പബ്ലിക്കായി അവർ ഇഷ്ടമല്ലെന്ന് പറഞ്ഞു, ആന്റി പറഞ്ഞത് സങ്കടമായി, വെളിപ്പെടുത്തി അമൃത

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. സ്വന്തം പേരിനെക്കാളും നടിയെ ശീതൾ എന്ന പേരിലാണ് നടിയെ അറിയപ്പടുന്നത്. കുടുംബവിളക്കിൽ നിന്ന് മാറിയിട്ടും നടിയെ ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അമൃതയ്ക്ക് പകരം മറ്റൊരു താരം ശീതളായി എത്തയിട്ടുണ്ട് കുടുംബവിളക്കിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള താരമായിരുന്നു അമൃത.

amarutha nair

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, അമൃതയുടെ ഒരു പഴയ അഭിമുഖമാണ്. പബ്ലിക്കായി ഒരു സ്ത്രീയിൽ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചാണ് താരം പറയുന്നത്. ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് ആദ്യം പബ്ലിക്കായി വഴക്ക് പറഞ്ഞുവെങ്കിലും പിന്നീട് നല്ലത് പോലെ സംസാരിച്ചുവെന്നും അമൃത പറയുന്നു. ഇതിനോടൊപ്പം തന്നെ ഒരു പ്രമുഖ താരത്തിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട് നടിയുടെ പേര് പറയാതെയാണ് സംഭവം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ'' അടുത്ത കാലത്താണ് ഈ സംഭവം ഉണ്ടായത്. മാളിൽ വച്ച് ഒരു ആന്റി പെൺകുട്ടികൾക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു കാരണവും ഇല്ലാതെ വഴക്കു പറയുകയായിരുന്നു. കുറച്ച് ആളുകളൊക്കെ അവിടെയുണ്ടായിരുന്നു. മാസ്ക്ക് ധരിച്ച എന്നെ എങ്ങനെയാണ് ആന്റി തിരിച്ചറിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അമൃത പറയുന്നു. തന്നെ ഇഷ്ടമല്ലെന്ന് ഇവർ എല്ലാവരുടേയും മുന്നിൽ വെച്ച് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ചെറുതായി വിഷമം വന്നുവെന്നും അമൃത പറയുന്നു . ആന്റിക്കൊപ്പം അവരുടെ മക്കളൊക്കെ ഉണ്ടയിരുന്നു. അവർ ക്യാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നീട് ചിരിച്ചൊക്കെ സംസാരിച്ചെന്നും താരം പറയുന്നു. ശീതൾ നല്ല കുട്ടിയായപ്പോൾ മികച്ച കമന്റുകൾ കിട്ടിയെന്നും അമൃത പറയുന്നു.

പിന്നീട് ഒരു സെലിബ്രിറ്റിയിൽ നിന്നും പബ്ലിക്കായി മോശം അനുഭവം ഉണ്ടായെന്നും അമൃത പറയുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . എന്നാൽ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല. അത് എനിക്ക് വലിയ സങ്കടമായെന്നും അമൃത പറയുന്നു. പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയെന്നും അമൃത ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

ശീതളായി കുടുംബവിളക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അമൃത സീരിയലിൽ നിന്ന് പിൻമാറിയത്. നടി തന്നെയായിരുന്നു സീരിയലിൽ നിന്ന് മാറിയതിനെ കുറിച്ച് വെളിപ്പെടിത്തിയത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ.. ''ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും'' അമൃത പറയുന്നു. കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും താരം പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X