വിവാഹത്തെക്കുറിച്ച് ശരണ്യ ആനന്ദ്, കുടുംബവിളക്കില്‍ വന്നതോടെ കുടുംബമായെന്ന് പറഞ്ഞാണ് കളിയാക്കുന്നത്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ശരണ്യ ആനന്ദിന്റേത്. കുടുംബവിളക്ക് എന്ന പരമ്പരയില്‍ വേദിക സമ്പത്തിനെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ശരണ്യ പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അടുത്തിടെയായിരുന്നു ശരണ്യയുടെ വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
അഭിനയത്തോട് വളരെ മുന്‍പേ തന്നെ താല്പര്യമുണ്ടായിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താനായുള്ള ശ്രമങ്ങളിലായിരുന്നു പിന്നീട്. ബിഗ് സ്ക്രീനില്‍ നിന്നുമായിരുന്നു ശരണ്യ മിനിസ്ക്രീനിലേക്ക് എത്തിയത്. ബിയോണ്ട് ദ ബോര്‍ഡേഴ്സ്, മാമാങ്കം, ആകാശഗംഗ ഈ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. കുടുംബവിളക്കില്‍ സിദ്ധാര്‍ത്ഥിന്റെ കാമുകിയായ വേദികയായാണ് താരമെത്തുന്നത്. സുമിത്രയുടെ എതിരാളിയായാണ് വരവെങ്കിലും മികച്ച സ്വീകരണമാണ് വേദികയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബവിളക്കിലേക്ക്
ഏഷ്യാനെറ്റില്‍ നിന്നും വളരെ മുന്‍പേ കുടുംബവിളക്കിലേക്ക് വിളിച്ചിരുന്നു. തിരക്കിലായിരുന്ന സമയമായിരുന്നു അത്. സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കേരളത്തില്‍ സ്ഥിര താമസമാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടായിരുന്നു. വീണ്ടും വിളിച്ചപ്പോള്‍ കുടുംബവിളക്കിലേക്ക് എത്തുകയായിരുന്നു. പരമ്പരയുടെ പ്രമോ വന്ന സമയം മുതല്‍ത്തന്നെ ശ്രദ്ധിച്ചിരുന്നു. മീര ചേച്ചിയാണല്ലോ പ്രധാന വേഷത്തില്‍. സീരിയലിന്റെ ടൈറ്റില്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നെഗറ്റീവിനെക്കുറിച്ച് പറഞ്ഞിരുന്നു
വേദികയെന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ നെഗറ്റീവ് ഷേഡിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. കൊവിഡ് കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചിത്രീകരണത്തിന് എത്താനായിരുന്നില്ല. വീണ്ടും വിളിച്ചതിന് പിന്നിലെ കാരണവും ഇതായിരുന്നു. കൊവിഡ് സമയമായതിനാല്‍ വേറെ തിരക്കുകളൊന്നുമുണ്ടായിരുന്നില്ല. സീരിയലിന്റെ കഥ കേട്ട് ഉറങ്ങാന്‍ കിടന്ന് പിറ്റേന്ന് രാവിലെ തന്നെ താന്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും ശരണ്യ ഓര്‍ത്തെടുക്കുന്നു.

മൂന്നാമത്തെ വേദിക
വ്യത്യസ്തമായ തരത്തിലുള്ള വേദികയാവണം എന്നാഗ്രഹിച്ചിരുന്നു. എങ്ങനെ വേദികയെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പുതിയ വേദികയായെത്തി ആദ്യ ആഴ്ചയില്‍ത്തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സീരിയലില്‍ അഭിനയിക്കാനായി തീരുമാനമെടുത്തത് തെറ്റിയില്ലെന്ന് അപ്പോഴാണ് ബോധ്യമായത്. സീരിയലിന്റെ കഥ അറിയാനും വേദികയെ കാണാനുമായി ആളുകള്‍ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള് സന്തോഷമാണ് തോന്നിയത്. പോസിറ്റീവ് എനര്‍ജിയായിരുന്നു അത് നല്‍കിയത്.

