ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ? ആദ്യത്തെ ക്രഷ് ആര്, മറുപടിയുമായി നടി അമൃത നായര്‍

By Midhun Raj

കുടുംബ വിളക്കിലെ ശീതളായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അമൃത നായര്‍. പാര്‍വ്വതി വിജയ്ക്ക് പകരമാണ് ശീതളായി ജനപ്രിയ പരമ്പരയില്‍ അമൃത എത്തുന്നത്. സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിക്കുന്നുണ്ട് അമൃത. അഭിനയ തിരക്കുക്കള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി അമൃത നായര്‍ എത്തിയിരിക്കുകയാണ്.

amrutha-nair

കുടുംബവിളക്കിനെ കുറിച്ചും വ്യക്തി ജിവിതത്തെ കുറിച്ചുമൊക്കെയുളള ചോദ്യങ്ങള്‍ക്കെല്ലാം ആരാധകര്‍ക്ക് നടി മറുപടി നല്‍കി. അമൃതയുടെ ആദ്യത്തെ ക്രഷ് ആരാണെന്ന് ആയിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി 'ഇനി അതിനെ കുറിച്ച് പറഞ്ഞിട്ടെന്തിനാ എന്ന് അമൃത ചോദിച്ചു. ക്രഷൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അത് ആരാണെന്നൊക്കെ പറയണോ. പുളളി ഇന്‍സ്റ്റഗ്രാമില്‍ എങ്ങാനും ഉണ്ടെങ്കില്‍ കാണില്ലെ. അതുകൊണ്ട് പറയുന്നില്ലെന്ന്' അമൃത പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

Ananya from Kudumbavilakk serial wedding video | FilmiBeat Malayalam

ആതിര മാധവിനെ കുറിച്ചുളള ചോദ്യത്തിന് 'ആതിര എന്റെ ബെസ്റ്റ് ഫ്രണ്ടാണ്' എന്ന് നടി പറയുന്നു. 'അത് എപ്പോഴും അങ്ങനെയായിരിക്കും. എന്‌റെ ലൈഫില്‍ കിട്ടിയ നല്ലൊരു ഫ്രണ്ടാണ് ആതിര. ചേച്ചി എനിക്ക് എന്ത് ഉപദേശവും ചോദിക്കാന്‍ പറ്റിയ ആളാണ്, വിശ്വസിക്കാന്‍ പറ്റിയ ആളാണ്'. 'ബിഗ് ബോസ് സീസണ്‍ 4ല്‍ വിളിച്ചാ പോവുമോ?' എന്നാണ് ഒരു ആരാധിക അമൃതയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഇല്ലെന്ന് നടി പറഞ്ഞു. 'അമൃത സീരിയല്‍ രംഗത്ത് എത്തി എത്ര വര്‍ഷമായി' എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. 'മൂന്ന് വര്‍ഷം' എന്ന് അമൃത നായര്‍ മറുപടി കൊടുത്തു.

More from Filmibeat

Read more about: amrutha അമൃത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X