twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധുവും സുമിത്രയും മക്കളും ഒന്നിച്ചു, കാണാൻ ആഗ്രഹിച്ച ചിത്രമെന്ന് പ്രേക്ഷകർ, കുടുംബവിളക്കിലെ ഓണം

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. സാധാരണ കണ്ടു വന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കുടുംബവിളക്ക് കഥ പറയുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റ കഥയാണിത്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

    ഭർത്താവ് സിദ്ധാർഥ് മേനോൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതോടെയാണ് സുമിത്രയുടെ ജീവിതം മാറുന്നത്. ജീവിതം നഷ്ടപ്പെട്ടതോടെ തളർന്ന് ഇരിക്കുകയായിരുന്നില്ല, പകരം ജീവിതത്തിനോട് പോരാടി ജയിക്കുകയായിരുന്നു സുമിത്ര. നമ്മുടെ സമൂഹത്തിൽ നിരവധി സുമിത്രമാരുണ്ട്. നല്ല സന്ദേശമാണ് സീരിയൽ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

    kudumbavilakku

    പെണ്ണിനെ ഇഷ്ടമായി, എന്നാൽ വീട്ടുകാർ കെട്ടിച്ചു തന്നില്ല, വെളിപ്പെടുത്തി മാമുക്കോയപെണ്ണിനെ ഇഷ്ടമായി, എന്നാൽ വീട്ടുകാർ കെട്ടിച്ചു തന്നില്ല, വെളിപ്പെടുത്തി മാമുക്കോയ

    സിനിമ താരം മീരവാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്. തുടക്കത്തിൽ കണ്ണീർ പരമ്പര സ്റ്റൈലിലായിരുന്നു കുടുംബവിളക്ക് സഞ്ചരിച്ചത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ പരമ്പര ആകെ മാറുകയായിരുന്നു. മീര വാസുദേവിനോടൊപ്പം വൻ താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് മോനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാധവ്. അമൃത നായർ , ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

    അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻഅമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

    സോഷ്യൽ മീഡിയയിൽ സജീവമാണ് കുടുംബവിളക്ക് താരങ്ങൾ. ലോക്കേഷനിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരങ്ങൾ രംഗത്ത് എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത എന്ന പേരിക്കാളും ശീതൾ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ. ശ്രീനിലയത്തിലെ ഓണക്കാഴ്ചകളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

    സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീനസിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന

    ഫാമിലി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മ സുമിത്രയ്ക്കും അച്ഛൻ സിദ്ധുവിനും സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് സഹോദരങ്ങൾ മൂന്ന് പേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. മീര വാസുദേവിനും, കൃഷ്ണകുമാർ മേനോനും നൂപിനും ആനന്ദ് നാരായണനേയും ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഇതിനും മുൻപും ലൊക്കേഷനിലെ രസകരമായ കാഴ്തകൾ നടി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വൈറലുമാണ്.

    കുടുംബവിളക്ക് കുടുംബത്തിന്റെ ഓണാഘോഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. കാണാൻ ആഗ്രഹിച്ച ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. ലവ് ഇമോജികളാണ് അധികവും അമൃതയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

    'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ'മമ്മൂക്ക രണ്ടും കൽപിച്ച് ഇറങ്ങിയിരിക്കുകയാണ്', ആരാധകരെ ഞെട്ടിച്ച് താരം, പുതിയ ചിത്രം വൈറൽ

    കുടുംബവിളക്കിന്റെ പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഓണം ആഘോഷിക്കാനായി വേദികയും സിദ്ധാർഥും ശ്രീനിലയത്തിൽ എത്തുകയാണ്. എന്നാൽ സന്തോഷകരമായ ഓണം ആകില്ല സുമിത്രയ്ക്കും കുടുംബത്തിനുമെന്നാണ് പ്രെമോ നൽകുന സൂചന. പുതിയ പ്രെമോ വീിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

    മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...മക്കളുടെ വിവാഹം ശ്രീദേവി ആഗ്രഹിച്ചിരുന്നു, പിന്നീട് ആ തീരുമാനം മാറ്റി, കാരണം ഇതായിരുന്നു...

    Recommended Video

    മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

    ചിത്രം; കടപ്പാട്; അമൃത നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്

    Read more about: onam 2023 serial
    English summary
    kudumbavilakku Fame Amruth Nair Shares Kudumbavilakku Serial Onam Celebration pic's,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X