കുടുംബവിളക്കിലെ വേദികയെ കണ്ട് അച്ഛനും വിമര്‍ശിക്കാറുണ്ടെന്ന് ശരണ്യ, തിരക്കഥ മാറ്റി എഴുതാന്‍ പറഞ്ഞു

ബിഗ് സ്‌ക്രീനില്‍ നായികമാരായി തിളങ്ങി നില്‍ക്കുന്നവരില്‍ പലരും സീരിയലുകളിലേക്കും എത്താറുണ്ട്. തന്മാത്രയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ മീര വസുദേവ് കുടുംബവിളക്കിലെ സുമിത്രയായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയല്‍.

കുടുംബവിളക്കിലെ അനുഭവത്തെക്കുറിച്ചും സീരിയലിന്റെ സ്വീകാര്യതയെക്കുറിച്ചുമൊക്കെ പറഞ്ഞ് ശരണ്യ ആനന്ദ് എത്തിയിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കൃത്രിമമല്ലാത്ത കഥയായതിനാലാവാം സീരിയലിന് ഇത്രയധികം സ്വീകാര്യ ലഭിക്കുന്നത്. തന്റെ അച്ഛനും അമ്മയും സ്ഥിരമായി ഈ പരമ്പര കാണുന്നവരാണ്.

അച്ഛന്റെ മോളാണ് അതെന്ന് അറിയാമെങ്കിലും വിമര്‍ശിക്കാറുണ്ട്. നീ ചെയ്യുന്നത് ശരിയല്ല, ഈ സ്വഭാവം മാറ്റൂയെന്നൊക്കെയാണ് പറയാറുള്ളത്. കുറച്ച്കൂടി പാവമായ വേദികയെ കാണിക്കണം, തിരക്കഥ മാറ്റിയെഴുതാന്‍ പറയൂയെന്നും ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെ മാറ്റിയെഴുതിയാല്‍ ശരിയാവില്ലെന്ന് പറഞ്ഞാണ് അച്ഛനെ സമാധാനിപ്പിക്കാറുള്ളത്. വേദികയുെട കാഴ്ചപ്പാടില്‍ ചിന്തിക്കുമ്പോള്‍ അവള്‍ ശരിയാണെന്ന് പറയുന്നവരുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളില്‍ നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവരും സീരിയല്‍ കാണുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമായാണ് തോന്നുന്നത്.

Saranya

കുടുംബവിളക്ക് രണ്ടാം ഷെഡ്യൂളില്‍ ആയിരിക്കുമ്പോഴായിരുന്നു പെണ്ണുകാണല്‍ നടന്നത്. നേരത്തെ മുതലേ അച്ഛന്‍ എനിക്ക് വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു ആലോചന കൊണ്ടുവന്നത്. സീരിയല്‍ മൂന്നാമത്തെ ഷെഡ്യൂളിലെത്തിയപ്പോഴേക്കും വിവാഹം ഉറപ്പിക്കുകയായിരുന്നു. മനേഷ് ചാലക്കുടി സ്വദേശിയാണ്. ബിസിനസ് കുടുംബത്തിലെ അംഗമാണ് അദ്ദേഹം. മികച്ച പിന്തുണയാണ് ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്നത്.

കരിയറിനും വ്യക്തി ജീവിതത്തിനും തുല്യപ്രാധാന്യം നല്‍കുന്നയാളാണ് താനെന്ന് ശരണ്യ പറയുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായാണ് കാത്തിരിക്കുന്നത്. ജോലിയെ ബാധിക്കാത്ത തരത്തിലാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ കൊണ്ടുപോവുന്നത്. വിവാഹത്തിരക്കിലും കരിയര്‍ അതേ പോലെ കൊണ്ടുപോയിരുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും ശരണ്യ പറയുന്നു.

രണ്ട് മാസം മുന്‍പ് തന്നെ തിരക്കഥ ലഭിച്ചിരുന്നു. സിനിമയിലെ അത്രയധികം സൗകര്യങ്ങള്‍ സീരിയലില്‍ കിട്ടില്ല. അധികം സമ്മര്‍ദ്ദമില്ലാതെ ചങ്ങല പോലെയാണ് സീരിയലിലെ ജോലി പോവുന്നത്. ചിത്രീകരണത്തിനിടയില്‍ നിരവധി ടാസ്‌ക്കുകളുണ്ട്. സിനിമയായാലും സീരിയലായാലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നും ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: serial television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X