കുടുംബവിളക്കിലെ വേദിക വിവാഹിതയാവുന്നു, ശരണ്യ ആനന്ദിന്‍റെ ഹൃദയം കവര്‍ന്നത് ഇദ്ദേഹം, ചിത്രം വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. തെന്നിന്ത്യന്‍ താരമായ ശരണ്യ ആനന്ദ് അടുത്തിടെയായിരുന്നു ഈ സീരിയലിലേക്ക് എത്തിയത്. വേദികയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ മറ്റൊരു താരമായിരുന്നു വേദികയായെത്തിയത്. പകരക്കാരിയായെത്തിയ ശരണ്യയ്ക്കും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജന്‍ നായര്‍ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിൻ്റെ പേര് ഇനി തൻ്റെയൊപ്പം കാണുമെന്നുമായിരുന്നു ശരണ്യ കുറിച്ചത്.. തൻ്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

Saranya Anand

ഞാനല്ലാതെ മറ്റൊന്നും ആകാൻ വിസമ്മതിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി,
വ്യക്തിപരമായും തൊഴിൽപരമായും ഒരുമിച്ച് വളരാൻ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയിൽ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരം ഒടുവിലായി എത്തിയത്. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും ശരണ്യ ആനന്ദ് കുറിച്ചിട്ടുണ്ട്.

തമിഴകത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലേക്കെത്തുകയായിരുന്നു ശരണ്യ ആനന്ദ്. ബിയോണ്ട് ദ ബോര്‍ഡേഴ്‌സിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തിയത്. ഫാഷന്‍ ഡിസൈനിംഗിലും കോറിയോഗ്രാഫിയിലും താല്‍പര്യമുള്ള ശരണ്യ മോഡിലിംഗിലും സജീവമാണ്. അടുത്തിടെയായിരുന്നു താരം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. താരത്തിന്റെ വസ്ത്രധാരണത്തിന് മികച്ച അഭിനന്ദനങ്ങളുമായി ആരാധകരെത്തിയിരുന്നു.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X