For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  |

  റേറ്റിങ്ങിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

  പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്രയെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം സീരിയലിൽ കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.

  Also Read: 'വേദനിച്ചിരിക്കുന്ന എന്നെ സച്ചി പുറകിൽ നിന്ന് കെട്ടിപ്പിടിക്കും; ഡൽഹിയിൽ പോയപ്പോൾ മനസ്സു നിറയെ അവനായിരുന്നു'

  സിദ്ധാര്‍ത്ഥിന്റെ ഭാര്യയായ സുമിത്രയില്‍ നിന്ന് ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന വേദികയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. സുമിത്രയെ ഒഴിവാക്കിയ ശേഷമാണ് സിദ്ധാർഥ് വേദികയെ വിവാഹം ചെയ്തത്.

  പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെന്ന് മാത്രമല്ല വേദിക കാരണം ദിവസവും എട്ടിന്റെ പണിയാണ് സിദ്ധാർഥിന് ലഭിക്കുന്നത്. വില്ലത്തി വേദികയായി മികച്ച പ്രകനമാണ് ശരണ്യ കാഴ്ചെവക്കുന്നത്.

  Also Read: ശരീരത്തിനുണ്ടായ വേദന പോലെ അതും കടുപ്പമായിരുന്നു; രണ്ട് മാസത്തെ ചികിത്സയെ കുറിച്ച് നടി ശില്‍പ ഷെട്ടി പറഞ്ഞത്

  പല പ്രേക്ഷകരും വേദികയെന്ന കഥാപാത്രത്തോടുള്ള വെറുപ്പ് ശരണ്യയോട് കാണിക്കുന്ന സ്ഥിതി വരെയുണ്ട്. അത്രത്തോളം പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചുവെന്നത് ശരണ്യയുടെ വിജയമാണ്. മിനിസ്‌ക്രീന്‍ കൂടാതെ യൂട്യൂബിലും താരം തന്റെ സാന്നിധ്യം ശരണ്യ അറിയിച്ച് കഴിഞ്ഞു. തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി ശരണ്യ പങ്കുവെക്കാറുണ്ട്.

  സോഷ്യല്‍ മീഡിയ വഴി മാത്രം പ്രേക്ഷകര്‍ക്ക് പരിചിതമായ ശരണ്യയുടെ ഭര്‍ത്താവ് മനീഷ് രാജന്‍ നാരായണന്‍ ശരണ്യക്കൊപ്പം ആദ്യമായി ടെലിവിഷന്‍ വേദിയിലെത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഭർത്താവിനൊപ്പം വേദിക ചെയ്ത പുതിയ ക്യു ആന്റ് എ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

  പരസ്പരം എത്രത്തോളം മനസിലാക്കി എന്നത് അറിയുന്നതിന് വേണ്ടി കൂടിയാണ് ശരണ്യ ഭർത്താവിനെ ഒപ്പം ഇരുത്തി ക്യു ആന്റ് എ വീഡിയോ ചെയ്തത്. ആര്‍ക്ക് ആരെ കൂടുതലറിയാമെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ ശരണ്യ പോസ്റ്റ് ചെയ്തത്. കല്യാണത്തിന് ആദ്യ മേക്കോവറില്‍ താന്‍ ഏത് കളര്‍ പൂവാണ് വെച്ചതെന്ന് ശരണ്യ ചോദിച്ചപ്പോള്‍ കൃത്യമായി ഇത്തരം പറയാന്‍ മനീഷിന് കഴിഞ്ഞിരുന്നില്ല.

  ആദ്യ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ മലയാളത്തില്‍ ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നായിരുന്നു ശരണ്യയുടെ ഭർത്താവ് മനീഷ് ഉത്തരം പറഞ്ഞത്. അത് ശരിയാണ് മാത്രമല്ല തന്റെ ആദ്യ സിനിമ തെലുങ്കാണെന്നും ശരണ്യ മറുപടി നൽകി.

  തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെക്കുറിച്ച് മനീഷ് ചോദിച്ചപ്പോള്‍ വിരാട് കോലിയെന്നായിരുന്നു ശരണ്യ പറഞ്ഞത്. അതെനിക്ക് എളുപ്പമുള്ള ചോദ്യമായിരുന്നുവെന്നും എപ്പോഴും ക്രിക്കറ്റ് കാണുന്നയാളല്ലേ ഇത് കണ്ടുപിടിക്കാനെളുപ്പമാണെന്നും ശരണ്യ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളെക്കുറിച്ച് ശരണ്യ ചോദിച്ചപ്പോള്‍ മനീഷ് ഒന്നും പോലും തെറ്റിക്കാതെയുള്ള മറുപടിയായിരുന്നു പറഞ്ഞത്.

  അവരെയെല്ലാം തനിക്കറിയാവുന്നതാണെന്നും അത് താൻ തെറ്റിക്കില്ലെന്നായിരുന്നു മനീഷിന്റെ മറുപടി. തുടക്കത്തിൽ രണ്ടുപേർക്കും ഉത്തരം തെറ്റിയെങ്കിലും പിന്നീടങ്ങോട്ട് കട്ടക്കാണ് ഇരുവരും മത്സരിച്ചത്.

  ഈ ഗെയിമില്‍ താനായിരിക്കും ജയിക്കാന്‍ പോവുന്നതെന്നായിരുന്നു ആദ്യം മനീഷ് പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ മനീഷായിരുന്നു ഗെയിമില്‍ ചോദിച്ചത്. തന്നെ തോല്‍പ്പിക്കാനായി ശരണ്യ ശ്രമിച്ചെങ്കിലും വിജയം തനിക്കൊപ്പമായിരുന്നുവെന്നും ഫാന്‍സുകാരുടെ പിന്തുണയാണ് തന്നെ ജയിപ്പിച്ചതെന്നായിരുന്നു മനീഷിന്റെ കമന്റ്.

  നേരത്തെയൊന്നും തങ്ങള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തിട്ടില്ലെന്നും പെട്ടെന്നാണ് ചോദ്യങ്ങളൊക്കെ ഉണ്ടാക്കിയതെന്നായിരുന്നു ഇരുവരും പറഞ്ഞത്. വീഡിയോ വളരെ വേ​ഗത്തിൽ കാഴ്ചക്കാരെ നേടി.

  പരസ്പരം ചെറിയ കുശുമ്പും കുസൃതിയും കാട്ടി ചെയ്ത വീഡിയോ ശരണ്യയുടെ ആരാധകരും സ്വീകരിച്ചു. 'രണ്ടാളും തകർത്തു സൂപ്പർ. മനീഷ് പൊളിച്ചുട്ടാ... അത് പറയാനില്ല അടിപൊളി. സംസാരം കേൾക്കാൻ നല്ല രസമുണ്ട്', തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Actress Saranya Anand And Her Husband Funny Question Answer Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X