'ആ​ഗ്രഹിച്ചതുപോലെ തന്നെ ആൺകുഞ്ഞാണ്'; ആതിര മാധവിന് കുഞ്ഞ് പിറന്ന സന്തോഷത്തിൽ അമൃത നായർ!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ആതിര മാധവ്. ​​ഗർഭിണിയായ ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു ആതിര. സീരിയലിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽമീഡിയ വഴി ആരാധകരോട് എല്ലാ വിശേഷങ്ങളും ആതിര മാധവ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആതിരയ്ക്ക് ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. നടിയുടെ സുഹൃത്തും സീരിയൽ താരവുമായ അമൃത നായരാണ് ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.

ഗുരുവായൂർ സന്ദർശനത്തിനിടയിലായാണ് അമൃത ഈ സന്തോഷവാർത്ത അറിഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായാണ് ആതിരയുടെ പുതിയ സന്തോഷത്തെ കുറിച്ച് അമൃത പ്രേക്ഷകരോട് പങ്കുവെച്ചത്. 'ഞാനിപ്പോൾ അറിഞ്ഞതേയുള്ളൂ... എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോർമൽ ഡെലിവറിയായിരുന്നു. ആൺകുഞ്ഞാണ്. അവളെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കാണുമ്പോഴുമെല്ലാം ആൺകുഞ്ഞായിരിക്കുമെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാൻ തമാശ പറയാറുണ്ടായിരുന്നു.

പ്രതീക്ഷിച്ചപോലെ ആൺകുഞ്ഞ്

'അപ്പോൾ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്.ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലർ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങൾ തമാശയ്ക്ക് പറഞ്ഞതാണ്. എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാൻ പോകണം. ഞാൻ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോൾ ഗുരുവായൂരിലേക്ക് വന്നതാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാൻ. എന്തായാലും ഒത്തിരി സന്തോഷമായി' അമൃത നായർ പറഞ്ഞു.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
നോർമൽ ഡെലിവറിയായിരുന്നു

കുടുംബവിളക്കിൽ വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമെ അമൃത അഭിനയിച്ചുള്ളൂവെങ്കിലും വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ആതിരയും അമൃതയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനായി യുട്യൂബ് ചാനലും നടത്തുന്നുണ്ട്. പ്രസവത്തിന് പോകുന്നതിന് മുന്നോടിയായി നടത്തിയ വളൈകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും ആതിര മാധവ് സോഷ്യൽ‌മീഡിയ വഴി പങ്കുവെച്ചിരുന്നു. മഞ്ഞ പട്ടു സാരിയും ട്രെഡീഷണൽ ആഭരണങ്ങളും ധരിച്ച് വധുവിനെപ്പോലെയാണ് താരം ഒരുങ്ങിയെത്തിയത്. അമ്മയാകാൻ പോകുന്നത് കൊണ്ട് ഈ വനിതാ ദിനം വളരെ പ്രത്യേകയുള്ളതാണെന്നും താരം കുറിച്ചിരുന്നു. 2020 നവംബർ 9ന് ആയിരുന്നു ആതിരയും രാജീവും വിവാഹിതരായത്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആതിരയുടെ വിവാഹം.

പ്രേക്ഷകരുടെ പ്രിയതാരം

രാജീവിന്റെ കൂടെയുള്ള ആളാണ് ആദ്യം തന്നെ പ്രണയിക്കാൻ ശ്രമിച്ചതെന്നും അക്കാലത്ത് അവർ തന്നെ വിളിച്ചിരുന്നത് സ്‌കെച്ച് എന്നായിരുന്നു എന്നെല്ലാം മുന്നേതന്നെ ആതിര പറഞ്ഞിട്ടുണ്ട്. ആതിര ​ഗർഭിണിയായിരുന്ന സമയത്ത് നിത്യസന്ദർശകയായിരുന്നു അമൃത നായർ. അപ്പോഴെല്ലാം ആതിരയുടെ വയറുകണ്ട് ആൺകുഞ്ഞാണെന്നും എന്റെ മരുമകനാണ് വരാൻ പോകുന്നത് എന്നുമെല്ലാം അമൃത നായർ പറയാറുണ്ടായിരുന്നു. ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് കുടുംബവിളക്ക് ആരാധകരും. ഒരിക്കലും അഭിനയം ഉപേക്ഷിക്കില്ലെന്നും കുറച്ചുനാൾ കഴിയുമ്പോൾ തിരികെ അഭിനയത്തിൽ സജീവമാകണമെന്ന് ആ​​ഗ്രഹമുള്ളതായും ആതിര പലപ്പോഴും പറഞ്ഞിരുന്നു.

ആതിരയും അമൃതയും

ഷൂട്ടിനിടയിൽ അസ്വസ്ഥത വന്ന് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് ആതിര അറിഞ്ഞത്. അതിന് ശേഷവും ആതിര അഭിനയിച്ചിരുന്നു. അസ്വസ്ഥത കൂടിയതോടെയാണ് താരം സീരിയലിൽ നിന്നും മാറിയത്. കുടുംബവിളക്കിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിച്ചിരുന്നത്. ആനന്ദ് നാരായണനായിരുന്നു സഹതാരമായിരുന്നത്. ആതിര എന്ന പേരിനേക്കാൾ ഡോക്ടർ അനന്യ എന്ന പേരാണ് പ്രേക്ഷകർക്ക് കൂടുതൽ‌ പരിചയം. നടിയാകുന്നതിന് മുമ്പ് അവതാരകയായും ആതിര മാധവ് തിളങ്ങിയിരുന്നു. മീര വാസുദേവ് കേന്ദ്ര കഥാപാത്രമാകുന്ന കുടുംബവിളക്ക് ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X