For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃത നായരുടെ വാക്കുകൾ ചർച്ചയാവുന്നു, കുടുംബവിളക്കിൽ നിന്ന് മാറിയത് ഇത് കൊണ്ടാണോ

  |

  കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മറിയ താരമാണ് അമൃത നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അമൃത പേരിനെക്കാളും ശീതൾ എന്ന പേരിലൂടെയാണ് നടി അറിയപ്പെടുന്നത്. നടി പാർവതി വിജയ്ക്ക് പകരമാണ് അമൃത കുടുംബവിളക്കിൽ എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സിദ്ധാർത്ഥിന്റേയും സുമിത്രയുടേയും മകളായിട്ടാണ് നടിയെ ഇന്ന് അറിയപ്പെടുന്നത്.

  amrutha nair

  മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു

  ശീതളായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമ്പോഴാണ് നടി സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. നടി ശ്രീലക്ഷ്മി ശ്രീകുമാർ ആണ് അമൃതയ്ക്ക് പകരം ശീതളായി എത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സീരിയലിൽ നിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്. പുതിയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ.''ചിലത് അവസാനിക്കുന്നത് അതിനേക്കാൾ നല്ലതൊന്ന് വരാനിരിക്കുന്നത് കൊണ്ടാകാം... പകരമാവില്ലെങ്കിൽകൂടി''.. എന്നായിരുന്നു അമൃതയുടെ കുറിപ്പ്. നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.‌

  മികച്ച കമന്റുകളാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്. മിസ് ചെയ്യുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അമൃത തന്നെയാണ് സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്. സീരിയലിൽ നിന്ന മാറേണ്ട ഒരു സാഹചര്യം വന്നത് കൊണ്ടാണ് പിൻമാരുന്നതെന്നാണ് നടി പറയുന്നത്.

  ദീപികയ്ക്ക് മൂന്ന് കുട്ടികളെ വേണം, വിവാഹത്തിന് മുമ്പുള്ള നടിയുടെ ആഗ്രഹം ഇങ്ങനെ...

  അമൃതയുടെ വാക്കുകൾ ഇങ്ങനെ.. ''ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും'' അമൃത പറയുന്നു.

  കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.

  കല്യാണത്തിന് മുൻപ് ശ്രീദേവി ഗർഭിണിയായി, അന്ന് നടി ബോണി കപൂറിനും മോനയ്ക്കുമൊപ്പമായിരുന്നു താമസം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  കുടുംബവിളക്കിൽ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് ആരാധകർ അന്നും ചോദിക്കുന്നുണ്ട്. ''ചില തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റു ചില നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ്'' സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ താരം നൽകിയ മറുപടി. ഇപ്പോഴും അമൃത സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് ചോദിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്താറുണ്ട്. പുതിയ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പുതിയ പ്രൊജക്ടിനെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. അമൃതയുടെ പുതിയ സീരിയലിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Read more about: serial
  English summary
  Kudumbavilakku Fame Amritha Nair Latest Instagram Post Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X