For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിലെ ശീതൾ ഗർഭിണിയായോ? നിറവയർ ചിത്രം പുറത്ത് വിട്ട അമൃതയോട് ആരാധകര്‍, ട്വിസ്റ്റുണ്ടെന്ന് നടിയും

  |

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്ന കുടുംബവിളക്ക് സീരിയല്‍ സംഭവബഹുലമായ നിമിഷങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്. സിദ്ദാര്‍ഥ്-വേദിക വിവാഹത്തിന് ശേഷം ഇപ്പോള്‍ ശീതളിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ശീതളിന്റെ സുഹൃത്തായിരുന്ന ജിതിന്‍ എന്ന പയ്യന്‍ വിവാഹഭ്യര്‍ഥനയുമായി പിന്നാലെ വന്ന് ശല്യപ്പെടുത്തുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിലെ പ്രധാന സംഭവം.

  കുസൃതി കാണിക്കുന്ന നടി സാമന്ത അക്കിനേനിയുടെ ചിത്രങ്ങൾ, എത്ര സുന്ദരിയാണെന്ന് ആരാധകരും

  സീരിയലിലെ വിശേഷങ്ങള്‍ അങ്ങനെ ആണെങ്കിലും കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃത നായരുടെ പുതിയ വിശേഷം ഇതൊന്നുമല്ല. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോ കണ്ട് സുഹൃത്തുക്കളും ആരാധകരുമെല്ലാം ഒരുപോലെ ഞെട്ടി. പിന്നാലെയാണ് അതിലെ ട്വിസ്റ്റ് അറിയുന്നത്.

  നടി പാര്‍വതി വിജയ് വിവാഹം കഴിഞ്ഞ് പോയതിന് ശേഷമാണ് ശീതള്‍ എന്ന കഥാപാത്രത്തിലേക്ക് അമൃത എത്തുന്നത്. ഒരേ കഥാപാത്രത്തിലേക്ക് മറ്റൊരാള്‍ വന്നത് പ്രേക്ഷകര്‍ക്ക് ആദ്യം നീരസം തോന്നിയെങ്കിലും ഇപ്പോള്‍ അമൃതയുടെ ശീതള്‍ എന്ന വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അമൃതയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വരുന്ന ചിത്രങ്ങളും എഴുത്തുകളുമെല്ലാം അതിവേഗം ചര്‍ച്ചയാവുകയും ചെയ്യും. അങ്ങനെയാണ് നടിയുടെ പുത്തന്‍ ