Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആ നഗ്നരംഗം ചിത്രീകരിച്ചത് 7 തവണ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിനേത്രി!
സിനിമയായാലും ടെലിവിഷന്‍ പരമ്പരകളായാലും ചിത്രീകരിക്കുമ്പോള്‍ അതിന്റെ പെര്ഫെക്ഷന് വേണ്ടി സംവിധായകര്‍ പരാമവധി ശ്രമങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ അഭിനേതാക്കളെ സംബന്ധിച്ച് പലപ്പോഴും അത് വിരസതയാവാറുണ്ട്. എന്നാല്‍ ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ക്ഷമ പറഞ്ഞതിന് ശേഷമാണ് ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതെങ്കിലോ, അത്തരത്തിലൊരു കാര്യമാണ് അനുരാഗ് കശ്യപിന്റെ സേക്രഡ് ഗെയിം സീരീസിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചത്. ഓഡീഷന് വരുമ്പോള്‍ ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നുവെന്നും കുബ്ര സെയ്ത് വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വരുമെന്ന് ആദ്യം തന്നെ സംവിധായകന് സൂചിപ്പിച്ചിരുന്നു. എത്ര മനോഹരമായാണ് അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് പിന്നീട് മനസ്സിലാവുമെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു. സെറ്റില്‍ താന്‍ കംഫര്‍ട്ടായിരുന്നുവെന്നും ഈ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. താരത്തിന്റെ അഭിമുഖത്തിലൂടെ തുടര്‍ന്നുവായിക്കാം.
നഗ്നരംഗം വീണ്ടും ചിത്രീകരിച്ചു
സേക്രഡ് ഗെയിംസ് എന്ന ഗെയിം സീരിസ് ജൂലൈ 6 മുതലാണ് പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. സീരീസില്‍ ചുക്കോ എന്ന ട്രാന്‍സ്ജെന്‍ഡര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിക്രംചന്ദ്രയുടെ നോവലായ സേക്രഡ് ഗെയിംസ് 2006ലായിരുന്നുപുറത്തിറങ്ങിയത്. ഇതേ പേര് തന്നെയായിരുന്നു സീരിസിനും നല്‍കിയത്. നെറ്റ്ഫ്്ളിക്സിന് വേണ്ടിയാണ് ഈ സീരീസൊരുക്കിയത്. പരമ്പര സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായി പ്രതീക്ഷകള്‍ പങ്കുവെച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
രാധിക ആപ്തെയും നവാസുദ്ദീന്‍ സിദ്ദിഖിയും
നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്തെ, സെയ്ഫ് അലി ഖാന് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും ക്രൂബയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചുക്കോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. അത്ര അനായാസേനയല്ല താന്‍ ഈ സീരീസില്‍ അഭിനയിച്ചതെന്ന് താരം പറയുന്നു. ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്.
ക്ഷമ ചോദിച്ചതിന് ശേഷം
ഈ സീരീസിന്റെ ഓഡീഷനിടയില് തന്നെ നഗ്നരംഗത്തെക്കുറിച്ച് സംവിധായകന് പറഞ്ഞിരുന്നു. നഗ്നരംഗത്തിന്റെ ചിത്രീകരണം ഏഴ് തവണയാണ് ചിത്രീകരിച്ചത്. ഈ രംഗം പലതവണ ചെയ്യിക്കുന്നതില്‍ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നോട് ക്ഷമിക്കൂയെന്ന് പറഞ്ഞാണ് ഈ രംഗം വീണ്ടും ചിത്രീകരിച്ചത്. താരത്തിന്റെ തുറന്നുപറച്ചിലില്‍ സിനിമാലോകം ഒന്നടങ്കം അമ്പരന്നിരുന്നു. പിന്നീടാണ് കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്.
പ്രയാസകരമായി തോന്നിയില്ല
നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ തനിക്ക് അസ്വസ്ഥതകളൊന്നും തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.പ്രഗത്ഭ സംവിധായകനും സംഘത്തിനുമൊപ്പം ജോലി ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പ്രയാസകരമായി തോന്നില്ലെന്നും താരം പറയുന്നു. തൊണ്ണൂറുകളില്‍ മുംബൈയിലെ അധോലോക സംഘങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ പരമ്പരയുടെ പ്രമേയം.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?