സ്റ്റാര്‍ മാജിക്കിലേക്ക് ഇനി ഉണ്ടാവില്ല! പേഴ്‌സണല്‍ വിഷയം കൊണ്ടാണ് പിന്മാറിയതെന്ന് നടി അമൃത നായര്‍

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് അമൃത നായര്‍. ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത ജനപ്രിയയാകുന്നത്. പിന്നീട് ഈ സീരിയലില്‍ നിന്നും മാറി മറ്റ് സീരിയലുകളിലേക്കും ടെലിവിഷന്‍ പരമ്പരകളിലേക്കുമൊക്കെ അമൃത പോയിരുന്നു. നിലവില്‍ മൂന്ന് സീരിയലുകളിലാണ് നടി ഒരുമിച്ച് അഭിനയിക്കുന്നത്.

മുന്‍പ് സ്റ്റാര്‍ മാജിക് അടക്കമുള്ള ടെലിവിഷന്‍ പരിപാടികൡലും നിറസാന്നിധ്യമായിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. എന്താണ് സ്റ്റാര്‍ മാജിക്കിലേക്ക് വരാത്തതെന്ന ചോദ്യത്തിനടക്കം മറുപടിയുമായിട്ടാണ് അമൃത എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ക്യൂ ആന്‍ഡ് എ സെക്ഷനില്‍ സംസാരിക്കുകയായിരുന്നു നടി.

amruthapic

ഇന്നത്തെ വീഡിയോ ക്യൂ ആന്‍ഡ് എ ആണെന്ന് പറഞ്ഞാണ് അമൃത സംസാരിക്കുന്നത്. കുറേ കാലത്തിന് ശേഷം എല്ലാവരുടെയും ചോദ്യത്തിന് മറുപടി പറയുകയാണെന്നാണ് നടി പറയുന്നത്. വാടക വീട്ടില്‍ നിന്നും സ്വന്തമായൊരു വീട്ടിലേക്ക് മാറുന്നത് എന്നാണെന്നാണ് ഒരാള്‍ ചോദിച്ചത്. 'കഴിഞ്ഞ വര്‍ഷം എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെ ഒന്നും നടക്കില്ല. എല്ലാവര്‍ക്കും അങ്ങനെയായിരിക്കും.

വീടിന്റെ കാര്യമൊക്കെ ഒരു സമയമുണ്ട്. അപ്പോള്‍ മാത്രമേ അത് നടക്കൂ. ഈ വര്‍ഷം സ്വന്തമായൊരു വീട് നോക്കുന്നുണ്ട്. അതിനു സമയം ആയെങ്കില്‍ ഇ വര്‍ഷം തന്നെ വീട് സ്വന്തമാക്കുമെന്നാണ് അമൃത പറയുന്നത്.

വീട്ടില്‍ പതിനാല് പെറ്റ്‌സ് ഉണ്ടായിരുന്നതിനെ പറ്റിയും നടി പറഞ്ഞിരുന്നു. മുന്‍പ് വീഡിയോയില്‍ കാണിക്കാന്‍ പറഞ്ഞ് കാണിച്ചതിന് ശേഷം എല്ലാവരും ചത്ത് പോയി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മാത്രമല്ല വാടക വീട് കൂടിയായതിനാല്‍ വീട്ടില്‍ പെറ്റ്‌സിനെ വളര്‍ത്തുന്നത് ചുറ്റുമുള്ളവര്‍ക്കൊന്നും ഇഷ്ടമല്ല. സ്വന്തമായി ഒരു വീട് അല്ലാത്തതിന്റെ ഒരു വിഷയമാണിത്. ചിലര്‍ പരാതികളുമായി വന്നിരുന്നു.

എന്നാല്‍ ആരുടെയും വീട്ടിലേക്ക് പോവുകയോ പ്രശ്‌നമോ ഉണ്ടാക്കിയില്ലെങ്കിലും ഇതിന് പിന്നാലെ കുറെയധികം പെറ്റ്‌സിനെ നഷ്ടമാവുകയും ചെയ്തു. ആരെങ്കിലും എന്തെങ്കിലും ചെയ്തതാണോന്ന് സംശയമാണ്. എന്തിനാണ് മനുഷ്യര്‍ ഇത്രയും ക്രൂരന്മാര്‍ ആകുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് അമൃത പറയുന്നത്.

amruthapic

ലേഡീസ് റൂം, ഗീതാഗോവിന്ദം, കളിവീട് തുടങ്ങിയ സീരിയലുകളിലാണ് താന്‍ അഭിനയിക്കുന്നത്. ഓരോന്നിന്റെയും ഇടവേളകള്‍ നോക്കിയാണ് മറ്റൊന്നിലേക്ക് പോകുന്നത്. എല്ലാം മാനേജ് ചെയ്ത് പോകാന്‍ സാധിക്കുന്നുണ്ട്.

പത്താം ക്ലാസില്‍ എത്ര എപ്ലസ് ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് പഠനത്തില്‍ താന്‍ അത്ര മിടുക്കി ആയിരുന്നില്ലെന്നാണ് അമൃത പറയുന്നത്. രണ്ട് എ പ്ലസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ ചെറിയ പ്രായത്തില്‍ ടീച്ചര്‍ ആകാനായിരുന്നു തന്റെ ഇഷ്ടമെന്നും അതിന് വേണ്ടി കുട്ടിയും ടീച്ചറുമായി കളിക്കാറുണ്ടെന്നും തമാശരൂപേണ അമൃത പറയുന്നു. വീട്ടിലെ ചെടികളെല്ലാം വടി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു തന്റെ ഹോബിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ മാജിക്കില്‍ ഇപ്പോള്‍ കാണാത്തത് എന്ത് കൊണ്ടാണെന്നും ഒരാള്‍ അമൃതയോട് ചോദിച്ചിരുന്നു. 'സ്റ്റാര്‍ മാജിക്കിലേക്ക് ഇനി വരില്ല. ഞാന്‍ അത് നിര്‍ത്തിയതാണ് പേഴ്‌സണല്‍ കാര്യങ്ങള്‍ കൊണ്ട് നിര്‍ത്തിയതാണ്, അതിന്റെ കാരണമൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും', നടി കൂട്ടിച്ചേര്‍ത്തു.

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X