പാര്‍വതി വിജയ് ഗര്‍ഭിണിയാണോ, കുടുംബചിത്രവുമായെത്തിയ താരത്തോട് ആരാധകരുടെ ചോദ്യം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പ്രധാന പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. മീര വസുദേവ് പ്രധാന വേഷത്തിലെത്തുന്ന സീരിയലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്. സുമിത്രയുടെ മകളായ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് പാര്‍വതി വിജയ് ആയിരുന്നു. വിവാഹത്തോടെയായിരുന്നു താരം പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്.

കുടുംബവിളക്ക് പരമ്പരയുടെ ക്യാമറമാനായ അരുണിനെയായിരുന്നു പാര്‍വതി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കുടുംബത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും അതിനാലാണ് രഹസ്യ വിവാഹം നടത്തിയതെന്നും പാര്‍വതി പറഞ്ഞിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. എതിര്‍പ്പുകളെല്ലാം മാറി ഇരുകുടുംബങ്ങളും ഒരുമിച്ചുവെന്ന് താരം പിന്നീട് പറഞ്ഞിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

കുടുംബവിളക്കിലൂടെ

കുടുംബവിളക്കിലൂടെ

സിദ്ധാര്‍ത്ഥ് മേനോന്റേയും സുമിത്രയുടേയും ഇളയ മകളായ ശീതളിനെ അവതരിപ്പിച്ചായിരുന്നു പാര്‍വതി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കുടുംബവിളക്കിന്റെ ക്യാമറമാനായ അരുണുമായി പ്രണയത്തിലാവുകയായിരുന്നു താരം. മൂന്നുമാസത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും രഹസ്യമായി വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന് ശേഷമായാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. വിവാഹ ശേഷവും പരമ്പരയില്‍ തുടരുമോയെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

വിവാഹത്തോടെ

വിവാഹത്തോടെ

വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്കായിരുന്നു താരവും ഇടംപിടിച്ചത്. കുടുംബവിളക്കില്‍ നിന്നും പാര്‍വതി പിന്‍വാങ്ങിയതോടെയാണ് പുതിയ താരമെത്തിയത്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ടായിരുന്നു. കുടുംബവിളക്കിലെ അനന്യയെ അവതരിപ്പിച്ച ആതിര മാധവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അനന്യയ്ക്കും രാജീവിനും ആശംസ അറിയിച്ച് പാര്‍വതിയും എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അരുണിനൊപ്പമുള്ള യാത്രാചിത്രങ്ങള്‍ പങ്കുവെച്ചും പാര്‍വതി എത്തിയിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം പാര്‍വതിയും അരുണും നില്‍ക്കുന്നത് കണ്ടതോടെയാണ് സന്തോഷം അറിയിച്ച് ആരാധകരും എത്തിയത്. എല്ലാവരേയും ഒരു ഫ്രയിമില്‍ കാണാനായതിന്‍രെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്.

ഗര്‍ഭിണിയല്ല

ഗര്‍ഭിണിയല്ല

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മൃദുല വിജയിനേയും പാര്‍വതിയേയും നാളുകള്‍ക്ക് ശേഷമായാണ് ഒരുമിച്ച് കണ്ടത്. ഇതിനിടയിലായിരുന്നു പാര്‍വതിയോട് ഗര്‍ഭിണിയാണോയെന്ന് ചോദിച്ചത്. അല്ലെന്നുള്ള മറുപടിയായിരുന്നു പാര്‍വതി നല്‍കിയത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് അടുത്തിടെയായി എത്തിയത്. അതിനിടയിലായിരുന്നു പാര്‍വതിയോടും ആരാധകര്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചത്.

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X