നെഗറ്റീവ് കഥാപാത്രം
നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ നന്നായിരിക്കുമെന്ന് ചില സംവിധായകര്‍ പറഞ്ഞിരുന്നുവെന്ന് താരം പറയുന്നു. സിനിമയില്‍ നിന്നും അത്തരത്തിലുള്ള അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കുടുംബ പ്രേക്ഷകര്‍ ചീത്ത വിളിക്കുമ്പോള്‍ അതറിയാം, കഥാപാത്രത്തിനുള്ള അംഗീകാരമായാണ് അതിനെ കാണുന്നത്. ശിവദയുടെ അമ്മയും നടി അനുശ്രീയും അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ നിന്നും സീരിയലിലേക്ക്
രാവിലെ ആറിന് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തണം. ആദ്യ ഷെഡ്യൂളിൽ ഈ സമയക്രമങ്ങളൊക്കെ ഇത്തിരി കട്ടിയായി എനിക്ക് തോന്നിയിരുന്നു. കാരണം ഇതുവരെ ഞാൻ സിനിമകളാണല്ലോ ചെയ്തു കൊണ്ടിരുന്നത്. സിനിമയിലെ പാറ്റേൺ അല്ല സീരിയൽ, പൂർണമായും മാറ്റമുണ്ട്. സിനിമയിൽ നേരത്തെ തന്നെ സ്ക്രിപ്റ്റ് തരും, നമുക്ക് വൺലൈൻ ഐഡിയ കിട്ടും, എന്താണ് ചെയ്യാൻ പോകുന്നതെന്ന ഏകദേശ ധാരണ സെറ്റിലെത്തുമ്പോൾ ഉണ്ടാകും. പക്ഷേ, സീരിയലിൽ നിമിഷങ്ങൾക്കുള്ളിലാണ് സ്ക്രിപ്റ്റ് വന്നുകൊണ്ടിരിക്കുന്നത്. അവർക്ക് അടുത്ത ആഴ്ചയിലേക്കുള്ളത് ഈയാഴ്ച എടുത്തുവയ്ക്കണം. അതിന്റെ ധൃതി സ്വാഭാവികമായും കാണും. ഒരുദിവസം ഏഴെട്ടുസീനുകളെങ്കിലും തീർക്കേണ്ടതുണ്ട്.

വ്യത്യാസം
സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞാൽ മിക്ക സീനുകളും വീടിന്റെ അകത്തളത്തിലോ, ഓഫീസിലോ മറ്റുമായി ഒതുങ്ങിയ ഒരു സ്പേസിലാണ്. ഔട്ട്ഡോർ സീനുകൾ പലപ്പോഴും കുറവാണ്. സിനിമയ്ക്ക് ഒരിക്കലും ദിവസേനെയുള്ള കാഴ്ച ഇല്ലല്ലോ. അതേ സമയം ഇഷ്ടസീരിയലുകൾ ആണെങ്കിൽ പ്രേക്ഷകർ കൃത്യസമയത്ത് വീട്ടിൽ ടി.വിയുടെ മുന്നിലായിരിക്കും. നാട്ടിലെത്തിയശേഷമാണ് മലയാളം സംസാരിക്കാൻ പഠിച്ചത്. മലയാളം നന്നായി സംസാരിച്ചില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായത്. അങ്ങനെ കട്ടിവാക്കുകൾ പറഞ്ഞു പറഞ്ഞാണ് ഞാൻ പഠിച്ചത്.
Recommended Video

കളിയാക്കുന്നത്
നെഗറ്റീവായ കഥാപാത്രമാണ് വേദിക എന്നു പറയാൻ കഴിയില്ല, പക്ഷേ, ഇപ്പോൾ നെഗറ്റീവായി തോന്നാവുന്ന കഥാപാത്രമായാണ് കഥ മുന്നോട്ട് പോകുന്നത്. എന്നിട്ടുപോലും എനിക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇങ്ങനെ ഒരു അനുഭവം എന്നെ ഏറെ ചിന്തിപ്പിച്ചു എന്നു പറയാം. മൂന്നാമത്തെ ഷെഡ്യൂളായപ്പോഴേക്കും എനിക്ക് കാര്യങ്ങൾ മനസിലായി. ഏതുരീതിയിൽ ഇതുമുന്നോട്ട് കൊണ്ടു പോകണം, എങ്ങനെ ഇത്രയും നീണ്ട ഷെഡ്യൂളുകളിൽ കൂളായിരിക്കാം എന്നിങ്ങനെ കുറേ കാര്യങ്ങളിൽ ധാരണയുണ്ടായി. സീരിയൽ ടീം പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഇവിടെ വന്നശേഷമാണ് എന്റെ വിവാഹം തീരുമാനിച്ചത്. കുടുംബവിളക്കിൽ വന്നപ്പോൾ എനിക്കൊരു കുടുംബമായി എന്നാണ് എല്ലാവരും കളിയാക്കുന്നത്


Click it and Unblock the Notifications