For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കില്‍ പുതിയ ട്വിസ്റ്റ്, സുമിത്രയെ വിട്ട് സിദ്ധാര്‍ത്ഥ് വേദികയുടെ കൂടെ, ഒപ്പം മറ്റൊരാളും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന സീരിയലുകളിലൊന്നാണ് കുടുംബവിളക്ക്. മീര വസുദേവ് നായികയായെത്തുന്ന സീരിയലിന് തുടക്കത്തില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങളുമായി മുന്നേറുകയാണ് സീരിയല്‍. ഉത്തമകുടുംബിനിയായ സുമിത്രയുടെ വീട്ടില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് പരമ്പര മുന്നേറുന്നത്.

  ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് മേനോന്‍ സഹപ്രവര്‍ത്തകയും കാമുകിയുമായ വേദികയ്‌ക്കൊപ്പം താമസം മാറ്റുകയാണ്. ഇളയ മകളേയും കൂട്ടിയാണ് അദ്ദേഹം തറവാട്ടില്‍ നിന്നും യാത്രയാവുന്നത്. 25 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് പോവുന്ന ഭര്‍ത്താവിനെ യാത്രയയ്ക്കുകയാണ് സുമിത്ര. അതിനിടയിലാണ് വീണ്ടും ട്വിസ്റ്റെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  സുമിത്രയുടെ കുടുംബം

  സുമിത്രയുടെ കുടുംബം

  അമ്മ അച്ഛന് സ്വൈര്യം കൊടുത്തിരുന്നില്ലെന്നും ഈ തീരുമാനത്തില്‍ പ്രശ്‌നമൊന്നും തോന്നുന്നില്ലെന്നുമുള്ള നിലപാടിലാണ് ഇവരുടെ മൂത്തമകനായ അനിരുദ്ധ്. ഇളയമകനായ പ്രതീഷാവട്ടെ അമ്മയ്‌ക്കൊപ്പമാണ്. അമ്മയുടെ മനസ്സ് കാണുന്ന അച്ഛന്റെ നീക്കം സഹിക്കാവുന്നതിനും അപ്പുറത്താണ്. സിദ്ധാര്‍ത്ഥിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും സുമിത്ര കാരണമാണ് ഇതെന്നുമായിരുന്നു അമ്മയുടെ വാദം. സിദ്ധാര്‍ത്ഥിന്റെ അച്ഛനാവട്ടെ ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് എത്തിയിരുന്നു.

  പുതിയൊരാള്‍

  പുതിയൊരാള്‍

  സിദ്ധാര്‍ത്ഥും വേദികയും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ക്കിടയിലേക്ക് ഭീഷണിയുമായി ഒരാളെത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുതിയ പ്രമോയിലുള്ളത്. ആരാണ് അതെന്ന ആകാംക്ഷയാണ് പ്രമോ സമ്മാനിക്കുന്നത്. വേദികയുടെ ഭര്‍ത്താവായ സമ്പത്തായിരിക്കും അതെന്നാണ് പ്രേക്ഷകരുടെ പ്രവചനം. തന്റെ വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ചോ, മറ്റ് കാര്യങ്ങളെക്കുറിച്ചോയൊന്നും വേദിക ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല. വരുന്നത് സമ്പത്ത് തന്നെയാണെന്നാണ് സീരിയല്‍ കാണുന്നവരുടെ വിലയിരുത്തല്‍.

  വിമര്‍ശനങ്ങള്‍

  വിമര്‍ശനങ്ങള്‍

  സ്ത്രീയുടെ ആത്മാഭിമാനം തകർക്കുന്ന ഇത്തരം സീരിയൽ കൊണ്ട് ഏഷ്യാനെറ്റ്‌ നിങ്ങൾ എന്താണുദ്ദേശിക്കുന്നത്. സത്രീകൾ ഭർത്താവിന്റെ അവിഹിതത്തിന് കുടപിടിക്കുന്ന പതിവ്രതകൾ ആയിരിക്കണമെന്നോ, അതോ അല്പം വിദ്യാഭാസം നെടുമ്പോളേക്കും സ്വന്തം അമ്മയെ തള്ളിപ്പറയുന്ന മക്കൾ ആവണമെന്നോ? ഇതൊക്കെ ഏതു വീട്ടിൽ നടക്കുന്ന കഥയാണ്, ഇതിന്റെ എഴുത്തുകാരന്റെ വീട്ടിലെ അവിഹിതം വിളമ്പാൻ ഇങ്ങനെ ഒരു സീരിയലിന്റെ ആവശ്യമുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

  നിരോധിക്കേണ്ട സമയം കഴിഞ്ഞു

  നിരോധിക്കേണ്ട സമയം കഴിഞ്ഞു

  ഇതൊക്കെ നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്നിട്ടും എന്തുകൊണ്ടാണ് സാക്ഷരകേരളത്തിലെ മലയാളികൾ ഇത്തരം സീരിയലുകൾ പ്രോത്സാഹിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല... എങ്കിലും ഒന്നുറപ്പിച്ചുപറയാം ഒരു ശരാശരി മലയാളിക്ക് ആത്മാഭിമാനമുള്ള സ്ത്രീകൾക് പെൺകുട്ടികൾക്കു, അഭിമാനത്തോടെ ജീവിക്കുന്ന പുരുഷന്മാർക് ഈ സീരിയൽ കാണുമ്പോൾ വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍ അത് സ്വഭാവികമാണ്.

  സുമിത്രയുടെ സാഹിത്യം

  സുമിത്രയുടെ സാഹിത്യം

  കാറ്റ് വന്നാൽ വിളക്കണയും വിളക്കണഞ്ഞാൽ കാറ്റുണ്ടാവില്ല , ഭർത്താവ് മകളെയും കൊണ്ട് കാമുകിയുടെ അടുത്തേക്ക് പോകുമ്പോൾ ദീപാവലി ആഘോഷിച്ച് ഉത്തമ ഭാര്യ എങ്ങനെ ആവണം എന്ന് കവല പ്രസംഗം നടത്തുന്ന ഉത്തമമായ ഭാര്യ. നമിച്ചു. നല്ല രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കുവാനും പ്രാപ്തരാക്കുക എന്നതാണ് ഒരു വീട്ടമ്മയുടെ കടമ. അല്ലാതെ അവിടെയുള്ളവരുടെ അടിമ പണി ചെയ്യുകയല്ല വേണ്ടത്. അങ്ങനെ നോക്കുമ്പോൾ സുമിത്ര ഈ വീടിനു വേണ്ടി എന്താണ് ചെയ്തതെന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്.

  Read more about: serial
  English summary
  Kudumbavilak Updates: Sidharth leaves Sumithra and join with Vedika, another guest coming, promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X