ഇത്രയും കറുത്തിരുന്ന ആളെങ്ങനെയാണ് വെളുത്തത്; ഒര്‍ജിനല്‍ കളര്‍ ഇതാണല്ലേ, നടി അമൃതയോടുള്ള ചോദ്യങ്ങളിങ്ങനെ
ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് ശ്രദ്ധേയായി മാറിയ നടിയാണ് അമൃത നായര്‍. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്കാണ് അമൃതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തത്. സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടി അതില്‍ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ ശീതളായി തുടരുകയാണ്.
നിലവില്‍ നിരവധി ടെലിവിഷന്‍ പരിപാടികളും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് അമൃത. പലപ്പോഴും ഇന്‍സ്റ്റാഗ്രാം പേജിലൂടെ കിടിലന്‍ ഫോട്ടോഷൂട്ട് പങ്കുവെക്കാറുള്ള അമൃത തന്റെ ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില ചിത്രങ്ങളാണ് നടി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.

പച്ച നിറമുള്ള സാരി ഉടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി അമ്പലത്തില്‍ പോയ ലുക്കിലുള്ള ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചത്. ചെറിയ പ്രായത്തിലുള്ളതാണെന്ന് ഫോട്ടോസ് കാണുമ്പോള്‍ തന്നെ വ്യക്തമാണ്. എന്നാല്‍ ഇതേ ചിത്രങ്ങളില്‍ നിന്നും വേറെ ചിലത് കൂടി നടി പങ്കുവെച്ചതോടെ നൂറ് കണക്കിന് ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. കാരണം ഇപ്പോഴത്തെ ലുക്കുമായി ചേര്‍ത്ത് വെക്കാന്‍ പോലും സാധിക്കാത്ത അത്രയും മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്.

മെമ്മറീസ് എന്ന ക്യാപ്ഷനില്‍ നടി പങ്കുവെച്ച ചിത്രത്തിന് താഴെ സംശയങ്ങളുമായിട്ടാണ് ആരാധകര്‍ എത്തി. 'ഇപ്പോള്‍ എങ്ങനെയാണ് ഇത്രയും വെളുത്തത്, ശരിക്കും നിങ്ങള്‍ ഇങ്ങനെയായിരുന്നോ? ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായല്ലോ, ആ സമയത്ത് ഏറ്റവും ഗ്ലാമര്‍ തോന്നിയ ഫോട്ടോ ഇതായിരിക്കും, ഇത്രയും കറുത്ത നിറമുള്ള നിങ്ങളെങ്ങനെയാണ് ഇത്രയും വെളുത്തത്, ഇത്ര സുന്ദരിയായിരുന്നോ',... എന്നിങ്ങനെ പഴയ ഫോട്ടോയുടെ താഴെ ചോദ്യങ്ങള്‍ നീളുകയാണ്.

നാടന്‍ കുട്ടിയുടെ ലുക്കിലുള്ള അമൃതയെ കാണാനാണ് ഭംഗിയെന്ന് കുറച്ച് പേര്‍ പറയുമ്പോള്‍ വമ്പന്‍ മേക്കോവറാണ് നടിയ്ക്കുണ്ടായതെന്ന് ബാക്കിയുള്ളവരും പറയുന്നു. കൂടുതല്‍ പേരും കളിയാക്കുകയും നിറത്തെ കുറിച്ചും ചോദിക്കുമ്പോള്‍ അമൃതയെ അഭിനന്ദിക്കുന്നവരും നിരവധിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് വന്നെങ്കിലും മുന്‍പ് താനെങ്ങനെയായിരുന്നുവെന്ന് സ്വയം കാണിച്ച് കൊടുക്കാന്‍ കാണിച്ച അമൃതയുടെ മനസിനെ അഭിനന്ദിക്കുകയാണ് ഒരു ആരാധകന്‍.

എന്തായാലും ഫോട്ടോ ഇട്ടതിന് ശേഷം വന്ന കമന്റുകളോടെ നെഗറ്റീവ് അഭിപ്രായങ്ങളോടെ ഒന്നും അമൃത പ്രതികരിച്ചിട്ടില്ല. മാത്രമല്ല യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന ചില വീഡിയോസില്‍ തന്റെ യഥാര്‍ഥ ജീവിതവും ചുറ്റുപാടും എന്താണെന്ന് നടി മുന്‍പും കാണിച്ചിട്ടുണ്ട്. ആയതിനാല്‍ ഇതുപോലെയുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

സാധാരണക്കാരില്‍ സാധാരക്കാരിയായ അമൃത ടെക്‌സ്റ്റൈല്‍സില്‍ സെയില്‍സ് ഗേളായിട്ടും ജോലി നോക്കിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. കുടുംബവിളക്കിലെ കഥാപാത്രമാണ് ജനപ്രീതിയ്ക്ക് പിന്നില്‍. ശേഷം സ്റ്റാര്‍ മാജിക് അടക്കമുള്ള ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയായി.


Click it and Unblock the Notifications