അനിരുദ്ധും പോയോ? കുടുംബവിളക്കില്‍ നിന്നും ശ്രീജിത്ത് വിജയ് പിന്‍വാങ്ങി, കാരണം ഇതാണ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. മീര വസുദേവ് നായികയായെത്തുന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. പരമ്പരയില്‍ നിന്നും താരങ്ങള്‍ പിന്‍വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും മൂത്തമകനായെത്തുന്ന അനിരുദ്ധിനെ അവതരിപ്പിച്ചിരുന്നത് ശ്രീജിത്ത് വിജയ് ആയിരുന്നു.
രതിനിര്‍വേദമുള്‍പ്പടെയുള്ള സിനിമകളിലും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഈ താരം.കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന്‍ ജോണി, സുമേഷ്, ആതിര മാധവ് തുടങ്ങി വന്‍താരനിരയാണ് ഈ പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. വേദികയെ അവതരിപ്പിച്ചിരുന്ന നായികമാര്‍ പിന്‍വാങ്ങിയത് അടുത്തിടെയായിരുന്നു. ഇതിന് ശേഷമായാണ് അനിരുദ്ധിന്റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങളെത്തിയത്.
അമയേ നായരായിരുന്നു തുടക്കത്തില്‍ വേദികയെ അവതരിപ്പിച്ചിരുന്നത്. പിന്നീടാണ് ശരണ്യ ആനന്ദെത്തിയത്. തമിഴ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ. തുടക്കത്തില്‍ ഈ മാറ്റം ആരാധകര്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും വേദികയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ എപ്പിസോഡിലാണ് അനിരുദ്ധിന്റെ മാറ്റത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. ശ്രീജിത്ത് വിജയ് ക്വാറന്റൈനില്‍ കഴിയുകയാണെന്നും അനിരുദ്ധ് എന്ന കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് ആനന്ദാണെന്നുമുള്ള വിവരങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.

ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വസുദേവ്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് കുടുംബവിളക്കിലൂടെയായിരുന്നു താരം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. സഹനശക്തിയോടെ മുന്നേറുന്ന സുമിത്രയെന്ന വീട്ടമ്മയ്ക്ക് ആരാധകരേറെയാണ്. മീര മാത്രമല്ല ശ്രീജിത് വിജയും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് താരമെത്തിയിരുന്നു.
Recommended Video
റേറ്റിംഗില്‍ ഏറെ മുന്നിലുള്ള സീരിയലുകളിലൊന്ന് കൂടിയാണ് കുടുംബവിളക്ക്, സുമിത്രയുടെ കുടുംബത്തില്‍ നടക്കുന്ന അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളില്‍ പ്രേക്ഷകരും ആശങ്കയിലാണ്. സിദ്ധാര്‍ത്ഥും വേദികയും തമ്മിലുള്ള ബന്ധത്തിന് കൂട്ടുനില്‍ക്കുന്നവരും അമ്മയെ മനസ്സിലാക്കി കൂടെ നില്‍ക്കുന്ന ഇളയ മകനെയുമൊക്കെ ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്.


Click it and Unblock the Notifications