Just In
- 2 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വേദികയെ തള്ളി സുമിത്രയ്ക്കൊപ്പം അജു വര്‍ഗീസ്, സിദ്ധാര്‍ത്ഥിനും സംഘത്തിനും അപ്രതീക്ഷിത തിരിച്ചടി
ഉദ്വേഗഭരിതമായ രംഗങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്. അടുക്കളയില്‍ നിന്നും അരങ്ങിലേക്കുള്ള സുമിത്രയുടെ വരവിനെക്കുറിച്ചുള്ള വിശേഷങ്ങളുമായാണ് സീരിയല്‍ എത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തമായൊരു ബോട്ടീക് തുടങ്ങുകയാണ് സുമിത്ര. അജു വര്‍ഗീസിനെയാണ് ബോട്ടീക് ഉദ്ഘാടനത്തിനായി സുമിത്ര ക്ഷണിച്ചത്. സുഹൃത്തായ നിലീനയായിരുന്നു സുമിത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തത്. സുമിത്രയുടെ ബോട്ടീസ് ഉദ്ഘാടനത്തിന്റെ അതേ സമയത്ത് തന്നെ തങ്ങളുടെ പുതിയ ഓഫീസും ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് സിദ്ധാര്‍ത്ഥും വേദികയും നടത്തിയത്.
സുമിത്ര നല്കുന്നതിനേക്കാള് കൂടുതല്‍ തുക നല്‍കിയാണ് അജു വര്‍ഗീസിനെ ഉദ്ഘാടനത്തിനായി വേദികയും സിദ്ധാര്‍ത്ഥും ക്ഷണിച്ചത്. കൃത്യം 11ന് തന്നെ അജു എത്തുമെന്നാണ് ഇരുവരും പറഞ്ഞത്. സിദ്ധാര്‍ത്ഥിന് അരികിലേക്കാണോ അതോ സുമിത്രയുടെ ബോട്ടീക്കിലേക്കാണോ അജു എത്തുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് സീരിയല്‍പ്രേമികള്‍. സുമിത്രയ്ക്ക് അരികിലേക്ക് തന്നെ പോവണമെന്നായിരുന്നു ആരാധകര്‍ താരത്തോട് അഭ്യര്‍ത്ഥിച്ചത്. വേദികയെ തള്ളി സുമിത്രയ്ക്ക് അരികിലേക്ക് തന്നെയാണ് അജു വര്‍ഗീസ് എത്തിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
സുമിത്രയെ നാണം കെടുത്താനുള്ള വേദികയുടെ നീക്കത്തിന് ലഭിച്ച മികച്ച തിരിച്ചടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സുമിത്ര ബോട്ടീക് തുടങ്ങുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിദ്ധാര്‍ത്ഥും അമ്മയും മൂത്ത മകനായ അനിരുദ്ധും എത്തിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ സഹപ്രവര്‍ത്തകയും കാമുകിയുമായ വേദികയും ഈ നീക്കം തകര്‍ക്കാനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ബോട്ടീക്കിനായി നോക്കിവെച്ച സ്ഥലം പുതിയ ഓഫീസിനായി ചോദിച്ച് ഇവരെത്തിയിരുന്നു. കൂടുതല്‍ തുക നല്‍കിയതോടെ ഉടമയും തീരുമാനം മാറ്റിയിരുന്നുവെങ്കിലും നിലീന ഇടപെട്ടതോടെ അത് സുമിത്രയ്ക്ക് തന്നെ ലഭിക്കുകയായിരുന്നു.
ഇളയ മകനായ പ്രതീഷും, സിദ്ധാര്‍ത്ഥിന്റെ അച്ഛനും സഹോദരി ഭര്‍ത്താവും മരുമകളും ജോലിക്കാരിയുമെല്ലാം സുമിത്രയുടെ പുതിയ തുടക്കത്തിന് പിന്തുണയുമായി കൂടെയുണ്ട്. അജു വര്‍ഗീസ് എത്തുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പത്തിലാണ് ഇവരെല്ലാം. അദ്ദേഹം വാക്ക് പാലിക്കുമെന്നും കൃത്യസമയത്ത് തന്നെ ഉദ്ഘാടനത്തിന് എത്തുമെന്നുമുള്ള വിശ്വാസത്തിലാണ് സുമിത്ര. സിദ്ധാര്‍ത്ഥും വേദികയും ഉദ്ഘാടനത്തിനായി അജുവിനെ സമീപിച്ചിരുന്നുവെന്നറിഞ്ഞപ്പോഴും സുമിത്ര ഈ വിശ്വാസത്തിലാണ്.
റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര കൂടിയാണ് കുടുംബവിളക്ക്. സുമിത്രയെ അവതരിപ്പിക്കുന്നത് മീര വസുദേവാണ്. ബിഗ് സ്ക്രീനില്‍ മാത്രമല്ല മിനിസ്ക്രീനിലും തിളങ്ങുകയാണ് താരം. സുമിത്രയെന്ന വീട്ടമ്മയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി കുടുംബവിളക്ക് മാറിയത്.
https://www.filmibeat.com/photos/soori-tamil-actor-33057.html?src=ml-fb