twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെട്ടെന്ന് സര്‍ജറി വേണമെന്ന് പറഞ്ഞെന്ന് കുടുംബവിളക്കിലെ അനിരുദ്ധ്, ആരുടേയും സഹായമില്ലാതെ നടന്നുതുടങ്ങി

    |

    താരങ്ങളെ സ്വന്തം കുടുംബത്തിലൊരാളായാണ് ആരാധകര്‍ കാണാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ആനന്ദ് നാരായണ്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ആനന്ദിന് അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഡിസ്‌ക്കിന് പ്രശ്‌നം വന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. ആനന്ദ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ച് പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ആനന്ദിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

    തന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ച് നിരവധി പേരാണ് എത്തിയത്. ആരാധക സ്‌നേഹം കണ്ട് താന്‍ വേദന പോലും മറന്നുപോവുന്നുവെന്ന് പറഞ്ഞ് താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ആനന്ദ് താന്‍ അനുഭവിച്ച വേദനയെക്കുറിച്ച് തുറന്നുപറഞ്ഞത്. അഭിനയ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

    വയ്യാത്ത അവസ്ഥ

    വയ്യാത്ത അവസ്ഥ

    തീരെ വയ്യാതിരുന്ന അവസ്ഥയിലായിരുന്നു സ്റ്റാര്‍ട് മ്യൂസിക് എന്ന പരിപാടിയില്‍ പങ്കെടുത്തത്. അങ്കിതയ്ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടയിലും വേദനയുണ്ടായിരുന്നു.. മുൻപ് വേദന വരുമ്പോൾ പെയിൻ കില്ലർ ഇൻജക്ഷൻ ഉപയോഗിക്കുകയായിരുന്നു പതിവ്. അടുത്ത കാലത്തായി നടുവിന്റെ വേദന കൈകളിലേക്കും പിൻഭാഗത്തേക്കും കാലുകളിലേക്കുമൊക്കെ വ്യാപിക്കാൻ തുടങ്ങി. കാലുകളിൽ പെരുപ്പും മരവിപ്പുമായി, നിലത്തൂന്നാൻ പറ്റില്ലെന്നായി. അഭിനയത്തെയും അത് വളരെയധികം ബാധിച്ചു.നിന്ന് അഭിനയിക്കാനാവാത്ത അവസ്ഥയായിരുന്നു.

    ആശുപത്രിയിലേക്ക്

    ആശുപത്രിയിലേക്ക്

    ഇതിന് ശേഷമായാണ് ഡോക്ടറിനെ കണ്ടത്. എം.ആര്‍.എ ചെയ്തപ്പോൾ എനിക്ക് പ്രശ്നമുണ്ടായിരുന്ന രണ്ട് ഡിസ്കുകളും വീർത്ത് നട്ടെല്ലിൽ മുട്ടി അമർന്ന അവസ്ഥയിലായി. ഇതേത്തുടർന്ന് കാലുകളിലേക്കുള്ള ഞരമ്പ് ബ്ലോക്കാവുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്തു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോഴാണ് സാഹചര്യം അത്രയ്ക്ക് ഗുരുതരമാണെന്ന് മനസ്സിലായത്.

    അന്നത്തെ വീഴ്ച

    അന്നത്തെ വീഴ്ച

    12വർഷം മുമ്പ് വീടിന്റെ പെയിന്റിങ് നടക്കുമ്പോൾ ഞാൻ ഒരു ഏണിയിൽ നിന്ന് 10 അടി താഴ്ചയിലേക്ക് വീണു. അപ്പോഴത് വലിയ പ്രശ്നമായി തോന്നിയില്ല. പിറ്റേന്നു തന്നെ വേദനയും മാറി. മൂന്നു വർഷം കഴിഞ്ഞ് ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന കാലത്ത് കപ്പലിൽ വച്ചും ഒന്നു വീണു. പടിയിൽ നിന്നു തെന്നിപ്പോയതാണ്. വീണ്ടും നടു ഇടിച്ചു. ആ വീഴ്ച കടുത്തതായിരുന്നു. വേദന കൊണ്ടു പുളഞ്ഞു. ആശുപത്രിയിൽ പോയെങ്കിലും വേദന മാറിയില്ല. പിന്നീട് ദുബായിലുള്ളപ്പോഴും വേദന വന്നിരുന്നു. ലീവെടുത്ത് നാട്ടില്‍ വന്നാണ് ഡോക്ടറെ കണ്ടത്.

    തിരിച്ച് പോയില്ല

    തിരിച്ച് പോയില്ല

    തിരുവനന്തപുരത്തെ മാർത്താണ്ഡൻ പിള്ള ഡോക്ടറെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ചികിത്സയിൽ വേദന മാറിയെങ്കിലും കുനിഞ്ഞ് വെയിറ്റ് എടുക്കാനൊന്നും പാടില്ല എന്ന നിർദേശമുണ്ടായിരുന്നു. പരമാവധി 4 കിലോ വരെയൊക്കെ ഇരുന്ന് എടുക്കാം. ആ അവസ്ഥയിൽ തിരിച്ച് പോയിട്ട് കാര്യമില്ല. 150കിലോ ഭാരമുള്ള അലൂമിനിയം ഷീറ്റൊക്കെ പലരോടൊപ്പം ചേർന്ന് എടുത്തു പൊക്കേണ്ടതാണ്. അങ്ങനെ ജോലി വിട്ട് ഒരു വർഷം പൂർണ വിശ്രമം തീരുമാനിച്ചു. അതിന് ശേഷമായാണ് അവതാരകനും അഭിനേതാവുമൊക്കെയായത്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    അഭിനയ ജീവിതത്തെക്കുറിച്ച്

    അഭിനയ ജീവിതത്തെക്കുറിച്ച്

    കാണാക്കണ്‍മണിയാണ് ആദ്യമായി സംപ്രേഷണം ചെയ്ത ഞാനഭിനയിച്ച സീരിയല്‍. മൂന്നു പെണ്ണുങ്ങള്‍, ഒറ്റച്ചിലമ്പ്, എന്നു സ്വന്തം ജാനി തുടങ്ങിയ സീരിയലുകളിലായിരുന്നു പിന്നീട് അഭിനയിച്ചത്. കുടുംബവിളക്കില്‍ ഡോക്ടര്‍ അനിരുദ്ധായി എത്തിക്കൊണ്ടിരിക്കുകയാണ് ആനന്ദ് ഇപ്പോള്‍. സ്ക്രീനിലെപ്പോലെ തന്നെ പ്രണയവിവാഹമായിരുന്നു ആനന്ദിന്‍റേത്.

    Read more about: serial
    English summary
    Kudumbavilak Serial Fame Anand Narayan reveals about his health condition, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X