For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ഉപേക്ഷിക്കാന്‍ കാരണമെന്താണ്; സുമിത്രയെ രക്ഷിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സിദ്ധാര്‍ഥും

  |

  സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്‌തോട് കൂടി കുടുംബവിളക്ക് പ്രേക്ഷകരും നിരാശയിലാണ്. ഇതുവരെ നന്നായി പോയിരുന്ന കഥ പെട്ടെന്ന് ട്വിസ്റ്റിലേക്ക് കൊണ്ട് വന്നത് ശരിയായില്ലെന്നാണ് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും പറയാനുള്ളത്. എന്നാല്‍ മുന്‍ഭാര്യയെ കുറിച്ച് സിദ്ധാര്‍ഥ് പറഞ്ഞ കാര്യങ്ങള്‍ വളരെ മനോഹരമായിട്ടുണ്ട്. സുമിത്രയെ കാണാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുമ്പോഴാണ് സിദ്ധാര്‍ഥിന് മുന്നില്‍ ഈ ചോദ്യം എത്തുന്നത്. അവിഹിതത്തിന്റെ പേരിലാണോ ഭാര്യയെ ഉപേക്ഷിച്ചതെന്ന് ഡിസിപി ചോദിക്കുമ്പോള്‍ സിദ്ധാര്‍ഥ് സുമിത്രയെ വാനോളം പുകഴ്ത്തുന്നുണ്ട്.

  സിദ്ധാര്‍ഥ് മാത്രമല്ല രോഹിത് ഗോപാലും ശ്രീകുമാറുമെല്ലാം ചേര്‍ന്ന് സുമിത്രയെ കുറിച്ച് പറഞ്ഞതൊക്കെ ഡിസിപിയുടെ ഉള്ളിലും ചെറിയൊരു മാറ്റം വരുത്തി. എന്നാല്‍ കഥയില്‍ ഒരു ലോജിക്കും ഇല്ലാതായി പോവുകയാണെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയില്‍ സുമിത്രയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റക്കാരി അല്ലെന്ന് പറയാനും തെളിയിക്കാനും ഇരുപത്തിനാല് മണിക്കൂര്‍ കൊടുത്തിരിക്കുകയാണ്. അതിനുള്ളില്‍ കാര്യങ്ങള്‍ മാറണമെന്നാണ് വീഡിയോയ്ക്ക താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

  ഈ ട്രാക്ക് ഒരു ലോജിക് ഇല്ലാതെ ആക്കിയല്ലോ. ഇരയായ പെണ്‍കുട്ടി എന്ന് പറയുന്ന ആള്‍ മെഡിക്കല്‍ ടെസ്റ്റ് ചെയ്യണ്ടേ? 24 മണിക്കൂറിനു മുന്‍പ് പ്രതിയെ കോടതിയില്‍ ഹാജര്‍ ആക്കേണ്ടേ? ഒരുപാട് പോരായ്മകള്‍ കാണുന്നുണ്ട് ഈ ട്രാക്ക് വേഗം അവസാനിപ്പിക്കണം. പ്രേക്ഷകര്‍ക്ക് നല്ല സന്ദേശം നല്‍ക്കണം. അല്ലാതെ അവസാനം സുമിത്രയേ നന്മമരം ആക്കി പ്രീതയെ രക്ഷപെടാന്‍ അനുവദിക്കരുത്. സുമിത്ര തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അന്വേഷിച്ചാല്‍ മനസിലാകില്ലേ. ഒരു പരാതി കിട്ടിയ ഉടന്‍ അവരെ പ്രതിയായി ചിത്രീകരിക്കുന്നത് വളരെ മോശമാണ്.

  ഇവളൊക്കെ എവിടുത്തെ ഡിസിപി ആണെന്ന് ചോദിക്കുകയാണ് ഒരു ആരാധകന്‍. ഒരു പരാതി കിട്ടിയാല്‍ അതിനു ഇര ആയി എന്ന് പറഞ്ഞു വരുന്നവളെ ഒരു മെഡിക്കല്‍ ചെക് അപ്പ് നടത്തിയാല്‍ പോരെ ഈ പരാതി സത്യം ആണോ എന്നറിയാന്‍? പിന്നെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ബാക്ക് ഗ്രൗണ്ട് ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റു സ്റ്റാഫുകള്‍ ഇവരുടെ അഭിപ്രായം എന്നിവ ഒന്ന് അന്വേഷിച്ചു നോക്കിയാല്‍ മാത്രം മതി കോമണ്‍ സെന്‍സ് ഉള്ളവര്‍ക്കു കാര്യം മനസ്സിലാവാന്‍.

