞാന്‍. സലീം കുമാറിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.
മുന്‍പൊരിക്കല്‍ ഓടയില്‍ വീണ് കാലൊടിഞ്ഞതിന് കേസ് കൊടുത്ത് നഷ്ട പരിഹാരം വാങ്ങിച്ചെടുത്തിട്ടുണ്ട് ഞാന്‍. രാഷ്ട്രീയമല്ല, നല്ലത് ചെയ്യുന്നവരെയെല്ലാം എനിക്കിഷ്ടമാണ്. ഇഷ്ടമുള്ള ജോലി ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ലഭിക്കും. ഇഷ്ടമല്ലെങ്കില്‍ ഇഷ്ടപ്പെടാന്‍ നോക്കുക. ഞാന്‍ ഇഷ്ടപ്പെട്ട് വന്ന മേഖലയാണ് ഇത്. കലാഭവന്റെ സെക്രട്ടറിയാണ് ഞാന്‍. വെട്ടിത്തുറന്ന് പറയും കാര്യങ്ങളെല്ലാം. മരണത്തെക്കുറിച്ച് തന്നെ പുള്ളി എത്രയാണ് പറഞ്ഞിട്ടുള്ളത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും അത് വരും. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നത് കൊണ്ടാണ് നാലഞ്ച് വര്‍ഷമായിട്ട് പുള്ളി ഒന്ന് പിന്നാക്കം പോയത്. എനിക്ക് ഒരു ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്. പേരിനൊപ്പം ഞാന്‍ ഡോക്ടര്‍ ചേര്‍ക്കാത്തതാണ്.

അത് കിട്ടിയ സമയത്ത് വാര്‍ത്തകളൊക്കെ വന്നിരുന്നു. എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടായിരുന്നു. രാത്രിയായപ്പോഴാണ് സലീം വിളിച്ചത്. നല്ല പനിയും, ജലദോഷവുമാണ്, മരുന്ന് കുറിച്ച് തരാമോയെന്നായിരുന്നു എന്നോട് ചോദിച്ചത്. എന്നെ കളിയാക്കിയതാണ്. അങ്ങനെ ഏത് സമയത്തും പുള്ളി തമാശ പറയും. അതും പറഞ്ഞ് പുള്ളി തന്നെ ചിരിക്കുകയായിരുന്നു. പുള്ളി അഡ്മിറ്റാണെന്ന് അറിഞ്ഞിരുന്നു. ആരേയും കയറ്റുന്നുണ്ടായിരുന്നില്ല അകത്തേക്ക്്. പിന്നെ അന്ന് രാത്രിയായിരുന്നു മരണം. പിറ്റേന്ന് രാവിലെയാണ് അവിടേക്ക് പോയത്. അടക്കം കഴിയുന്നത് വരെ അവിടെയുണ്ടായിരുന്നു. അങ്ങനെയൊരു കര്‍മ്മം ചെയ്യാന്‍ ജനം മാറി കൊടുക്കണ്ടേ, അവര്‍ക്ക് നില്‍ക്കാന്‍ പറ്റണ്ടേ, മീഡിയയും പൊതുജനങ്ങളും എല്ലാവരും വന്ന് അങ്ങട് നിറഞ്ഞിരിക്കുകയായിരുന്നു.
അവരെയും കുറ്റം പറയാന്‍ പറ്റില്ല. അവസാനമായി കാണാന്‍ വന്നതാണല്ലോ. കുറേനേരമായി മാറാന്‍ പറഞ്ഞിട്ടും മാറുന്നില്ല. അങ്ങനെയാണ് ചന്തു ക്ഷോഭിച്ചത്. കര്‍മ്മം ചെയ്യാന്‍ അവര്‍ക്ക് നില്‍ക്കാന്‍ പറ്റണ്ടേ. ഗാര്‍ഡ് ഓഫ് ഹോണര്‍ ചെയ്യാന്‍ പോലീസുകാര്‍ക്ക് കൈ ഉയര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല.
ഇങ്ങനെയൊരു മൊമന്റില്‍ പോലീസുകാര്‍ക്കും ചൂടാവാന്‍ പറ്റില്ല. ചന്തു പറഞ്ഞപ്പോളാണ് ആളുകളൊക്കെ ഒന്ന് മാറി നിന്നത്. കുറേ മീഡിയക്കാരൊക്കെയുണ്ടായിരുന്നു. ചിലരെയൊക്കെ കാണുമ്പോള്‍ ചിരിക്കില്ലേ, അതുമാത്രം എടുത്ത് മരണം കാണാന്‍ വന്നിട്ട് ചിരിക്കുന്നോ എന്ന് ചോദിച്ച് വീഡിയോകളൊക്കെ കണ്ടിരുന്നു. അങ്ങനെയൊക്കെ കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി.
ചന്തുവിനെ എല്ലാവരും പിന്തുണച്ചതായാണ് ഞാന്‍ കണ്ടത്. കുറേ പോസ്റ്റുകളൊക്കെ വന്നിരുന്നല്ലോ. അതൊരു രണ്ടുമിനിറ്റ് നേരത്തെ കാര്യമായിരുന്നു. ആഗ്രഹിച്ച രീതിയില്‍ അച്ഛന് അന്ത്യവിശ്രമം ഒരുക്കാനല്ലേ മക്കള്‍ ശ്രമിക്കുക. മതപരമായ ചടങ്ങുകളൊന്നും ചെയ്യരുത്. അസ്ഥിനിമജ്ഞനം ചെയ്യരുത് എന്ന് സലീം കുമാര്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മൃതദേഹത്തില്‍ മഞ്ഞപ്പട്ട് പുതപ്പിച്ചപ്പോള്‍ അത് വേണ്ടെന്നായിരുന്നു ചന്തു പറഞ്ഞത്. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു അടക്കം. ഇട്ടിരുന്ന വേഷത്തില്‍ തന്നെയായിരുന്നു മക്കള്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയത്. സോഷ്യല്‍മീഡിയയിലൂടെയായി അവസാനനിമിഷത്തെ വീഡിയോയും പ്രചരിച്ചിരുന്നു.


Click it and Unblock the Notifications