അമൃതയക്ക് കല്യാണത്തിന് സർപ്രൈസ് സമ്മാനവുമായി അമ്മ, പങ്കുവെച്ച് നടി

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. നടി മൃദുല വിജയിയുടെ സഹോദരിപാർവതി വിജയ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തെ തുടർന്ന് പാർവതി സീരിയൽ വിട്ടതോടെയാണ് അമൃത ശീതളായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ താരവും സീരിയലിൽ നിന്ന് മാറിയിട്ടുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അമൃത കുടുംബവിളക്കിൽ നിന്ന് പിൻമാറിയത്.

 Amrutha Nair

അമൃത തന്നെയാണ് സീരിയലിൽ നിന്ന് പിൻമാറിയ കാര്യം ആരാധകരെ അറിയിച്ചത്. ലൈവിൽ എത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. മാറേണ്ട ഒരു സഹചാര്യം വന്നത് കൊണ്ടാണ് സീരിയൽ വിടുന്നതെന്നായിരുന്നു നടി അന്ന് പറഞ്ഞത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ.. ''ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം.

കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും താരം വീഡിയോയിൽ പറയുന്നു. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷമാണ് നടി വീഡിയോ അവസാനിപ്പിച്ചത്''.എന്നാൽ അന്ന് മാറിയപ്പോൾ കാരണം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് അതിര മാധവാണ് കുടുംബവിളക്കിൽ നിന്ന് മാറാനുള്ള കാരണം വെളിപ്പെടുത്തിയത്. അന്ന് ഏറെ വിഷമത്തോടെയാണ് സീരിയൽ നിന്ന് പിൻമാറിയ കാര്യം നടി പറഞ്ഞത്.

കുടുംബവിളക്കിൽ നിന്ന് പിൻമാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി. ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു അമൃത വീഡിയോ ചെയ്തിരുന്നത്. മികച്ച അഭിപ്രായമായിരുന്ന ഇരുവരുടേയും വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. അമൃതയെ പോലെ തന്നെ അമ്മയും പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അമൃതയുടേയും അമ്മയുടേയും പുതിയൊരു വീഡിയോയാണ്. അമൃതയ്ക്കായി സ്വർണ്ണം വാങ്ങാൻ പോവുകയാണ്. കല്യാണത്തിന് വേണ്ടിയാണ് സ്വർണ്ണം എടുക്കുന്നത്. സ്വർണ്ണക്കടയിൽ എത്തിയ ഏറ്റവും ഒടുവിലാണ് അമൃതയ്ക്ക് ഗോൾഡ് വാങ്ങാനാണ് എത്തിയതെന്ന് താരം അറിയുന്നത്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത് . അമൃതയും അമ്മയും പൊളിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X