'മകളെക്കാൾ സുന്ദരിയായി അമ്മ'; തന്റെ സന്തൂർ മമ്മിയുടെ ചിത്രങ്ങളുമായി രേഷ്മ നായർ!

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനd ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം എന്നതാണ് ജനപ്രിയ പരമ്പര കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള താല്‍പര്യം.

വളര്‍ച്ചയുടേതായ ഘട്ടങ്ങള്‍ക്കിടെ സുമിത്രയ്ക്ക് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരുന്നുണ്ട്. കുടുംബത്തിലും ബിസിനസ് രംഗത്തുമുള്ള പ്രശ്‌നങ്ങളെ എങ്ങനെയാണ് സുമിത്ര തരണം ചെയ്യുന്നത് എന്നതാണ് പ്രാഥമികമായും പരമ്പര അന്വേഷിക്കുന്ന വിഷയം.

സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കുന്ന പ്രശ്നങ്ങളെല്ലാം പരമ്പരയെ ഓരോ നിമിഷവും ഉദ്യേഗജനകമാക്കിത്തീര്‍ക്കുന്നുണ്ട്. ഭര്‍ത്താവായിരുന്ന ആളിന്റെ പുതിയ ഭാര്യയായ വേദികയില്‍ നിന്നും നേരിട്ട പല പ്രശ്‌നങ്ങളും സുമിത്രയെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നെങ്കിലും അവര്‍ അതിനെയെല്ലാം തന്ത്രപരമായി നേരിട്ട് മുന്നേറി.

മോഹൻലാൽ ചിത്രം തന്മാത്രയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ മീര വാസുദേവാണ് സുമിത്രയുടെ വേഷം കുടുംബവിളക്കിൽ ചെയ്യുന്നത്.

'മകളെക്കാൾ സുന്ദരിയായി അമ്മ'

കുടുംബവിളക്കിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറി കഴിഞ്ഞു. കുടുംബവിളക്കെന്ന ഒറ്റ സീരിയൽകൊണ്ട് ഇതിലെ അഭിനേതാക്കളുടെയെല്ലാം ജനപ്രീതിയും ഇരട്ടിയായി. പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായ താരമാണ് രേഷ്‍മ നായര്‍.

സുമിത്രയുടെ മകൻ പ്രതീഷിന്റെ ഭാര്യ സഞ്‍ജനയായിട്ടാണ് സീരിയലിൽ രേഷ്മ അഭിനയിക്കുന്നത്. ഇപ്പോഴിത രേഷ്മയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്റെ യഥാർഥ അമ്മയെ പരിചയപ്പെടുത്തിയാണ് രേഷ്മയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ്.

സന്തൂർ മമ്മിയുടെ ചിത്രങ്ങളുമായി രേഷ്മ നായർ

'എന്റെ സന്തൂര്‍ മമ്മി' എന്ന് കുറിച്ചുകൊണ്ടാണ് രേഷ്മ അമ്മയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രേഷ്മയേയും അമ്മയേയും വെച്ച് ഷൂട്ട്‌സ് ബൈ റാം നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആരാധകര്രും ഏറ്റെടുത്ത് കഴിഞ്ഞു. മനോഹരമായ പശ്ചാത്തല സംഗീതം വീഡിയോയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. 'സന്തൂർ മമ്മി തന്നെയാണ്, ക്യൂട്ട് അമ്മയും മോളും, മകളെക്കാള്‍ സുന്ദരിയാണ് അമ്മ' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. കുടുംബ വിളക്കില്‍ അച്ഛമ്മയായി എത്തുന്ന ദേവി അടക്കം പലരും വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.

ലൈക്കും കമന്റ്സുമായി കുടുംബവിളക്ക് ആരാധകർ

എപ്പോഴും വ്യത്യസ്‍തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കാറുള്ള രേഷ്‍മ അമ്മയ്ക്കൊപ്പം ട്രഡീഷണൽ ലുക്കിലാണ് എത്തിയത്. രേഷ്‍മയുടെ പ്രണയത്തെപ്പറ്റിയും ആരാധകര്‍ ഇടയ്ക്കിടെ തിരക്കാറുണ്ട്.

പരമ്പരയിലെ ഭര്‍ത്താവ് കഥാപാത്രമായ പ്രതീഷിനെ അവതരിപ്പിക്കുന്ന നൂബിൻ ജോണിയുമായി രേഷ്മ പ്രണയത്തിലാണെന്ന തരത്തിൽ ​​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

എന്നാല്‍ താനും നൂബിനും നല്ല ഫ്രണ്ട്‌സ് മാത്രമാണെന്ന് രേഷ്മ വ്യക്തമാക്കിയതോടെ ആരാധകര്‍ ആ ചോദ്യം നിര്‍ത്തി. അടുത്തിടെയാണ് നൂബിൻ വിവാഹിതനായത്. വർഷങ്ങളായി പരിചയമുള്ള പെൺകുട്ടിയെയാണ് നൂബിൻ വിവാഹം ചെയ്തത്.

ആദ്യ പ്രണയം നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു

'ആദ്യ പ്രണയം നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. പ്രണയം ഒന്നുമല്ല. ഒരു ക്രഷ് ഉണ്ടായിരുന്നുവെന്ന് പറയാം. അഞ്ചാം ക്ലാസിൽ എത്തിയപ്പോഴെക്കും ആ കുട്ടി സ്‌കൂൾ മാറി പോയി. അതിന് ശേഷം അഞ്ചാം ക്ലാസ് മുതൽ ഞാൻ ഗേൾസ് സ്‌കൂളിലേക്ക് മാറി.'

'അങ്ങനെ എന്റെ ആദ്യ പ്രണയം പോയി. മുമ്പ് അത്മാർഥമായി ഒരു പ്രണയം ഉണ്ടായിട്ടുണ്ട്', എന്നാണ് രേഷ്മ സ്വാസിക വിജയ് അവതാരകയായ റെഡ് കാർപറ്റ് പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്.

അടുത്തിടെ സോഷ്യൽമീഡിയ പേജിൽ ആരാധകർക്ക് വേണ്ടി ഒരു ചോദ്യോത്തരവും രേഷ്മ സംഘടപ്പിച്ചിരുന്നു. അന്ന് ഒരു കല്യാണം കഴിക്കണ്ടേയെന്ന് ആരാധകർ ചോദിച്ചപ്പോൾ വേണ്ടായേ എന്നുള്ള മറുപടിയാണ് 21കാരിയായ രേഷ്മ നൽകിയത്. മോഡലിങിലും സജീവമാണ് രേഷ്മ.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X