കുടുംബവിളക്കില്‍ നിന്നും ആദ്യം വിളിച്ചത് നൂബിനാണ്, രഹസ്യ വിവാഹം കഴിഞ്ഞുള്ള പ്രതികരണത്തെക്കുറിച്ച് പാര്‍വതി

കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. ക്യാമറാമാനായ അരുണും പാര്‍വതിയും പ്രണയത്തിലാവുകയായിരുന്നു. ക്യാമറയിലെ മുഖം ഹൃദയത്തില്‍ പതിഞ്ഞതോടെയായിരുന്നു അരുണ്‍ പ്രണയം പറഞ്ഞത്. കുടുംബവിളക്ക് ലൊക്കേഷനിലുള്ളവര്‍ക്ക് പോലും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഇന്ത്യന്‍ സിനിമാഗാലറിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അരുണും പാര്‍വതിയും വിശേഷങ്ങള്‍ പങ്കുവെച്ചത്. പാര്‍വതിയുടെ സഹോദരിയായ മൃദുലയുടെ വിവാഹം തീരുമാനിച്ചത് അടുത്തിടെയായിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ യുവകൃഷ്ണയാണ് മൃദുലയെ വിവാഹം ചെയ്യുന്നത്. ചേച്ചിയുടെ എന്‍ഗേജ്‌മെന്റിന് അതീവ സന്തോഷത്തോടെയായിരുന്നു പാര്‍വതിയും അരുണും പങ്കെടുത്തത്. എന്‍ഗേജ്‌മെന്റിന് മുന്നോടിയായി യുവയും മൃദുലയും പങ്കുവെച്ച വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇവരായിരുന്നു. പ്രണയം അതീവ രഹസ്യമാക്കിയതിനെക്കുറിച്ചും, വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചുമെല്ലാം ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

യുവയും മൃദുലയും

യുവയും മൃദുലയും

ചേച്ചിയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു, അതിന്റെ തിരക്കിലൊക്കെയായിരുന്നു. മൂന്ന് ദിവസം ഉറക്കമൊന്നുമില്ലായിരുന്നു. ചേച്ചിക്ക് ടെന്‍ഷനുണ്ടായിരുന്നു. വസ്ത്രങ്ങളും ഓര്‍ണമെന്‍സുമൊക്കെ നോക്കാനായി പോയിരുന്നു. ഒരുദിവസം കൊണ്ടായിരുന്നു അവരുടെ വീഡിയോ ചെയ്തതെന്ന് അരുണ്‍ പറയുന്നു. യുവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് മൃദുലയും മൃദുലയെക്കുറിച്ച് യുവയും പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മൃദ്വ എന്ന പേരിലായിരുന്നു ഇരുവരും ചാനല്‍ തുടങ്ങിയത്.

നൂബിന്‍റെ കോള്‍

നൂബിന്‍റെ കോള്‍

വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍ പാര്‍വതിയെ ആദ്യം വിളിച്ചത് നൂബിനായിരുന്നു. കേട്ടത് ശരിയാണോയെന്നായിരുന്നു ചോദിച്ചത്. സീരിയലിലുള്ളവര്‍ക്കൊന്നും ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നു. ശ്രീജിത്തും കെകെയുമെല്ലാം മെസ്സേജ് അയച്ചിരുന്നു. പ്രണയം 5-6 വര്‍ഷം കൊണ്ടുപോയി അടിച്ച് പിരിയുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നായിരുന്നു അവര്‍ പറഞ്ഞത്. അസോസിയേറ്റുള്‍പ്പടെയുള്ളവരായിരുന്നു അരുണിനെ വിളിച്ചത്. ഇടയ്ക്ക് ഞങ്ങള്‍ കുടുംബവിളക്ക് ലൊക്കേഷനില്‍ പോയി എല്ലാവരേയും കണ്ടിരുന്നു.

വീട്ടുകാരുടെ മറുപടി

വീട്ടുകാരുടെ മറുപടി

അരുണിന്‍റെ വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പാര്‍വതിയുടെ വീട്ടുകാര്‍ക്ക് തുടക്കത്തില്‍ പ്രശ്നമായിരുന്നു. ഞങ്ങള്‍ ഒരുദിവസം അനിയനെ ലൊക്കേഷനിലേക്ക് കൊണ്ടുവിട്ടിരുന്നു ഇവളുടെ വീടിനടുത്തായിരുന്നു ആ ലൊക്കേഷന്‍. എനിക്ക് അമ്മയെ കാണണമെന്ന് ഇവള്‍ പറഞ്ഞു. കയറിവായെന്ന് അമ്മയും പറഞ്ഞു. അച്ഛനേയും കണ്ടു. അങ്ങനെ എല്ലാം പരിഹരിച്ചു. അച്ഛനും അമ്മയും ലവ് മാര്യേജായിരുന്നുെവെന്നും പാര്‍വതി പറയുന്നു.

Recommended Video

Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep
അസിസ്റ്റ് ചെയ്യുന്നുണ്ട്

അസിസ്റ്റ് ചെയ്യുന്നുണ്ട്

അഭിനയത്തില്‍ വലിയ താല്‍പര്യമില്ലെന്ന് തുടക്കം മുതലേ പാര്‍വതി പറഞ്ഞിരുന്നുവെന്ന് അരുണ്‍ പറയുന്നു. ഇപ്പോള്‍ ക്യാമറ വര്‍ക്കില്‍ എന്നെ അസിസ്റ്റ് ചെയ്യുന്നുണ്ട്. ചേച്ചിയുടെ വിവാഹത്തിന് മുന്‍പുള്ള വീഡിയോ ചിത്രീകരിച്ചപ്പോള്‍ അരുണിനൊപ്പം പാര്‍വതിയുമുണ്ടായിരുന്നു പിന്നണിയില്‍. ബിബിഎ കഴിഞ്ഞു, എംബിഎ ചെയ്യാനും ആഗ്രഹമുണ്ടെന്നും പാര്‍വതി പറയുന്നു. ഭര്‍ത്താവിന്റെ തീരുമാനം പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഉത്തമ കുടുംബിനിയായി മാറിയിരിക്കുകയാണ് താനെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X