For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ നടി ഞാൻ അവളുടെ സഹോദരിയാണെന്ന് എവിടേയും പറയാറില്ല, അച്ഛനെ കുറിച്ച് കുത്തി കുത്തി ചോദിക്കരുത്'; അമൃത നായർ!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ അധികം ജനപ്രീതിയുള്ള പരമ്പരയാണ് കുടുംബവിളിക്ക്. കുടുംബവിളക്കിലെ നായിക മാത്രമല്ല ആ സീരിയലിലെ എല്ലാ താരങ്ങളും ഇന്ന് വളരെ അധികം ജനപ്രീതിയുള്ള സെലിബ്രിറ്റികളാണ്.

  പുതുമുഖ താരങ്ങളായ പലർക്കും കരിയറിൽ വരെ വലിയ മാറ്റം വന്നത് കുടുംബവിളക്കിൽ അഭിനയിച്ച ശേഷമാണ്. തന്മാത്രയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മീര വാസുദേവാണ് സീരിയലിൽ പ്രധാന വേഷം ചെയ്യുന്നത്.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിൽ ഒരിടയ്ക്ക് ഒരു പ്രധാന വേഷം യുവനടി അമൃത നായർ ചെയ്തിരുന്നു. ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത സീരിയലിൽ അവതരിപ്പിച്ചിരുന്നത്.

  സീരിയലിൽ അഭിനയിക്കവെ ചില കാരണങ്ങൾക്കൊണ്ട് അമൃത കുടുംബ വിളക്കിൽ നിന്ന് പിന്മാറി. ഇപ്പോൾ വെബ് സീരിസുകളിലും സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലും അമൃത നായർ അഭിനയിക്കുന്നുണ്ട്.

  അഭിനയത്തിന് പുറമെ മോഡലിങിലും സജീവമായ അമ‍ൃത ഒരു യുട്യൂബർ കൂടിയാണ്. തന്റെ സ്വകാര്യ വിശേഷങ്ങളും അഭിനയ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം അമൃത ഈ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്.

  ഇപ്പോഴിത അമൃത തന്റെ യുട്യൂബ് ചാനലിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ ക്യു ആന്റ് എയുടെ വീഡിയോയാണ് സോഷ്യൽ‌മീഡിയയിൽ വൈറലാകുന്നത്. അച്ഛനെ അമൃതയുടെ വീഡിയോയകളിൽ കാണാത്തതിന്റെ കാരണം അടക്കം അമൃത വെളിപ്പെടുത്തി.

  അമൃതയ്ക്കൊപ്പം അമ്മയും ക്യു ആന്റ് എയിൽ പങ്കെടുത്തിരുന്നു. 'യുട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം എന്ത് ചെയ്യുന്നു എന്നാണ് പലരുടേയും ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരോട് എനിക്ക് പറയാൻ ഇത്രമാത്രമാണുള്ളത്. യുട്യൂബ് നടത്തുന്നവർക്ക് അറിയാം എത്ര വരുമാനം അതിൽ നിന്നും കിട്ടുമെന്ന്.'

  'എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നുവെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെ. നോർമൽ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക.'

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  'വരുമാനമുണ്ട് പക്ഷെ ആളുകൾ പറയുന്ന പോലെ കോടികളും ലക്ഷങ്ങളും ഒന്നുമല്ല. അതുകൊണ്ട് മാത്രമല്ല നമ്മുടെ ജീവിതം മുമ്പോട്ട് പോകുന്നത്. ഈ പറഞ്ഞപോലെ വിശേഷങ്ങൾ ‍ഞങ്ങൾ റിയൽ ലൈഫിൽ എങ്ങനെയാണെന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് വീഡിയോസ് ചാനലിലൂടെ ഷെയർ ചെയ്യുന്നത്.'

  'അല്ലാതെ വലിയ വരുമാനം ഒന്നുമില്ല. ഭാവി കാര്യങ്ങളെ കുറിച്ച് നമ്മൾ ബൾക്കായി പ്ലാൻ ചെയ്‌താൽ ഒന്നും നടക്കില്ല. ഒഴുക്കിന് അനുസരിച്ച് പോവുകയാണ്. ഒരു മൂവി ചെയ്യണമെന്ന ആഗ്രഹം ഉണ്ട്. ഉടനെ വിവാഹം ഉണ്ടാകില്ല.'

  'ഒരു വലിയ പ്ലാൻ എന്ന് പറയുന്നത് ഒരു വീട് വെക്കണം എന്നതാണ്. സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരു ക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നു.'

  'അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. അനുജൻ ബി എസ്‌സി നഴ്സിങാണ് പഠിച്ചത്. വ്ലോ​ഗ് തുടങ്ങിയ അന്ന് മുതൽ കേൾക്കുന്ന ചോദ്യമാണ് അച്ഛനെക്കുറിച്ച്. ഞാൻ എന്റെ വീട്ടിലെ ഒട്ടുമിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന വ്യക്തിയാണ്. അപ്പോൾ ആ ഒരു വ്യക്തിയെ കുറിച്ച് നമ്മൾ ഒന്നും പറയുന്നില്ല എങ്കിൽ അതിന് പിന്നിൽ തക്കതായ കാരണം ഉണ്ടാകുമല്ലോ.'

  'അതിലൊരു കാര്യമുണ്ടെന്ന് മാത്രമെ ഞാൻ ഇപ്പോൾ പറയുന്നൊള്ളൂ. ബാക്കിയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അതിനെകുറിച്ച് ഇനി ആരും കുത്തി കുത്തി ചോദിക്കണ്ട. അഭിനയത്തിലേക്ക് വരാൻ ആരും എന്നെ സഹായിച്ചിട്ടില്ല. ഓഡിഷൻ വഴിയാണ് ഞാൻ ഈ മേഖലയിലേക്ക് എത്തുന്നത്. എന്റെ വല്യച്ഛന്റെ മോൾ ഈ മഖലയിൽ അത്യാവശ്യം ഫെയിമായ ഒരു നടിയാണ്.'

  'എന്നാൽ ഒരിക്കൽ പോലും ഞാൻ അവളുടെ കസിൻ ആണെന്നോ, സിസ്റ്റർ ആണെന്നോ എവിടെയും പറഞ്ഞിട്ടില്ല. കക്ഷി സിനിമയൊക്കെ ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ പേരൊന്നും ഞാൻ പറയുന്നില്ല. അവളുടെ കോമൺ ഫ്രണ്ട്സാണ് എന്റേയും' അമൃത വിശദീകരിച്ചു.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Actress Amrutha Nair Open Up About Her Father, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X