അമ്മയോട് ഇങ്ങനെയാണോ പെരുമാറുന്നത്; കുടുംബവിളക്കില്‍ അഭിനയിച്ചതിന് ശേഷം സംഭവിച്ച കാര്യത്തെ കുറിച്ച് ശ്രീജിത്ത്
ശ്വേത മേനോനൊപ്പം രതി നിര്‍വേദത്തില്‍ അഭിനയിച്ച് മലയാളക്കരയുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്രീജിത്ത് വിജയ്. ആദ്യ സിനിമ ലിവിംഗ് ടുഗദര്‍ ആണെങ്കിലും ശ്രീജിത്ത് അറിയപ്പെടുന്നത് രതിനിര്‍വേദത്തിലൂടെ ആണ്. സിനിമയ്ക്ക് പുറമേ സീരിയലിലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയും സീരിയലും തമ്മില്‍ ഒത്തിരി വ്യത്യാസങ്ങള്‍ ഉണ്ടൊന്നാണ് ശ്രീജിത്ത് പറയുന്നത്.
ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു
ഏഷ്യാനെറ്റി കുടുംബവിളക്കില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ശ്രീജിത്ത് അവതരിപ്പിച്ചിരുന്നെങ്കിലും പിന്മാറി. പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രം അമ്മമാര്‍ക്കിടയില്‍ വലിയ പ്രശ്‌നമുണ്ടാക്കിയെന്ന് പറയുകയാണ് താരമിപ്പോള്‍. പുറമേ നിന്ന് കാണുമ്പോള്‍ ചേച്ചിമാര്‍ വഴക്ക് പറയാനുണ്ടായ സംഭവത്തെ കുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീജിത്ത് പറയുന്നത്.

സീരിയലും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയില്‍ കുറേ സമയമുണ്ട്. സ്‌ക്രീപ്റ്റ് ആദ്യം കിട്ടും, അത് വായിക്കാം. പഠിക്കാം. സീരിയല്‍ അങ്ങനെയല്ല. ദിവസവും പോവണം. പത്ത് ഇരുന്നൂറ് എപ്പിസോഡ് ആവുമ്പോഴെക്കും ബോറടിക്കാന്‍ തുടങ്ങും. പിന്നെ സ്‌ക്രീപ്റ്റ് ഒന്നും കാണുന്നില്ല. മാക്‌സിമം എപ്പിസോഡ് എടുക്കാന്‍ വേണ്ടി പോയി കൊണ്ടിരിക്കുകയാണ്. സീരിയലുമായി സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല.

സീരിയല്‍ കൂടുതലായും വീട്ടിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്ക് സന്തോഷം അതാണ്. കുറച്ച് ഡ്രാമയൊക്കെ ഇട്ട് റെഡിയാക്കി കൊടുത്താലേ വര്‍ക്ക് ആവുകയുള്ളു. സീരിയലില്‍ നിന്നും കിട്ടുന്ന സ്വീകാര്യത വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ചും അമ്മമാര്‍ക്ക്. ദിവസവും കാണുന്ന മോനായിരിക്കും. വില്ലനാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. നെഗറ്റീവ് ഷേഡ് വീഴാം. മുന്‍പ് കുടുംബവിളക്ക് സീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നത് ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു.

ആ സമയത്ത് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലൊക്കെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന് ആളുകള്‍ പിടിക്കും. ഇങ്ങനയാണോ അമ്മയുടെ അടുത്ത് പെരുമാറുന്നത്? എന്നൊക്കെയായിരിക്കും ചോദ്യം. എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു അത്. വീട്ടിലിരിക്കുന്ന അമ്മമാരൊക്കെ ഞാന്‍ ഭയങ്കര ദേഷ്യമുള്ള മോനാണെന്ന് വിചാരിച്ചു. എന്റെ പൊന്ന് ചേച്ചി, ഞാന്‍ ഭയങ്കര പാവമാണ്. എന്റെ വീട്ടിലും ഒരു അമ്മയുണ്ട്. അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സീരിയലില്‍ അങ്ങനെ എടുക്കുന്നതാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.
Recommended Video

വീട്ടിലും വില്ലത്തരം ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് കുറച്ചൊക്കെ ഉണ്ടെന്നാണ് ശ്രീജിത്തിന്റെ ഭാര്യ അര്‍ച്ചന പറയുന്നത്. അനാവശ്യമായി ദേഷ്യപ്പെടാറുണ്ട്. പിന്നെ തന്നെ കെയര്‍ ചെയ്യുന്ന ആളാണ്. സെലിബ്രിറ്റിയായിട്ടുള്ള ഒരാള്‍ ഭര്‍ത്താവായി വന്നത് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒരു കൗതുകം പോലെയാണ്. ശ്രീജിത്തിനോട് ആ ഇഷ്ടം എല്ലാവര്‍ക്കും ഉണ്ടെന്ന് അര്‍ച്ചന പറയുന്നു.


Click it and Unblock the Notifications











