കുടുംബവിളക്കായി മീര, വേദിക എന്ന വില്ലത്തിയായി ശരണ്യ; സിനിമയിൽ നിന്ന് ഈ വർഷം മിനിസ്ക്രീനിലെത്തിയവർ
കൊവിഡ് പ്രതിസന്ധി സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗത്തേയും ബാധിച്ചിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ച പരമ്പരകൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. മഹാമാരി ഒഴിച്ചാൽ 2020 സീരിയലുകളെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. നല്ല ഒരുപിടി സീരിയലുകളാണ് ഈ വർഷം പുറത്തിറങ്ങിയത്.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥകളും അവതരണ ശൈലിയുമായിട്ടായിരുന്നു ഈ വർഷം സീരിയലുകൾ എത്തിയത്. വഴക്കും കരച്ചിലും മാത്രമല്ല റൊമാൻസും ഫൈറ്റുമൊക്കെ സീരിയലിലും പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ബിഗ് സ്ക്രീനിൽ തിളങ്ങിയ പലതാരങ്ങളും മിനിസ്ക്രീനിലേയ്ക്ക് എത്തിയിട്ടുണ്ട്. ഈ വർഷം ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയ താരങ്ങൾ ഇവരാണ്...

മീര വാസുദേവ്
മോഹൻലാൽ ചിത്രമായ തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാള സിനിമയിൽ എത്തുന്നത്. ആ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ മീരയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് മികച്ച മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ മീരയ്ക്കായി. ഒറ്റ ചിത്രംകൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര മിനിസ്ക്രീനിലും അതേച രിത്രം ആവർത്തിച്ചിരിക്കുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയങ്കരിയായിരിക്കുകയാണ്. ഒരു സാധാരണ വീട്ടമ്മയായ സുമിത്രയെ ആണ് മീര അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

ശരണ്യ ആനന്ദ്
ഈ വർഷം സിനിമയിൽ നിന്ന് മിനിസ്ക്രീനിലേയ്ക്ക് ചുവട് വെച്ച നടിയാണ് ശരണ്യ ആനന്ദ്. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ2 ലൂടെ ബിഗ് സ്ക്രീനിലെത്തിയ നടി കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ എത്തിയത്. വില്ലത്തി കഥാപാത്രത്തിലൂടെയാണ് ശരണ്യ സീരിയലിൽ ചുവട് വെച്ചതെങ്കിലും പ്രേക്ഷകർ ഇരുകൈകളും നീട്ടി നടിയെ സ്വീകരിക്കുകയായിരുന്നു.

താര കല്യാൺ
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് താര കല്യാൺ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താര കല്യാൺ വീണ്ടും മിനിസ്ക്രീനിലെത്തിയിരിക്കുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്ക്രീനിൽ എത്തിയിരിക്കുന്നത്. നടി ഐശ്വര്യ അവതരിപ്പിച്ചിരുന്ന അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയാണ് താര കല്യാൺ ഇപ്പോൾ അവതരിപ്പിക്കുന്നത്. ലോക്ക് ഡൗണിന് ശേഷമായിരുന്നു സീരിയലിൽ നടി ജോയിൻ ചെയ്തത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
Recommended Video

മാളിക കൃഷ്ണദാസ്
സംവിധായകൻ ലാൽജോസിന്റെ റിയാലിറ്റി ഷോയായ നായിക നായകനിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയ മാളിക കൃഷ്ണദാസിന്റെ മിനിസ്ക്രീൻ എൻട്രിയും ഈ വർഷമായിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടെയാണ് മാളവിക മിനിസ്ക്രീനിൽ എത്തിയിരിക്കുന്നത്.ലാൽ ജോസ് തന്നെ സംവിധാനം ചെയ്ത തട്ടിൻ പുറത്ത് അച്യുതൻ എന്ന സിനിമയിലൂടെയാണ് മാളവിക ബിഗ് സ്കീനിൽ എത്തുന്നത്.കൂടാതെ ടെലിവിഷൻ ഷോ അവതാരകയായും നടി എത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീനിൽ നിന്ന് നടിക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











