മൃദുലയ്ക്ക് സര്‍പ്രൈസുമായി പാര്‍വതിയും അരുണും, വിവാഹത്തിന് മുന്‍പുള്ള തുടക്കത്തിന് പിന്നണിയില്‍ ഇവരാണ്
യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ജനുവരിയിലാണ് വിവാഹമെന്നുള്ള വിവരങ്ങളായിരുന്നു ലഭിച്ചത്. വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് മൃദുല വിജയ് എത്തിയിരുന്നു. സര്‍പ്രൈസുമായി താനും എത്തുന്നുണ്ടെന്നായിരുന്നു യുവകൃഷ്ണ പറഞ്ഞത്. യുവയുടെ പോസ്റ്റ് കണ്ടതോടെ ആരാധകരും ആകാംക്ഷയിലായിരുന്നു. എന്‍ഗേജ്‌മെന്റിന് മുന്‍പായാണ് യുവയും മൃദുലയും ചേര്‍ന്ന് ആ സര്‍പ്രൈസ് പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിശേഷം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. വിവാഹ ആലോചന വന്നതിനെക്കുറിച്ചും തങ്ങളുടെ അടുപ്പത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള വീഡിയോയുമായാണ് ഇരുവരും എത്തിയത്. വിവാഹത്തെക്കുറിച്ചുള്ള ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ചേച്ചിയുടെയും ചേട്ടന്റേയും പുതിയ തുടക്കത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചത് പാര്‍വതിയും അരുണുമായിരുന്നു.

മൃദുലയും യുവയും
സീരിയലില്‍ ഭാര്യയായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഭാര്യയാവാനൊരുങ്ങുകയാണ് മൃദുല വിജയ്. സ്‌ക്രീനില്‍ ഭര്‍ത്താവായി അഭിനയിച്ചുവെങ്കിലും ജീവിതത്തില്‍ ആ റോളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് യുവകൃഷ്ണ. പൂക്കാലം വരവായി നായികയെ ജീവിസഖിയാക്കുകയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന്‍. പക്കാ അറേഞ്ച്ഡായിരുന്നു തങ്ങളുടെ വിവാഹമെന്ന് ഇരുവരും പറയുന്നു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു ഇരുവരും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടേയും പേരുകള്‍ ചേര്‍ത്തായിരുന്നു ചാനലിന് പേരിട്ടത്. എന്‍ഗേജ്‌മെന്റിലേക്ക് എത്തിയതിന്റെ വിശേഷങ്ങളാണ് ആദ്യ വീഡിയോയിലൂടെ പങ്കുവെച്ചത്.

ക്യാമറയ്ക്ക് പിന്നില്‍
യുവയുടെ തിരക്കഥയാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ അണിനിരന്നത് അരുണായിരുന്നു. മൃദുലയുടെ സഹോദരിയായ പാര്‍വതിയുടെ ഭര്‍ത്താവാണ് ക്യാമറാമാനായ അരുണ്‍. കുടുംബവിളക്ക് ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. 3 മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും രഹസ്യവിവാഹം നടത്തിയത്. തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരേയും സ്വീകരിക്കുകയായിരുന്നു. അരുണിനെ അസിസ്റ്റ് ചെയ്ത് ക്യാമറയ്ക്ക് പിന്നില്‍ പാര്‍വതിയുമുണ്ടായിരുന്നു. ചേച്ചിക്ക് അനിയത്തിയൊരുക്കിയ സര്‍പ്രൈസാണോ ഈ വീഡിയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

അരുണും പാര്‍വതിയും
മൃദുലയുടെ സഹോദരിയായ പാര്‍വതിയും അഭിനയ മേഖലയിലേക്ക് എത്തിയിരുന്നു. കുടുംബവിളക്ക് എന്ന പരമ്പരയില്‍ ശീതള്‍ എന്ന കതാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. സീരിയലിന്റെ ക്യാമറമാനായിരുന്ന അരുണുമായി പ്രണയത്തിലാവുകയായിരുന്നു പാര്‍വതി. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു താരം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇനി അഭിനയിക്കുന്നിലെന്നുമായിരുന്നു താരം പറഞ്ഞത്. അരുണ്‍ ചേട്ടനാണോ വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതെയെന്ന മറുപടിയായിരുന്നു അരുണ്‍ നല്‍കിയത്.
Recommended Video

ആരാധകരുടെ ആശംസ
പുതിയ ചാനലുമായെത്തിയ യുവയ്ക്കും മൃദുലയ്ക്കും ആശംസ അറിയിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്. നിങ്ങള്‍ മികച്ച ജോഡികളാണെന്നും എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. താരാജാഡകളൊന്നുമില്ലാത്ത സെലിബ്രിറ്റിയാണ് യുവന്‍. മൃദുല ഭാഗ്യവതിയാണ് ഇങ്ങനെയൊരാളെ ജീവിതപങ്കാളിയായി ലഭിക്കുന്നതില്‍ എന്നായിരുന്നു ഒരാളുടെ കമന്‍റ്. രണ്ടാളും ഒരുമിച്ചുള്ള വീഡിയോ ഇനിയും പോസ്റ്റ് ചെയ്യണമെന്നായിരുന്നു ചിലര്‍ ആവശ്യപ്പെട്ടത്.


Click it and Unblock the Notifications