ആദ്യമായി പെണ്ണ് കാണാന്‍ വന്നയാളെ തന്നെ കെട്ടി; ശരണ്യയോട് ഇഷ്ടം തോന്നാനുള്ള കാരണം പറഞ്ഞ് മനേഷ്

കുടുംബവിളക്ക് സീരിയലിലെ വില്ലത്തി. വേദിക എന്ന കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. വേദികയായി എത്തുന്ന മൂന്നാമത്തെ നടിയാണ് ശരണ്യ എങ്കിലും ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ചത് ഇപ്പോഴാണ്. സീരിയലില്‍ ഭര്‍ത്താവിനിട്ട് പണി കൊടുക്കുന്ന ഭാര്യ ആണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഇപ്പോഴിതാ ഭര്‍ത്താവ് മനേഷ് രാജനൊപ്പം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ശരണ്യ.

ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശരണ്യ. ആദ്യ എപ്പിസോഡുകളില്‍ നടി തനിച്ച് ആയിരുന്നെങ്കില്‍ തൊട്ടടുത്ത എപ്പിസോഡില്‍ ഭര്‍ത്താവ് മനേഷും എത്തി. ഇരുവരോടും വിവാഹത്തെ കുറിച്ചും അതു കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുമൊക്കെയാണ് അവതാരകന്‍ ചോദിച്ചത്. എല്ലാത്തിനും കിടിലം മറുപടികളാണ് താരദമ്പതിമാര്‍ ഒരുപോലെ നല്‍കിയിരിക്കുന്നത്.

 saranya-hubby

'തന്റേത് ലവ് മ്യാരേജ് ഒന്നുമല്ല. അറേഞ്ച്ഡ് ആയിരുന്നു. അതെല്ലാം ഗുരുവായൂരപ്പനോട് പറഞ്ഞിരുന്നെന്നാണ് ശരണ്യ പറയുന്നത്. ഈ വര്‍ഷം പ്രൊപ്പോസല്‍ വന്നാല്‍ അച്ഛന്‍ എന്നെ കെട്ടിച്ച് വിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നല്ല ഒരു ബന്ധം തന്നെ എനിക്ക് കിട്ടണമേ എന്നാണ് ഞാന്‍ പ്രാര്‍ഥിച്ചത്. മനേഷ് രാജന്‍ നായര്‍. ബിസിനസുകാരനാണ്. യംഗസ്റ്റ് ബിസിനസുമാന്‍ എന്ന അവാര്‍ഡുകളൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. ആള് പാവമാണ്. പക്ഷേ കാണുമ്പോള്‍ വില്ലനെ പോലെ തോന്നും. ഞാന്‍ അതിലാണ് മയങ്ങി വീണത് എന്നാണ് നടി പറയുന്നത്. കാണാന്‍ ജിം ആണ്. ഫിസിക്കല്‍ ഫിറ്റ്‌നെസ് ഉണ്ടെന്നും ശരണ്യ പറഞ്ഞിരുന്നു.

അതേ സമയം അടുത്ത എപ്പിസോഡില്‍ ശരണ്യയ്‌ക്കൊപ്പം ഭര്‍ത്താവും പരിപാടിയില്‍ പങ്കെടുത്തു. ഭാര്യ ഒരു വില്ലത്തി ആണല്ലോ എന്ന എംജിയുടെ ചോദ്യത്തിന് ആണെന്ന് പറഞ്ഞ മനേഷ് ശരണ്യ ബോള്‍ഡാണെന്നും സൂചിപ്പിച്ചു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇത്രയും നാള് കൊണ്ട് ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായി. കൊവിഡ് വന്നതോടെ ഒരുമിച്ച് സമയം ചെലവഴിക്കാനും സാധിച്ചിരുന്നതായി മനേഷ് പറയുന്നു.

 saranya-hubby

വിവാഹം കഴിയുന്നതോട് കൂടി നടിമാരെല്ലാം അഭിനയത്തില്‍ നിന്നും മാറി ഫാമിലി പ്ലാനിങ്ങുമായി നടക്കുകയാണ് പതിവ്. എന്നാല്‍ എന്റെ വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ ആക്ടീവായി മാറുകയാണ് ചെയ്തതെന്ന് എന്നോട് എല്ലാവരും പറയാറുണ്ട്. അതിനെല്ലാമുള്ള ക്രെഡിറ്റ് താന്‍ ഭര്‍ത്താവിനാണ് കൊടുക്കുന്നത് എന്നാണ് ശരണ്യ പറയുന്നത്. കുടുംബത്തിന്റെ പിന്തുണ ഞങ്ങള്‍ രണ്ട് പേരുടെയും കൂടെയുണ്ട്. കല്യാണത്തിന് മുന്‍പ് മൂന്ന് മാസത്തെ സമയം എടുത്തിരുന്നു. പരസ്പരം മനസിലാക്കാന്‍ വേണ്ടിയായിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ എങ്കിലും വിളിക്കും.

മനേഷ് മൂന്നാമതോ നാലാമതോ കണ്ട പെണ്‍കുട്ടിയാണ് ശരണ്യ. പൊക്കം കൂടുതലുള്ള പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ താന്‍ ജനിച്ച് വളര്‍ന്നത് നാഗ്പൂരില്‍ ആയത് കൊണ്ട് ഭാഷയും ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ ശരണ്യയുമായി സംസാരിച്ചപ്പോള്‍ അവള്‍ ഹിന്ദിയില്‍ സംസാരിച്ചു. അതാണ് ഏറ്റവും കൂടുതലായി അടുപ്പം ഉണ്ടാക്കിയതെന്നാണ് മനേഷ് പറയുന്നത്. അതേ സമയം താന്‍ ആദ്യമായി കാണുന്ന ചെക്കന്‍ ഇതായിരുന്നു എന്നാണ് ശരണ്യയും വെളിപ്പെടുത്തുന്നത്.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X