For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെയും ലാലേട്ടന്റെയും അനുഗ്രഹം എനിക്ക് ലഭിച്ചിരുന്നു; കുടുംബ വിളക്കിലെ വേദിക പറയുന്നു

    |

    കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനപ്രീതി നേടിയെടുത്ത നടിയാണ് ശരണ്യ ആനന്ദ്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം. ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. ഇപ്പോഴിതാ ടോക്‌സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.

    '1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്‌സിന്റെ വേഷമാണ് ഞാന്‍ ചെയ്തത്. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു. പിന്നെ ഒന്നും നോക്കിയില്ല. ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പിന്നെ ഞാനൊന്നും നോക്കിയില്ല.

    saranya-anand

    അതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നു. അവരില്‍ ഒരാളായി ഞാനും ഉണ്ട്. അന്ന് ഞാന്‍ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ച് നിന്ന കഥ പറഞ്ഞിരുന്നു. പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ ഒരു സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയി. അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ കുറേ നേരം കാത്തിരുന്നു.

    ഒരു സെല്‍ഫി എടുക്കാന്‍ ഇത്രയ്ക്ക് ബുദ്ധിമുട്ടാണെന്ന കാര്യം നമ്മള്‍ക്ക് അറിയില്ലല്ലോ. സ്‌കൂളില്‍ നിന്ന് വിശന്ന് തളര്‍ന്ന് സാധാരണ ജനങ്ങള്‍ക്കൊപ്പം മണിക്കൂറുകളോളമാണ് ഞാന്‍ കാത്ത് നിന്നത്. പിന്നെ ഞങ്ങള്‍ പോവുകയായിരുന്നു. അന്ന് ഞാന്‍ തീരുമാനിച്ചു, മമ്മൂക്കയുടെ കൂടെ ഒരു സെല്‍ഫി എടുക്കുമെന്ന്. പക്ഷേ അത് ഫോട്ടോഷൂട്ടിലാണെന്ന് കരുതിയില്ല. അന്ന് ഞാന്‍ മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു.

    saranya-anand

    അങ്ങനെ ലാലേട്ടന്റെയും മമ്മൂക്കയുടെയും അനുഗ്രഹം ഞാന്‍ സ്വന്തമാക്കി. എന്റെ സിനിമയും തുടങ്ങി. കുറേ സിനിമകള്‍ എനിക്ക് വന്ന് തുടങ്ങി. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ശേഷം അച്ചായന്‍സ് എന്ന സിനിമ ചെയ്തു. മൂന്നാമത്തെ ചിത്രം ആകാശമിട്ടായി, ചങ്ക്‌സ്, എന്നിങ്ങനെ കുറേ സിനിമകള്‍ ചെയ്തു. ഇതിലെല്ലാം ഒരുപോലത്തെ വേഷങ്ങളായിരുന്നു കിട്ടിയത്. അതുകൊണ്ട് പെര്‍ഫോമന്‍സ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രം വേണമെന്ന് എനിക്ക് തോന്നി. അങ്ങനെ തിരഞ്ഞെടുത്ത വേഷമാണ് ചാണക്യതന്ത്രത്തിലേത്. ചിത്രത്തില്‍ എസ്‌ഐ മീര എന്ന പേരില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്'.

    Read more about: television ശരണ്യ
    English summary
    Kudumbavilakku Actress Saranya Anand About Working With Mammootty And Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X