മറക്കാനാവാത്ത മനോഹരമായ നിമിഷം, ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക
സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് എത്തിയ താരമാണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2ലെ പ്രേതമായി വെള്ളിത്തിരയിൽ എത്തിയ ശരണ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് കുടുംബവിളക്കിലെ വേദികയായിട്ടാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ശരണ്യയ്ക്ക് ലഭിക്കുന്നത്. നടി അമേയ നായറിന് പകരക്കാരിയായിട്ടായിരുന്നു ശരണ്യ കുടുംബ വിളക്കിൽ എത്തുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനിസ്ക്രീനിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിക്ക് കഴിഞ്ഞിരുന്നു.
2020 ജനുവരി 27 നാണ് കുടുംബവിളക്ക് ആരംഭിക്കുന്നത്. പരമ്പര ആരംഭിച്ച് മാസങ്ങൾക്ക് ശേഷമാണ് ശരണ്യ സീരിയലിന്റെ ഭാഗമാകുന്നത് തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. 2020 ശരണ്യയ്ക്ക് മികച്ച ഓർമകൾ നൽകിയ വർഷമായിരുന്നു. പോയ വർഷമായിരുന്നു നടി വിവാഹിതയായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിമായിട്ടായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹത്തിലെ മധുരമായ ഒരു ഓർമ പങ്കുവെച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മനോഹരമായ നിമിഷത്തെ കുറിച്ച് പങ്കുവെച്ച് നടി രംഗത്ത് എത്തിയത്.

2020 നവംബർ 4 ന് ആയിരുന്നു ശരണ്യയുടെ വിവാഹം. കൊവിഡ് കാലമായിരുന്നത് കൊണ്ട് തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം നടി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നടിക്കു ഭർത്താവ് മനേഷിനും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിരുന്നു. വിവാഹ ശേഷവും ശരണ്യ സീരിയലിൽ സജീവമാണ്.

വിവാഹ ചടങ്ങളിലെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി മനോഹരമായ ഓർമ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ... വിവാഹ ചടങ്ങുകളാണ് തന്നെ ഏറ്റവും കൂടുതൽ നെർവസ് ആക്കിയത്. എന്നാൽ അതായിരുന്നു തന്റ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷവും. ഞങ്ങളുടെ രണ്ട് ഹൃദയങ്ങൾ ഒന്നായി. പരിഭ്രാന്തരാകുകയോ വികാരഭരിതരാകുകയോ ചെയ്യുന്നതിനുപകരം,ഞാൻ സന്തോഷവതിയായിരുന്നു. എനിക്ക് പുഞ്ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ വളരെ സന്തോഷവതിയായിരുന്നു. 2020 ലെ ഏറ്റവും മികച്ച കാര്യമായിരുന്നു ഇത്. 2021 തന്നോടും എല്ലാവരേടും ദയ കാണിക്കണമെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശരണ്യ പങ്കുവെച്ച ചിത്രം വൈറലായിട്ടുണ്ട്. നടിക്ക് ആശംസയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ആഗ്രഹിച്ചത് പോലെയുളള ഒരു ജീവിത പങ്കാളിയാണ് തനിക്ക് ലഭിച്ചതെന്ന് വിവാഹ ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ മനീഷുമായുളള ജീവിതം ഏറെ ആസ്വദിക്കുന്നുണ്ടെന്നും നടി പറഞ്ഞു. തന്റെ ഇഷ്ടങ്ങളെയും കാഴ്ചപ്പാടുകളെയും നിറഞ്ഞ മനസ്സോടെ സ്വീകരിച്ച അദ്ദേഹം മൂന്ന് വര്‍ഷമെങ്കിലും സ്വന്തം കരിയറില്‍ മാത്രം ശ്രദ്ധിക്കുകയും അതില്‍ മികവ് പുലര്‍ത്തുകയും വേണമെന്ന് ഉപദേശിച്ചതായും ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ശരണ്യയുടേത്. കുടുംബ സുഹൃത്തുക്കളില്‍ ഒരാളില്‍ നിന്നാണ് ആലോചന വരുന്നത്. മുഴുവന്‍ സമയവും ഒരു ഭാര്യയായി കൂടെ ഉണ്ടാവാൻ സാധിക്കില്ലെന്ന് തുടക്കത്തിലെ താൻ തുറന്ന് പറഞ്ഞിരുന്നുവെന്നും. അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ട് ആണ് താൻ വീണ് പോയതെന്നും ശരണ്യ വ്യക്തമാക്കുകയായിരുന്നു. അഭിനയത്തിന് പ്രധാന്യം നൽകുന്ന തന്നെ പോലൊരു നടിയെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ ഒരാളെ കണ്ടെത്തിയതില്‍ സന്തോഷവതിയാണ് എന്നും ശരണ്യ കൂട്ടിച്ചേർത്തു.
Recommended Video
ശരണ്യ ആനന്ദ് ഇൻസ്റ്റഗ്രാം പോസ്റ്റ്
ചിത്രം, ശരണ്യ ഇൻസ്റ്റഗ്രാം പേജ്


Click it and Unblock the Notifications