For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം 3 വര്‍ഷത്തേക്കുള്ള പ്ലാനുകളെ കുറിച്ച് അദ്ദേഹം ആദ്യമേ പറഞ്ഞു; വിശേഷങ്ങളുമായി സീരിയല്‍ നടി ശരണ്യ ആനന്ദ്

  |

  കുടുംബവിളക്ക് സീരിയലിലൂടെ ജനപ്രീതി നേടിയെടുത്ത നടി ശരണ്യ ആനന്ദ് അടുത്തിടെയാണ് വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തിയ ലളിതമായ വിവാഹത്തിലൂടെ ബിസിനസുകാരനായ മനീഷ് ശരണ്യയെ താലി ചാര്‍ത്തി. ഹണിമൂണ്‍ ആഘോഷങ്ങളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് നടിയിപ്പോള്‍.

  ലോക്ഡൗണ്‍ കാലത്തെ വിവാഹം ഒരു കണക്കിന് നല്ലതാണെന്ന് പറയുകയാണ് ശരണ്യയിപ്പോള്‍. അതുപോലെ പ്രതിശ്രുത വരനെ കണ്ടെത്തിയതിനെ കുറിച്ചും അദ്ദേഹം മികച്ച പങ്കാളിയാണെന്ന് തോന്നിയ നിമിഷത്തെ കുറിച്ചുമെല്ലാം ഇടൈംസ് ടിവി യ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശരണ്യ വ്യക്തമാക്കുന്നു.

  അതേ, ഞങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആണ്. കുടുംബ സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്നാണ് ഈ ആലോചന വരുന്നത്. എല്ലാം ശരിയായി വന്നതോടെ ഇപ്പോള്‍ അദ്ദേഹം എന്റെ ഭര്‍ത്താവുമായി. ഞങ്ങള്‍ ഫോണിലൂടെയാണ് ആദ്യം സംസാരിച്ച് തുടങ്ങുന്നത്. ശേഷം പെണ്ണ് കാണലിന്റെ അന്നാണ് ആദ്യമായി നേരില്‍ കണ്ടത്. മറ്റേതൊരു സ്ത്രീയെയും പോലെ പെണ്ണു കാണല്‍ ചടങ്ങില്‍ എന്ത് വസ്ത്രം ധരിക്കണം, എങ്ങനെ ചായ ഉണ്ടാക്കി കൊടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് ഞാനും ആശങ്കയിലായിരുന്നു.

  എന്നാല്‍ അഭിനയത്തിന് പ്രധാന്യം കൊടുക്കുന്ന എന്നെ പോലൊരു നടിയെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ ഒരാളെ കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ കരിയറിന് മുന്‍തൂക്കം നല്‍കുന്ന ആളാണ് ഭര്‍ത്താവ്. തുടക്കത്തില്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്ന സമയത്ത് ഞങ്ങള്‍ ഇരുവരുടെയും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. മുഴുവന്‍ സമയവും ഒരു ഭാര്യയായി കൂടെ ഉണ്ടാവാനോ അദ്ദേഹത്തിന് വേണ്ടി ആയിരിക്കാനോ സാധിക്കില്ലെന്ന് ഞാന്‍ തുറന്ന് പറഞ്ഞിരുന്നു.

  അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ട് യഥാര്‍ഥത്തില്‍ ഞാന്‍ വീണ് പോവുകയായിരുന്നു. എന്റെ കാഴ്ചപാടുകളെ പൂര്‍ണഹൃദയത്തോടെ താന്‍ സ്വീകരിച്ചുവെന്നാണ് മനീഷ് പറഞ്ഞത്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഞങ്ങള്‍ ഇരുവരും സ്വന്തം കരിയറില്‍ മാത്രം ശ്രദ്ധിക്കുകയും അതില്‍ മികവ് പുലര്‍ത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മികച്ച ജീവിത പങ്കാളിയെ തന്നെയാണ് ഞാന്‍ കണ്ടെത്തിയതെന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു. എന്നും മികച്ചൊരു നടി ആയിരിക്കുവാനും പ്രൊഫഷന്‍ നല്ല രീതിയില്‍ കൊണ്ട് പോവുന്നതിനുമായി അദ്ദേഹം ഒരുപാട് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

  എന്നെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നൊരു മനുഷ്യനൊപ്പമുള്ള കൂട്ടുകെട്ട് ഞാന്‍ ഏറെ ആസ്വദിക്കുകയാണ് ഇപ്പോള്‍. ഞാനൊരു ഗുരുവായൂരപ്പന്‍ ഭക്തയാണ്. വിവാഹം ഉറപ്പിച്ചപ്പോള്‍ അവിടെ വെച്ച് വിവാഹം കഴിക്കണമെന്നാണ് പ്രാര്‍ഥിച്ചത്. ആ ആഗ്രഹം നിറവേറി. പക്ഷേ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ലോക്ഡൗണ്‍ കല്യാണത്തെ കുറിച്ച് നിരാശ തോന്നും. എനിക്ക് വലിയൊരു വിവാഹമൊന്നും വേണ്ടായിരുന്നു. പക്ഷേ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നതായി കണ്ട സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  മക്കളുടെ വിവാഹത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ചിലവഴിക്കുന്ന മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. രണ്ട് ആളുകളുടെ ഒത്തുചേരല്‍ ആഘോഷിക്കുന്നതിനെക്കാള്‍ വിവാഹം ഒരാളുടെ സാമ്പത്തിക ഭദ്രത എത്രത്തോളമുണ്ടെന്ന് സമൂഹത്തില്‍ കാണിക്കുന്ന പ്രദര്‍ശനമായി മാറിയിരുന്നു. ഈ ലോക്ഡൗണില്‍ താല്‍കാലികമായി അത് നിര്‍ത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. വിവാഹത്തിന്റെ മനോഹരിതയും സത്തയും നഷ്ടപ്പെടുത്താതെ ലളിതമായി നടത്താമെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങി. ലളിതമായ വിവാഹങ്ങള്‍ വളരെ സാധാരണമായി മാറുന്നതിന് ലേശം വൈകിയെന്നാണ് തനിക്ക് തോന്നുന്നതെന്നും ശരണ്യ പറയുന്നു.

  Read more about: serial actress നടി
  English summary
  Kudumbavilakku Actress Saranya Anand About Her Lockdown Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X