കുടുംബവിളക്കിലെ പുതിയ ട്വിസ്റ്റില്‍ അതൃപ്തി, സുമിത്രയെ വിട്ട് സിദ്ധാര്‍ത്ഥ് ഇനി വേദികയ്ക്കൊപ്പമോ?
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് കുടുംബവിളക്ക്. അപ്രതീക്ഷിത ട്വിസ്റ്റുമായി മുന്നേറുകയാണ് പരമ്പര. സിദ്ധാര്‍ത്ഥും സുമിത്രയും വേര്‍പിരിയലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയാണെന്നത് താങ്ങാനാവുന്നില്ലെന്നായിരുന്നു സുമിത്ര പറഞ്ഞത്. സഹപ്രവര്‍ത്തകയായ വേദികയുമായി പ്രണയത്തിലാണ് സിദ്ധാര്‍ത്ഥ്. ഇവര്‍ ഇരുവരും ഒരുമിക്കുമോയെന്നുള്ള ചോദ്യവുമായാണ് പുതിയ പ്രമോ എത്തിയത്.
അസുഖം വന്നപ്പോള്‍ കൂടെനിന്ന് പരിചരിച്ച സുമിത്രയെ തള്ളി വേദികയ്‌ക്കൊപ്പമായിരുന്നു സിദ്ധാര്‍ത്ഥ് ഡോക്ടര്‍ക്ക് മുന്നിലേക്കെത്തിയത്. ഭാര്യയാണ് കൂടെ വരേണ്ടതെന്നും സഹപ്രവര്‍ത്തകയെ വിളിച്ച് വന്നത് ശരിയായില്ലെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. നിങ്ങളുടെ കരുതലിലൂടെയാണ് ഭര്‍ത്താവ് ആരോഗ്യം വീണ്ടെടുത്തിട്ടുള്ളതെന്നായിരുന്നു സുമിത്രയോട് ഡോക്ടര്‍ പറഞ്ഞത്.
ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കാതിരിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അമ്മ അമ്മയുടെ കടമയാണ് ചെയ്തതെന്നായിരുന്നു മകന്‍ പറഞ്ഞത്. പഴയത് പോലെയായതിന്റെ സന്തോഷത്തിലാണ് സിദ്ധാര്‍ത്ഥ്. ഓഫീസിലേക്ക് പോവാനാവുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. മക്കളും ഭാര്യയും കൂടി സിദ്ധാര്‍ത്ഥിന് വിലക്കിട്ടിരിക്കുകയാണെന്നായിരുന്നു വേദിക പറഞ്ഞത്. താനും മോളും വീട്ടില്‍ നിന്നും പോവുകയാണെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിദ്ധാര്‍ത്ഥ്.

25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അത്ര പെട്ടെന്ന് വലിച്ചെറിയാനാവില്ലെന്നായിരുന്നു സുമിത്ര പറഞ്ഞത്. സ്വന്തം മകന്‍ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കാന്‍ പോവുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന അമ്മയേയും സുമിത്ര വിമര്‍ശിച്ചിരുന്നു. സിദ്ധാര്‍ത്ഥും മകളും പടിയിറങ്ങുമ്പോള്‍ സുമിത്രയുടെ അടുത്ത നീക്കം എന്താണെന്നാണ് പ്രേക്ഷകരുടെ ചോദ്യം.
Recommended Video
കുടുംബവിളക്കെന്നാണ് പേരെങ്കിലും നല്ല കാര്യങ്ങളൊന്നുമല്ല പരമ്പരയില്‍ നടക്കുന്നത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുന്നതും അവിടെ താമസിക്കുന്നതുമൊന്നും ഒരു ഭാര്യയും അംഗീകരിക്കില്ലെന്നും, ഇതൊന്നും തിരക്കഥാകൃത്തിന് മനസ്സിലാവുന്നില്ലേയെന്നുമായിരുന്നു പലരും ചോദിച്ചത്. വേദിക-സിദ്ധാര്‍ത്ഥ് വിവാഹം നടക്കുകയാണെങ്കില്‍ സുമിത്രയ്ക്ക് എന്ത് റോളാണുള്ളതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. ഇങ്ങനെയാണ് പോവുന്നതെങ്കില്‍ കുടുംബവിളക്ക് കാണുന്നത് നിര്‍ത്തേണ്ടി വരുമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.


Click it and Unblock the Notifications











