For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാസ്റ്റിക് സര്‍ജറിയോ മറ്റ് ചികിത്സയോ ചെയ്‌തോ; ലുക്ക് മാറിയത് ഇങ്ങനെയാണ്...തുറന്ന് പറഞ്ഞ് അമൃത

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയില്‍ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിക്കൊപ്പം വന്‍ താരങ്ങളാണ് സീരിയലില്‍ അണിനിരക്കുന്നത്. മീരയെ പോലെ തന്നെ മികച്ച സ്വീകാര്യതയാണ് മറ്റുളള താരങ്ങള്‍ക്കും ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ് താരങ്ങളെ അറിയപ്പെടുന്നത്.

  ജാഡയാണോ എന്ന് ചോദിച്ചയാളോട് ദേഷ്യപ്പെടാനുളള കാരണം ഇതാണ്; അന്ന് സംഭവിച്ചതിനെ കുറിച്ച് സണ്ണി വെയ്ന്‍

  കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായര്‍. ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്. തുടക്കത്തില്‍ നടി മൃദുല വിജയിയുടെ സഹോദരിപാര്‍വതി വിജയ് ആയിരുന്നു ശീതള്‍ ആയി എത്തിയത്. വിവാഹത്തെ തുടര്‍ന്ന് പാര്‍വതി സീരിയല്‍ വിട്ടതോടെയാണ് അമൃത കുടുംബവിളക്കില്‍ എത്തുന്നത്. ശീതളായി വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്ന താരത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് അമൃതയും സീരിയലില്‍ നിന്ന് മാറുകയായിരുന്നു. ശീതള്‍ എന്ന കഥാപാത്രമായി അമൃത പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുമ്പോഴായിരുന്നു താരത്തിന്റെ പിന്‍മാറ്റം. ഇത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ സ്റ്റാര്‍മാജിക്കില്‍ സജീവമാണ് താരം

  സ്വന്തം സുജാത അവസാനിപ്പിക്കേണ്ട ഘട്ടത്തില്‍ എത്തി, അന്ന് സീരിയലിന് സംഭവിച്ചതിനെ കുറിച്ച് കിഷോര്‍ സത്യ

  സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടും മികച്ച സ്വീകാര്യതയാണ് അമൃതയ്ക്ക് ലഭിക്കുന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ശീതളായിട്ടണ താരം അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ട് താരം എത്താറിണ്ട്.അതുപോലെ തന്നെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകളൊക്കെ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിത ഒരു പുതിയ വീഡിയോയുമായി അമൃത എത്തിയിരിക്കുകയാണ്. ഒരു മാറ്റത്തോടെയാണ് താരം ഇത്തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

  ഇത് ഞാനാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഴയ അമൃതയുടെ ചിത്രവും പുതിയ അമൃതയുടെ ചിത്രവും വീഡിയോയുടെ തമ്പില്‍ കാണാം. ഇപ്പോഴിത വീണ്ടും പല്ലില്‍ ക്ലിപ്പ് ഇട്ടിരിക്കുകയാണ് താരം. ഭക്ഷണംകഴിക്കാനും സംസാരിക്കാനുമൊക്കെ ബുിദ്ധിമുട്ടാണെന്നും അമൃത പറയുന്നുണ്ട്. ഡോക്ടറിനെ കണ്ടപ്പോള്‍ ഇതാണ് കൃത്യസമയമെന്ന് പറഞ്ഞു.കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ല, ചെയ്യാമെന്ന് കരുതി എന്നും താരം പറയുന്നു. ക്ലിപ്പ് ഇട്ടതിന് ശേഷമാണ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലായതെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

  എനിക്ക് ഇത് ഇടേണ്ട ആവശ്യമായിരുന്നു. ഏഴെട്ട് വര്‍ഷം മുന്‍പ് ഞാന്‍ ഇതിട്ടിരുന്നു. ഇത് ഇട്ട് കഴിഞ്ഞാല്‍ നമ്മുടെ മുഖത്ത് നല്ല മാറ്റം വരും. ഞാന്‍ 7 വര്‍ഷം മുന്‍പുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഇപ്പോഴത്തെ ഫോട്ടോയും അതും നോക്കിയാല്‍ കൃത്യമായി മാറ്റം അറിയാം. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ, വേറെ എന്തെങ്കിലും സര്‍ജറി ചെയ്തിട്ടുണ്ടോ എന്നൊക്കെ ചോദ്യങ്ങള്‍ വന്നിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഞാന്‍ ആകെ ചെയ്തത് ഒന്നര വര്‍ഷത്തിന് മുമ്പ് പല്ലില്‍ ക്ലിപ്പിട്ടതാണ്. പല്ലിന്റേയും മോണയുടേയും മാറ്റം നമ്മുടെ മുഖത്തിലും ബാധിക്കും. ഒരുപാട് മാറ്റം ഫീല്‍ ചെയ്യും. പിന്നീട് സ്‌കിന്‍ടോണും ബോഡി ലാംഗ്വേജിലുമെല്ലാം മാറി കൊണ്ടിരിക്കും. കൂടാതെ ഹോര്‍മോണിലും മാറ്റം വരാം. വണ്ണം വെച്ചത് കൊണ്ട് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്താല്‍ പെട്ടെന്ന് മാറമെന്ന് ഇല്ല. അതുപോലെ കുറെ ഭക്ഷണം കഴിച്ചാല്‍ വണ്ണം വയ്ക്കണമെന്നില്ല. ഇതൊക്കെ ചെയ്തിട്ടും വണ്ണം വയ്ക്കുന്ന ആളുകളുണ്ട്. ഹോര്‍മോണ്‍സില്‍ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്നും അമൃത പറയുന്നു.

