ഹണിമൂൺ ചിത്രങ്ങളാണോ ഇത്! മറുപടിയുമായി കുടുംബവിളക്ക് താരം പാർവതി
കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പാർവതി വിജയ്. ശീതൾ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചിരുന്നത്.. മാസങ്ങൾക്ക് മുൻപായിരുന്നു പാർവതിയുടെ വിവാഹം. കുടുംബവിളക്കിലെ ക്യാമറ മാൻ ആയിരുന്ന അരുണിനെയാണ് വിവാഹം ചെയ്തത്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കവെയായിരുന്നു വിവാഹം. ശീതൾ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Recommended Video
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാർവതി വിജയ് പങ്കുവെച്ച് ചിത്രമാണ്. ഭർത്താവ് അരുണിനോടൊപ്പമുള്ള ചിത്രമായിരുന്നു പാർവതി പങ്കുവെച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ചിലർക്ക് മറ്റൊരി സംശയമുണ്ട്. ഇത് ഹണിമൂൺ ചിത്രങ്ങളോ എന്നാണ് അറിയേണ്ടത്. സംശയംപങ്കുവെയ്ക്കുന്നുമുണ്ട് ആരാധകർ.ഈ ലോക്ക് ഡൗൺ സമയത്ത് ഇരുവരും ഹണിമൂണിന് പോയോ എന്നാണ് പ്രേക്ഷകർ ചിത്രങ്ങൾ കണ്ടതിന് ശേഷം തിരക്കുന്നത്. ഇതിന് മറുപടിയുമായി നടി എത്തിയിട്ടുണ്ട്. അതൊന്നും ഹണിമൂൺ ചിത്രങ്ങൾ ആയിരുന്നില്ല. മീൻമുട്ടി ഡാമിലേക്ക് നടത്തിയ ഒരു ദിവസത്തെ യാത്ര ആയിരുന്നു അതെന്ന് പാർവതി ഞങ്ങളോട് വ്യക്തമാക്കി. എല്ലാ സുരക്ഷ നിയമങ്ങളും പാലിച്ചു തന്നെയാണ് സ്ഥലം സന്ദർശിച്ചതെന്നും പാർവതി പറയുന്നു.
മൂന്ന് മാസത്തെ പ്രണയത്തിന് ശേഷമാണ് ലോക്ക് ഡൗൺ കാലത്ത് ഇരുവരും വിവാഹിതരാകുന്നത്. കല്യാണത്തിന് ശേഷം പാർവതി കുടുംബവിളക്ക് പരമ്പര വിട്ടിട്ടുണ്ട്. പാർവതിയ്ക്ക് പകരക്കാരിയായി അമൃതയാണ് ഇപ്പോൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നി അഭിനയമേഖലയിൽ നില്ക്കാൻ താത്പര്യം ഇല്ലെന്നും എംബിഎ ആണ് ലക്ഷ്യമെന്നും പാർവതി മുൻപ് വ്യക്തമാക്കിയിടരുന്നു. നടി മൃദുല വിജയുടെ അനുജത്തിയാണ് പാർവതി.
സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി. അരുണിനോടൊപ്പമുള്ള സന്തോഷകരമായനിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പഹ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരുന്നു താരം. ഹാപ്പി ബര്‍ത്ത് ഡേ ഏട്ടാ ലവ് യൂ സോമച്ച്! എന്നാണ് പാർവതി അരുണിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചുരുന്നു. നിരവധി പേർ പാര്‍വതിയുടെ പോസ്റ്റിലൂടെ അരുണിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. പാർവതിയുടെ ആദ്യ സീരിയലായിരുന്നു കുടുംബ വിളക്ക്


Click it and Unblock the Notifications