For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കില്‍ നിന്നും ഒഴിവാക്കിയതല്ല; വ്യക്തിപരമായ കാര്യങ്ങളാണ്, ഇനി സീരിയലിലേക്ക് ഇല്ലെന്ന് അമൃത നായര്‍

  |

  ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കുടുംബവിളക്കില്‍ നിന്നും നടി അമൃത നായര്‍ പിന്മാറുന്നു എന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നടി തന്നെയാണ് തന്റെ പിന്മാറ്റത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. കുറഞ്ഞ കാലം കൊണ്ട് ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ അമൃത പോവുന്നതിന്റെ നിരാശ പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സീരിയലിലേക്ക് പുതിയ താരം എത്തി കഴിഞ്ഞിരിക്കുകയാണ്.

  പാർട്ടിവെയറിൽ തിളങ്ങി താരപുത്രി ജാൻവി കപൂർ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  അതേ സമയം അമൃതയെ സീരിയലില്‍ നിന്നും പുറത്താക്കിയതാണോ എന്ന സംശയങ്ങളും ഉയര്‍ന്ന് വന്നു. പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണം അന്വേഷിച്ച പലരും വ്യാജമായ വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്തു. ഒടുവില്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച വീഡിയോയിലൂടെ അമൃത തന്നെ യഥാര്‍ഥ പ്രശ്‌നമെന്താണെന്നും കുടുംബവിളക്കിലേക്ക് ഇനിയില്ല എന്ന കാര്യവും വ്യക്തമാക്കിയിരിക്കുകയാണ്.

  എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഒരു കഥാപാത്രത്തില്‍ നിന്ന് മാറുമ്പോള്‍ അടുത്തയാള് വരും. ആളുകള്‍ അവരെയും സ്വീകരിക്കും. കാരണം ഞാനും ഒരു റീപ്ലേസ്‌മെന്റില്‍ വന്ന വ്യക്തിയാണ്. എനിക്ക് മുന്നേ വേറൊരു കുട്ടിയാണ് ചെയ്തിരുന്നത്. അവര്‍ക്ക് പകരമായിട്ടാണ് ഞാന്‍ കുടുംബവിളക്കിലേക്ക് വന്നത്. ഞാന്‍ മാറുമ്പോഴും അങ്ങനെ തന്നെ എല്ലാവരും കാണുമെന്നാണ് കരുതിയത്. സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും താരങ്ങളെയും നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് അറിയാം. പക്ഷേ അവിടുന്ന് മാറുമ്പോള്‍ ഇത്രയും സപ്പോര്‍ട്ട് ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

  രണ്ട് ദിവസമായി ഫോണിലൂടെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നതിന്റെ ബഹളമായിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്ത് കാരണത്താലാണ് കുടുംബവിളക്കില്‍ നിന്നും മാറുന്നതെന്നാണ്. എന്റേതായ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ മാറിയത്. പിന്നെ എല്ലാവര്‍ക്കും ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമല്ലോ. അങ്ങനെ ഒരു തീരുമാനം എടുത്തിട്ടാണ് ഞാന്‍ സീരിയലില്‍ നിന്നും മാറിയത്. വലിയൊരു ചാനലും വലിയ പ്രോജ്കടുമാണ്. അതില്‍ നിന്നും മാറുമ്പോള്‍ വലിയ വിഷമമാണ്. പക്ഷേ അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നു.

  26-ാമത്തെ വയസിലാണ് സിന്ധു കൂടെ വന്നത്; രണ്ടര വര്‍ഷം വീതമുള്ള ഇടവേളയില്‍ 3 മക്കള്‍; കൃഷ്ണകുമാര്‍ പറയുന്നു- വായിക്കാം

  സോഷ്യല്‍ മീഡിയ പറയുന്നത് ഞാന്‍ അഭിനയം നിര്‍ത്തിയെന്നും എന്റെ കല്യാണമാണെന്നുമാണ്. അതുപോലെ എന്ന സീരിയലില്‍ നിന്ന് ഒഴിവാക്കിയതാണോ എന്ന് തുടങ്ങി പലരും പലതാണ് പറയുന്നത്. ഞാന്‍ വീണ്ടും പറയുകയാണ്. എന്റെ വ്യക്തിപരമായ കാരണത്തിലാണ് പിന്മാറ്റം. പുതിയ കുട്ടി സീരിയലില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. നിങ്ങള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ആ കുട്ടിയെ കണ്ടിട്ടുണ്ടാവും. ഈയൊരു സ്‌നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദിയുണ്ട്. ഇപ്പോള്‍ ഒരു വര്‍ക്കിന്റെ ഭാഗമായി നില്‍ക്കുകയാണ്.

  സീരിയലിലെ ചുംബന രംഗത്തിന് വേണ്ടി 14 ടേക്ക്; കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ സംഭവിച്ച കഥ പറഞ്ഞ് താരങ്ങള്‍- വായിക്കാം

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  ഞാന്‍ എന്തായാലും അഭിനയിക്കുന്നുണ്ട്. പുതിയ പ്രോജക്ടുകള്‍ വരാന്‍ പോവുന്നു. അതെന്തൊക്കെ ആണെന്ന് തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യും. പിന്നെ ഞാന്‍ പിന്മാറിയിട്ടില്ലെന്ന് ചിലര്‍ പറയുന്നുണ്ട്. അങ്ങനെയല്ല. കുടുംബവിളക്കില്‍ ഇനി ഉണ്ടാവില്ല. പക്ഷേ പുതിയ പ്രോജക്ടിന്റെ തിരക്കുകളിലാണ് ഞാന്‍. ബാക്കി എല്ലാം ഞാന്‍ തന്നെ പറയും. ഇതൊക്കെയാണ് എന്റെ വിശേഷങ്ങള്‍ എന്ന് അമൃത നായര്‍ പറയുന്നു. അതേ സമയം പുതിയ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോസും നടി പങ്കുവെച്ചിരുന്നു.

  ഇത്രയും നാണംകെട്ടിട്ടും മതിയായില്ലേ? സുമിത്രയുടെ മുന്നില്‍ അടപടലം തോല്‍വി ഏറ്റുവാങ്ങിയിട്ടും അടങ്ങാതെ വേദിക- വായിക്കാം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Fame Amrutha Nair Opens Up She Quit The Serial Due To Personal Reason, Rubbishes Wedding Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X