  അതുപോലെ തന്നെ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നതാണ് മുടിയുടെ സ്ട്രച്ചര്‍ മാറ്റുക എന്നത്. അതും ഫേസില്‍ ചെയ്ഞ്ച് വരുത്തും. താന്‍ ആദ്യമായി ചെയ്തപ്പോഴും മാറ്റം ഫീല്‍ ചെയ്തിരുന്നു. പല്ലിന് ക്ലിപ്പ് ഇടുന്നതും , ഹെയര്‍ കട്ടും, വസ്ത്രധാരണ രീതിയൊക്കെ നമ്മളില്‍ മാറ്റം കൊണ്ടുവരുമൊന്നും അമൃത വീഡിയോയില്‍ പറയുന്നു, പല്ലില്‍ വീണ്ടും കമ്പിയിടാനുള്ള കാരണവും താരം വീഡിയോയില്‍ പറയുന്നുണ്ട്.
  പല്ലിന്റെ നാല് സൈഡിലും ഗ്യാപ്പുണ്ടായിരുന്നു. മുഖത്തിന്റെ സൈഡ് പോഷനില്‍ ക്യാമറ വയ്ക്കുമ്പോള്‍ ഇത് കാണമായിരുന്നു
  അപ്പോഴാണ് ഞാന്‍ ഒന്നൂടെ ഇടാമെന്ന് കരുതിയത്. എഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും പല്ലില്‍ ക്ലിപ്പ് ഇട്ടിരിക്കുന്നതെന്നും അമൃത പറയുന്നുണ്ട്.

  പല്ലില്‍ ക്ലിപ്പ് ഇട്ടതിന് ശേഷം എല്ലാവരും ചോദിക്കുന്ന ചോദ്യത്തെ കുറിച്ചും അമൃത പറയുന്നുണ്ട്. അഭിനയം നിര്‍ത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. എന്നാല്‍ അഭിനയം നിര്‍ത്തിയിട്ടില്ല. കുടുംബത്തവിളക്കില്‍ നിന്ന് മാറിയതിന് ശേഷം നിരവധി ഓഫറുകള്‍ വന്നു.അനിയത്തി, മകള്‍ അങ്ങനെയൊക്കെയുള്ള ക്യാരക്ടറുകളാണ് എനിക്ക് വരുന്നത്. നെഗറ്റീവായും പോസിറ്റീവായും നല്ലൊരു മകളായുമൊക്കെയാണ് കുടുംബവിളക്കില്‍ ഞാനെത്തിയത്. ആ ഇമേജ് അതേപോലെ തന്നെ നില്‍ക്കട്ടെയെന്ന് കരുതിയാണ് വേറെ കഥാപാത്രങ്ങളെ സ്വീകരിക്കാത്തത്. തന്നെ സ്റ്റാര്‍ മാജിക്കിലും യൂട്യൂബ് ചാനലിലുമായും എന്നെ കാണാമെന്നും അമൃത പറയുന്നുണ്ട്.

  ഒപ്പം തന്നെ സിനിമ ഓഫറുകളെ കുറിച്ചും പറയുന്നുണ്ട്. ഒന്നുരണ്ട് മൂന്ന് സിനിമകള്‍ വന്ന് നില്‍ക്കുന്നുണ്ട്. നല്ല കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. നായികയായൊന്നും വേണ്ട നല്ലൊരു ക്യാരക്ടറായിരിക്കണം എന്നാഗ്രഹമുണ്ട്. കുറച്ച് കാലത്തേക്ക് നാട്ടിലേക്ക് പോവുന്നുണ്ട്. എന്റെ നാട് പത്തനാപുരത്താണ്. അവിടെയുള്ള വീടും വിശേഷങ്ങളുമെല്ലാം ഞാന്‍ നിങ്ങളെ കാണിക്കാം. അടിപൊളിയായിട്ടുള്ള വ്ളോഗുമായി ഞാനെത്തുമെന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. അമൃതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നല്ല കമന്റുകളാണ് അധികവും ലഭിക്കുന്നത്.

  Recommended Video

  ഇത് എന്റെ ആദ്യത്തെ OTT പടം , Manju Warrier | FilmiBeat Malayalam

  വീഡിയോ കാണാം

  English summary
  Kudumbavilakku Fame Amrutha nair Opens Up About How Her Face and Look Changed, video went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X