  സുമിത്രയെ ഉപേക്ഷിച്ച് പോയ മുന്‍ഭര്‍ത്താവ് അടക്കം അവരെ കുറിച്ച് നല്ലത് മാത്രമാണ് പറഞ്ഞിട്ടുള്ളത്. സുമിത്രയുടെ പേരില്‍ അവിഹിതം വരെ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ മുന്‍ഭര്‍ത്താവ് പോലും യാതൊരു മോശം കാര്യവും പറഞ്ഞിട്ടില്ല. ഇനി സുമിത്രയുടെ സ്ഥാപനത്തില്‍ മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും പ്രീതയുടെ സ്വഭാവത്തെ കുറിച്ച് അവിടെയുള്ള മറ്റ് ആരോടെങ്കിലും ചോദിക്കുകയോ പോലീസ് ചെയ്യുന്നില്ല. സുമിത്ര തെറ്റ് ചെയ്തു എന്ന് പറയുന്നതല്ലാതെ എങ്ങനെ, എപ്പോള്‍ ആര് എന്നൊന്നും പറയാത്തത് നിരാശപ്പെടുത്തുകയാണ്.

  അടുത്ത കാലത്ത് വരെ പ്രേക്ഷകരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു കുടുംബവിളക്കിന്റെ കഥ മുന്നോട്ട് പോയിരുന്നത്. എന്നാലിപ്പോള്‍ തിരക്കഥ എഴുന്നവരെ ചോദ്യം ചെയ്യുകയാണ് ചിലര്‍. ഈ സീരിയല്‍ എഴുതിയ കഥകൃത്തിന് തീരെ വിവരം ഇല്ലെന്നു തോന്നുന്നു. എല്ലാ രീതിയിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെ എന്ത് അതിക്രമം ഉണ്ടായാലും പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മാത്രമാണ് ഇവിടെ നല്‍കുന്ന സന്ദേശം. എന്നാല്‍ ഒരാളോടുള്ള പ്രതികാരം ചെയ്യാന്‍ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ചൂഷണം ചെയ്യുകയാണിവിടെ. പണം കൊടുത്ത് കള്ള പരാതി കൊടുക്കുന്നു.

  കാണുന്ന പ്രേക്ഷകര്‍ പോലും നാണിക്കും, നോട്ടം കൊണ്ട് പ്രണയത്തില്‍ അലിഞ്ഞ് ശിവനും അഞ്ജലിയും

  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

  ആ പരാതിയിലെ സത്യമെന്താണെന്ന് അന്വേഷിക്കാതെ വനിതാ പോലീസുകാര്‍ തന്നെ പ്രതിയെന്ന് ആരോപിച്ച ആളെ മോശക്കാരിയാക്കുന്നു. സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടി എന്ന് അടിയുറച്ച് പറയുമ്പോഴും മറ്റൊരു സ്ത്രീയുടെ ജീവിതത്തില്‍ മാനഹാനി വരുത്തുകയാണ്. പരാതി കൊടുത്ത ആളും കുറ്റം ആരോപിക്കപ്പെട്ടതും സ്ത്രീകള്‍ ആണെന്നത് ഇവിടെ ചിന്തിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. അത്തരത്തില്‍ നാലഞ്ച് സ്ത്രീകളെ മുന്‍നിര്‍ത്തി ഇത്തരമൊരു സന്ദേശം കൊടുക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

  ചിത്രയെ കരയിച്ച സ്‌നേഹഗായകൻ; സ്റ്റേജിൻ്റെ ഒരു വശത്ത് നിറകണ്ണുകളോടെ അന്തം വിട്ട് നിൽക്കുകയാണ് ചിത്ര, കുറിപ്പ്

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: DCP Asked Sidharth Why He Divorced Sumithra, Netizens Revealed Its Is Illogical
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X