For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചര്‍ച്ചയായി അമൃതയുടെ പുതിയ ചിത്രങ്ങളും കഴുത്തിലെ താലിയും; ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ

  |

  കുടുംബവിളക്ക് സീരിയിലാണ് ഇപ്പോള്‍ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സീരിയല്‍ സൂപ്പര്‍ഹിറ്റായത് പോലെ അതിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മുന്‍പ് പല തവണ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്ന താരങ്ങള്‍ പിന്മാറി പുതിയ താരങ്ങള്‍ വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ശീതളായി അഭിനയിച്ചിരുന്ന നടി അമൃത നായര്‍ മാറി പകരം മറ്റൊരു നടി ആ വേഷം ചെയ്യാന്‍ എത്തി. അന്ന് മുതല്‍ അമൃതയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

  നടി റായി ലക്ഷ്മി എന്തൊരു ക്യൂട്ടാണ്, അതീവ സുന്ദരിയായിട്ടുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറൽ

  കുടുംബവിളക്കിലേക്ക് എത്തിയതിന് ശേഷമാണ് അമൃത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന്റെ ലൊക്കേഷനില്‍ സഹതാരങ്ങള്‍ക്കൊപ്പം അത്രയും സന്തോഷത്തിലായിരുന്നെങ്കിലും നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എല്ലാവരെയും നിരാശയിലാക്കി. എന്നാല്‍ അമൃത തന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാറിയതായിരുന്നോ എന്ന സംശയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്ന് വരികയാണ്. നടി വിവാഹിതയായെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ചില ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

  സീരിയലുമായിട്ടോ അതിന്റെ അണിയറ പ്രവര്‍ത്തകരുമായിട്ടോ തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല. എന്നാല്‍ തന്റേതായ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ മാറിയത്. പിന്നെ എല്ലാവര്‍ക്കും ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമല്ലോ. അങ്ങനെ ഒരു തീരുമാനം എടുത്തിട്ടാണ് ഞാന്‍ സീരിയലില്‍ നിന്നും മാറിയതെന്നാണ് കുടുംബവിളക്കില്‍ നിന്ന് മാറിയ ശേഷം അമൃത തുറന്ന് സംസാരിച്ചത്. വലിയൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പ്രോജക്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ അതിന്റേതായ വിഷമമുണ്ടെന്നും പക്ഷേ തനിക്ക് അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നതായും നടി വ്യക്തമാക്കി.

  എന്നാലത് നടിയുടെ വിവാഹമാണോന്ന ചോദ്യത്തിന് അല്ലെന്നും മറുപടി പറഞ്ഞു. എന്നാല്‍ അമൃതയിപ്പോള്‍ വിവാഹിതയായോ എന്ന സംശയമാണ് ചിലര്‍ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അമൃത പങ്കുവെച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കഴുത്തില്‍ കിടക്കുന്ന താലിയാണ്. ഒന്നിലധികം ചിത്രങ്ങളില്‍ അമൃതയുടെ കഴുത്തിലെ താലി കാണാം. ഇതോടെയാണ് ചില ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്. അമൃതയുടെ വിവാഹം കഴിഞ്ഞോ? കഴുത്തില്‍ താലി കാണുന്നുണ്ടല്ലോ എന്ന ചോദ്യങ്ങളാണ് അമൃതയുടെ ഫോട്ടോസിന് താഴെ വരുന്നത്.

  എന്നാല്‍ ഹാദിയ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസാണിതെന്ന് നടി സൂചിപ്പിച്ചതും ചിലര്‍ ചൂണ്ടി കാണിക്കുന്നു. അമൃത അഭിനയിക്കുന്ന പുതിയ പരിപാടിയാണ് ഹാദിയ. ഈ പരമ്പരയില്‍ നടി വിവാഹിതയുടെ വേഷമായിരിക്കും അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. അതുകൊണ്ടാവാം താലി അണിഞ്ഞുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നിലവില്‍ തനിക്ക് ആരുമായിട്ടും പ്രണയമൊന്നുമില്ലെന്ന് മുന്‍പ് അമൃത പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആരാധകരോട് പറയുമെന്നും നടി സൂചിപ്പിച്ചിട്ടുണ്ട്.

  ഇതാണല്ലോ നമ്മുടെ വാവയുടെ വീട്; ഇടയ്ക്ക് വയറില്‍ തൊട്ട് ശ്രീനി പറയും, ഭര്‍ത്താവിൻ്റെ പിന്തുണയെ കുറിച്ച് പേളി

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  എന്തായാലും വിവാഹം കഴിഞ്ഞെങ്കില്‍ മറ്റെന്തെങ്കിലും അടയാളങ്ങള്‍ കൂടി നടി കാണിക്കുമായിരുന്നു. അല്ലെങ്കില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയെങ്കിലും പറയുമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്. അതേ സമയം അമൃതയോട് കുടുംബവിളക്കിലേക്ക് തിരിച്ച് വരുമോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഒരു കാര്യം പറയാഞ്ഞാല്‍ കുടുംബ വിളക്കില്‍ ശീതളായി നിങ്ങള്‍ തന്നെ ആയിരുന്നു നല്ലത്. പുതിയ കുട്ടിയെ ഒട്ടും അഡജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.

  അമ്മയുടെ വേർപാടിന് ശേഷം ജൂഹി എത്തി; ഉപ്പും മുളകും താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച ദൃശ്യങ്ങൾ പുറത്ത്

  English summary
  Kudumbavilakku Fame Amrutha Nair Appears In Mangalsutra Made Fans Confused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X