കുടുംബവിളക്കില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, അജു വര്‍ഗീസിനെ കാത്ത് സുമിത്രയും സംഘവും, വാശിയോടെ വേദികയും

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വസുദേവ് നായികയായെത്തുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് കുടുംബവിളക്കിന്റെ പ്രമേയം. ഭര്‍ത്താവും അമ്മയും സഹോദരിയും സുമിത്രയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ ഇളയ മകനും ഭര്‍തൃപിതാവും സഹോദരി ഭര്‍ത്താവുമായിരുന്നു സുമിത്രയ്ക്ക് പിന്തുണ അറിയിച്ചത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ജീവിക്കാനായി മകളേയും കൂട്ടി ഇറങ്ങിപ്പോയപ്പോഴും സുമിത്ര പ്രതികരിച്ചിരുന്നില്ല.

നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും സുമിത്ര ഗൗനിച്ചിരുന്നില്ല. സ്വയം സരംഭം തുടങ്ങുന്നതിന്റെ തിരക്കിലാണ് സുമിത്ര. ഭാര്യയുടെ ഈ നീക്കം തടയാനായി സിദ്ധാര്‍ത്ഥ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഫലവത്തായിരുന്നില്ല. സുമിത്രയുടെ കടയുടെ ഉദ്ഘാടനത്തിനായി സിനിമാതാരമെത്തുമെന്നറിഞ്ഞതോടെ സിദ്ധാര്‍ത്ഥിനും വേദികയ്ക്കും സമാധാനമുണ്ടായിരുന്നില്ല. തങ്ങളുടെ പുതിയ ഓഫീസ് അതേ സമയത്ത് ഉദ്ഘാടനം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും. അജു വര്‍ഗീസിനെയാണ് ഇവര്‍ ഉദ്ഘാടനത്തിനായി കൊണ്ടുവരുന്നത്.

സുമിത്രയും സംഘവും അജു വര്‍ഗീസിനെ കണ്ടിരുന്നുവെന്നും ഉദ്ഘാടനത്തിനായി താരം വരുമെന്നും ഉറപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് സിദ്ധാര്‍ത്ഥും വേദികയും അജു വര്‍ഗീസിന്റെ ഡേറ്റിനായി പോയത്. സുമിത്ര നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലവും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 2 ലക്ഷം തരുമെന്ന് പറഞ്ഞതോടെ കൂടെയുള്ളയാള്‍ അജുവിനെ ഉദ്ഘാടനത്തിനായി എത്തിക്കുമെന്ന് വാക്ക് കൊടുത്തിരിക്കുകയാണ്. അജു സുമിത്രയെ ചതിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം.

Aju Varghese

കുടുംബവിളക്കിലെ പ്രധാന താരങ്ങളിലൊരാളായ നൂബിന്‍ ജോണിയും അജു വര്‍ഗീസും ഒരുമിച്ചുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കട്ടത്താടിയും കണ്ണടയുമൊക്കെയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രതീഷായെത്തുന്ന നൂബിന്‍ ജോണിയും ഫേസ്ബുക്കിലൂടെ അജുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു.

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam

അമ്മയെ മനസ്സിലാക്കി എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന മകനാണ് പ്രതീഷ്.
മോഡലിംഗില്‍ നിന്നും അഭിനയ മേഖലയിലേക്കെത്തിയ പ്രതീഷ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു. ഇത് പോലൊരു മകനെ ലഭിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു വീട്ടമ്മമാര്‍ പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X