For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാൻ സീരിയല്‍ ഒഴിവാക്കിയതല്ല; കുടുംബവിളക്കില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമൃത നായര്‍

  |

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്ന സീരിയലാണ് കുടുംബവിളക്ക്. സീരിയലിലെ ചെറിയ കഥാപാത്രം അവതരിപ്പിക്കുന്നവര്‍ പോലും വലിയ ജനപ്രീതി നേടിയവരാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കാറില്ല. ഏറ്റവുമൊടുവില്‍ ശീതളിനെ അവതരിപ്പിച്ചിരുന്ന നടി അമൃത നായരാണ് പിന്മാറിയത്. സീരിയലില്‍ നിന്നും താന്‍ മാറി നില്‍ക്കുന്നതിന്റെ കാരണം അമൃത വ്യക്തമാക്കിയിരുന്നില്ല. ഇതോടെ നടി വിവാഹം കഴിക്കാനാണ് സീരിയല്‍ ഉപേക്ഷിച്ചതെന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ നടി പറയുന്നത്.

  കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് പെട്ടെന്നാണ്. ആ സമയത്ത് കുടുംബവിളക്ക് മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. ഇതിനിടെ എനിക്ക് മറ്റൊരു നല്ല പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സിറ്റുവേഷനില്‍ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു.

  പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും ഇവിടുത്തെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. എവിടെ ഡേറ്റ് കൊടുത്താലും നമ്മള്‍ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അല്ലാതെ നടക്കില്ലായിരുന്നു. അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടതായി വന്നതാണ്. നീ എടുത്ത തീരുമാനം ശരിയാണോ, പിന്നീടത് തെറ്റായി വരാന്‍ പാടില്ലെന്ന് കുടുംബവിളക്കിന്റെ സംവിധായകന്‍ ജോസേട്ടന്‍ ചോദിച്ചിരുന്നു. ആലോചിച്ച് തീരുമാനം എടുക്കാനാണ് അദ്ദേഹം പറഞ്ഞത്.

  ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. പുതിയ പ്രോജക്ടിനെയും പഴയതിനെയും ഞാന്‍ കുറ്റം പറയുന്നില്ല. എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. അതില്‍ ഞങ്ങള്‍ ഒരുപാട് പേരുടെ പ്രാര്‍ഥനയും കഷ്ടപ്പാടുമെല്ലാമുണ്ട്. വളരെ വിജയകരമായി തന്നെ വരുമെന്ന് ഉറപ്പാണ്. കുടുംബവിളക്കില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം ഞാന്‍ പ്രതീക്ഷിക്കാതെ വന്നതാണ്. അതുപോലെ തന്നെ പോവേണ്ടി വന്നു. എന്റെ കഥാപാത്രത്തെക്കാളും ലൊക്കേഷനിലെ ബോണ്ടാണ് മിസ് ആയത്. ശരിക്കുമൊരു കുടുംബം പോലെയാണ് അവിടെ. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും ഏടത്തിയമ്മമാരും മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായി വലിയൊരു കുടുംബമാണ്. ഞങ്ങള്‍ക്കിടയിലെ സൗഹൃദം എത്രത്തോളമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ഫോട്ടോസിലൂടെ വ്യക്തമായിട്ടുണ്ടാവും. ആ ഒരു സൗഹൃദത്തില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമം തോന്നി. പക്ഷേ ഞാനത് മനസിലാക്കി.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഇനി കല്യാണത്തെ കുറിച്ച് പറയാം. അത് വേറൊരു കലയാണ്. കുടുംബവിളക്കില്‍ നിന്ന് മാറിയ സമയത്ത് ചെറിയൊരു ബ്രേക്ക് കിട്ടിയിരുന്നു. അന്നേരം ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. നല്ലൊരു കഥ കിട്ടിയപ്പോള്‍ ഇഷ്ടമായി. ഹാദിയ എന്നാണ് അതിന്റെ പേര്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള വസ്ത്രങ്ങളും ലുക്കുമായിരുന്നു കല്യാണം കഴിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കാനുണ്ടായ കാരണം. അതില്‍ മുസ്ലിം പെണ്‍കുട്ടിയായ ഒരു ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായി ഇട്ട താലിമാല ഒക്കെ ആയിരുന്നു. അതെന്റെ വിവാഹമായി മാധ്യമങ്ങളില്‍ വന്നു. എന്റെ വിവാഹം സത്യമല്ല. അതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തിയെന്ന് ആളുകള്‍ പറയുമെന്നും അമൃത പറയുന്നു.

  കാവ്യ ദിലീപിനോട് പറഞ്ഞത് പോലെ സോറീ ഡാ എന്ന് പറയേണ്ടി വരും; ദിലീപിനെയും നാദിര്‍ഷയെയും കുറിച്ച് ആര്‍ ജെ സൂരജ്

  English summary
  Kudumbavilakku Fame Amrutha Nair Clarifies Why She Left The Serial And Marriage Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X