വിവാഹശേഷം കുടുംബവിളക്കില്‍ നിന്നും അവര്‍ മാറ്റി, ഞാന്‍ പിന്‍വാങ്ങിയതല്ല, പാര്‍വതി വിജയുടെ തുറന്നുപറച്ചില്‍
കുടുംബ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് സീരിയല്‍ മുന്നേറുന്നത്. സീരിയലിനായി അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്.
പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്‍മാറുകയും പുതിയ താരങ്ങളെത്തുകയും ചെയ്തിരുന്നു. കഥാപാത്രങ്ങള്‍ പെട്ടെന്ന് മാറുമ്പോള്‍ ആ മാറ്റം പ്രേക്ഷകര്‍ ഉള്‍ക്കൊള്ളാറില്ല. താരങ്ങള്‍ തന്നെ ഇതേക്കുറിച്ച് പറയാറുണ്ട്. മീര വസുദേവ്, നൂബിന്‍ ജോണി, ആതിര നായര്‍, തുടങ്ങി നിരവധി പേരാണ് കുടുംബവിളക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലില്‍ ശീതളെന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. രഹസ്യ വിവാഹ ശേഷമായി അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു താരം.

പാര്‍വതി വിജയ്
സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കുടുബംവിളക്കിന്റെ ക്യാമറാമാനായ അരുണാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 3 മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെയായി ഈ പരമ്പരയില്‍ നിന്നും പാര്‍വതി അപ്രത്യക്ഷയാവുകയായിരുന്നു.

ആരാധകരേറെ
സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിക്കും അരുണിനും ആരാധകരേറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാര്‍വതി കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞത്. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറിയതല്ലെന്നും അവര്‍ മാറ്റിയതാണെന്നും കാരണം അവര്‍ക്കേ അറിയൂയെന്നും താരം പറയുന്നു. മാറിയതല്ല, വിവാഹ ശേഷം തന്നെ മാറ്റിയതാണെന്ന് താരം പറഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. പാര്‍വതി അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയതാണെന്നായിരുന്നു എല്ലാവരും കരുതിയത്.

സാന്ത്വനം ഇഷ്ടമാണ്
കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ കാണാറില്ല, സാന്ത്വനം ഇഷ്ടമാണ്. ചേച്ചിയുടെ സീരിയലായ പൂക്കാലം വരവായിയും കാണാറുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു. തങ്ങളുടേ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണെന്നും വീഡിയോയും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും പാര്‍വതിയും അരുണും പറഞ്ഞിരുന്നു. ജീവിതനാകയിലാണ് അരുണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഭിനയത്തില്‍ നിന്നും മാറി എംബിഎ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

മൃദുലയും യുവയും
പാര്‍വതിയുടെ സഹോദരിയായ മൃദുല വിജയ് യുടെ വിവാഹനിശ്ചയം കഴിഞ്ഞത് അടുത്തിടെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായകനായ യുവകൃഷ്ണയാണ് മൃദുലയെ ജീവിതസഖിയാക്കുന്നത്. അറേഞ്ച്ഡ് മാര്യേജാണ് ഇവരുടേത്. വിവാഹത്തെക്കുറിച്ചും എന്‍ഗേജ്‌മെന്റിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്തിയിരുന്നു.


Click it and Unblock the Notifications