'കഷ്ടപ്പാട് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്'; അനുഭവങ്ങൾ പറഞ്ഞ് ഡോ.ഷാജു

സിനിമാ നടന്മാരെക്കാളും ഒരു പക്ഷെ പ്രേക്ഷകർക്ക് സുപരിചിതർ സീരിയൽ താരങ്ങളായിരിക്കും. സീരിയൽ തുടങ്ങിയ കാലം മുതൽ കണ്ട് എല്ലാവർക്കും പരിചിതമായ മുഖമാണ് നടനും നിർമാതാവുമെല്ലാമായ ഡോ.ഷാജുവിന്റേത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തുടങ്ങി ഇന്നും മിനിസ്ക്രീനിൽ ജനപ്രിയനായി തുടരുന്ന താരം കൂടിയാണ് ഷാജു. സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത ഷാജു ഇടയ്ക്ക് നിർമാതാവുമാകാറുണ്ട്. വലിയ ആൾക്കാർക്കൊപ്പം സ്ക്രീൻ സ്പേസ് ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഭാഗ്യമെന്ന് പലപ്പോഴും ഷാജു പറയാറുണ്ട്.

Kudumbavilakku Actor Dr Shaju, Actor Dr Shaju, kudumbavilakku, serial, malayalam, നടൻ ഡോ.ഷാജു, കുടുംബവിളക്ക് സീരിയൽ, ഡോ.ഷാജു, സീരിയൽ നടൻ

ചെറുപ്പം മുതൽ അഭിനയം ഷാജു ഇഷ്ടപ്പെട്ടിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകവും മോണോആക്ടും മിമിക്രിയും എഴുത്തും വരയുമൊക്കെ ഉണ്ടായിരുന്നു. കോളജ് പഠനകാലത്ത് നാടകങ്ങളിലും ഷാജു സജീവമായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് ആദ്യമായി ടെലിവിഷൻ സീരിയലിൽ അഭിനയിക്കാൻ ഷാജുവിന് അവസരം ലഭിച്ചത്. ടി.എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം ആയിരുന്നു സീരിയൽ. തന്നെ സ്കിറ്റെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുകയായിരുന്നു ഷാജു. ഡോക്ടർ പഠനം കഴിഞ്ഞ് നാട്ടിൽ‍ തിരിച്ചെത്തി പ്രാക്ടീസ് തുടങ്ങിയ ശേഷമാണ് ടെലിവിഷനിലേക്ക് ഷാജു മടങ്ങിവരുന്നത്. അങ്ങാടിപ്പാട്ട്, അലകൾ, സ്ത്രീജന്മം, സ്പർശം, പകൽവീട് തുടങ്ങിയ നിരവധി സീരിയലുകളിൽ ഷാജു അഭിനയിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലെ അനുഭവങ്ങളും നിർമാതാവായപ്പോൾ നേരിട്ട വെല്ലുവിളികളേയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ‍ ഷാജു. സസ്‌നേഹം എന്ന ടിവി സീരിയലിന്റെ നിർമ്മാതാവാണ് ഷാജു. ഒരു നടന്റേയും നിർമ്മാതാവിന്റേയും കടമകൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ഷാജു. 'ഒരു നടനാണെങ്കിൽ തീർച്ചയായും ഒരു ടെലിഫിലിം എങ്കിലും സംവിധാനം ചെയ്യണമെന്നാണ് ഷാജുവിന്റെ പക്ഷം. അതിനുള്ള കാരണവും ഷാജു വ്യക്തമാക്കി. ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിർമ്മിക്കാൻ ശ്രമിക്കണം. അപ്പോഴാണ് അതിന്റെ പിന്നിലെ യഥാർത്ഥ വേദന എന്താണെന്ന് മനസിലാകൂ. ആ അനുഭവത്തിന് അവരെ ശുദ്ധീകരിക്കാനും ഓരോ മിനിറ്റിന്റെയും യഥാർത്ഥ മൂല്യം മനസിലാക്കാനും കഴിയും. ക്യാമറയ്ക്ക് പിന്നിലാണ് യഥാർഥ നായകന്മാരുള്ളത്. ഒരു നടനായിരിക്കുമ്പോൾ തുണി തേക്കുന്നവൻ മുതൽ തിരക്കഥ വായിച്ച് തരുന്നവർ വരെ നമ്മളെ സ​​ഹായിക്കാൻ ഉണ്ടാകും. നമ്മൾ പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളിൽ കഴിയുന്നത്. പക്ഷേ നമ്മൾ ഒരു നിർമ്മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാൽ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ. സെറ്റിൽ മഴ പെയ്യുമ്പോൾ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാൽ ഒരു നിർമ്മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിർമ്മാതാവും തമ്മിലുള്ള വ്യത്യാസം' ഷാജു പറയുന്നു.

തന്റെ ജീവിതത്തിൽ താൻ എടുത്ത വെല്ലുവിളി നിറഞ്ഞ ആദ്യ ചുവടുവയ്പ്പായിരുന്നു സസ്നേഹം സീരിയൽ നിർമിക്കാനൊരുങ്ങിയത് എന്ന് ഷാജു പറഞ്ഞു. '28 വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർഥി സംഘമത്തിൽ കണ്ടുമുട്ടിയ രണ്ട് മധ്യവയസ്കരുടെ ജീവിതം അവതരിപ്പിക്കുന്ന ഒരു ടിവി സീരിയൽ ആണ് സസ്നേഹം. പുതുമയുള്ളതും ഇത്തരത്തിലുള്ള ഒരു കഥ ആദ്യമായുമാണ് ടെലിവിഷനിൽ വരുന്നത്. തുടക്കത്തിൽ മലയാളം പ്രേക്ഷകർ ഇത് സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ അവർ അത് സ്വീകരിച്ചു. നല്ല പ്രതികരണവും ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷിക്കുന്നു' ഷാജു പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലാണ് ഷാജു ഇപ്പോൾ അഭിനയിക്കുന്നത്. രോ​​ഹിത്തെന്നാണ് ഷാജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X