കുടുംബവിളക്ക് നായികയും ഭര്‍ത്താവും! രഹസ്യ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍! ഇനി ഇങ്ങനെയെന്ന് താരം!
കഴിഞ്ഞ ദിവസമായിരുന്നു കുടുംബവിളക്കിലെ താരങ്ങളിലൊരാളായ പാര്‍വതി വിജയ് വിവാഹിതയായത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വിവാഹമായിരുന്നു. സ്വാതി നിത്യാനന്ദിന് പിന്നാലെയായാണ് പാര്‍വതിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
കുടുംബവിളക്ക് സീരിയലിന്റെ ക്യാമറമാനായ അരുണിനെയായിരുന്നു പാര്‍വതി വിവാഹം ചെയ്തത്. മൂന്നുമാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സ്വാതിക്ക് ശേഷം
ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ വിവാഹങ്ങളെല്ലാം ലളിതമായാണ് നടത്തുന്നത്. ഈ സമയത്തായിരുന്നു ഭ്രമണം സീരിയലിലെ നായികയായ സ്വാതി നിത്യാനന്ദും വിവാഹിതയായത്. മൂന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് സ്വാതിയും പ്രതീഷും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ കടുത്ത വിമര്‍ശങ്ങളുന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. വിമര്‍ശകര്‍ക്ക് മറുപടിയേകി താരമെത്തിയിരുന്നു.

രഹസ്യ വിവാഹത്തിന്റെ ചിത്രം
ക്ഷേത്രത്തില്‍ വെച്ച് ലളിതമായി നടത്തിയ രഹസ്യ വിവാഹത്തിന്റെ ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നേരത്തെ പങ്കുവെച്ച ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു. ഞാനും നീയും മാത്രമുള്ള ലോകമെന്ന് പറഞ്ഞായിരുന്നു പാര്‍വതി വിവാഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. പാര്‍വതിയുടെ കൈപിടിച്ച് നടക്കുന്ന അരുണിനെയാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. ഹാപ്പി മാരീഡ് ലൈഫ് എന്ന് പറഞ്ഞായിരുന്നു പ്രേക്ഷകര്‍ എത്തിയത്.

ശീതള്‍ എന്ന കഥാപാത്രം
കുടുംബവിളക്ക് എന്ന പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നായകന്റെ സഹോദരിയായെത്തുന്ന ശീതളിന്റെ അഭിനയവും ശ്രദ്ധ നേടിയിരുന്നു. പാര്‍വതിയുടെ സഹോദരിയായ മൃദുല വിജയും മികച്ചൊരു അഭിനേത്രിയാണ്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയം കവര്‍ന്നിട്ടുണ്ട് മൃദുല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സഹോദരിമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള പ്രതികരണം
സഹോദരിയുടെ വിവാഹത്തെക്കുറിച്ചുള്ള മൃദുലയുടെ പ്രതികരണം അറിയാനായുള്ള ആകാംക്ഷയിലായിരുന്നു ചിലര്‍. ഗംഭീര മേക്കോവറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. മൃദുല തന്നെയാണോ ഇതെന്നായിരുന്നു പലരും ചോദിച്ചത്. മൃദുലയുടെ പോസ്റ്റിന് പിന്നാലെയായാണ് സഹോദരിയുടെ പോസ്‌റ്റെത്തിയത്. വിവാഹത്തിന്റെ വിശേഷങ്ങളായിരുന്നു പാര്‍വതി പങ്കുവെച്ചത്. പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയ താരത്തിന്റെ ഫോട്ടോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications