വിവാഹത്തിന് അവരെത്തിയില്ല, വികാരഭരിതയായി ആതിര, കുടുംബവിളക്കില്‍ നിന്നുള്ള സര്‍പ്രൈസ് ഇതായിരുന്നു
കഴിഞ്ഞ ദിവസമായിരുന്നു ആതിര മാധവിന്റെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബവിളക്ക് പരമ്പരയില്‍ അനന്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുടുംബവിളക്കിലെപ്പോലെ തന്നെ ജീവിതത്തിലും മരുമകളായിരിക്കുകയാണ് താരം. കൊവിഡ് കാലമായതിനാല്‍ നിബന്ധനകളെല്ലാം പാലിച്ചായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം പ്രചരിച്ചിരുന്നു.
കുടുംബവിളക്കിലെ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനും ആതിരയേയും രാജീവിനേയും ആശീര്‍വദിക്കാനുമായെത്തിയിരുന്നു. അനന്യയുടെ അമ്മയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണയും ശീതളായെത്തുന്ന അമൃത നായരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.വിവാഹത്തിന് മുന്‍പ് നടത്തിയ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷമായി ആതിരയും രാജീവും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പ്രണയവിവാഹമായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്. വിവാഹശേഷം അഭിനയം തുടരുമോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.
ആതിരയെ പിന്തുണയ്ക്കണമെന്നും അവളുടെ കരിയറിനായി താനൊപ്പമുണ്ടാവുമെന്നുമായിരുന്നു രാജീവ് പറഞ്ഞത്.സദ്യ കഴിക്കുന്നതിനിടയില്‍ പ്രിയപ്പെട്ടവര്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ ആതിര വികാരഭരിതയായിരുന്നു. ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു രാജീവ്. ഈ വീഡിയോയും വൈറലായിരുന്നു.
കുടുംബവിളക്കിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആതിര പ്രണയം പരസ്യമാക്കിയത്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നും താരം പറഞ്ഞിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് അനന്യയുടെ സ്വഭാവം മാറുകയായിരുന്നു. ഇതോടെ താരത്തിന്റെ പ്രേക്ഷകപിന്തുണയും വര്‍ധിക്കുകയായിരുന്നു.

മീര വസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.ബിഗ് സ്‌ക്രീനില്‍ നിന്ന് മാത്രമല്ല മിനിസ്‌ക്രീനിലേക്കെത്തിയപ്പോഴും ഗംഭീര പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയുടെ മരുമകളായ അനന്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആതിര ഈ പരമ്പരയിലേക്ക് എത്തിയത്.


Click it and Unblock the Notifications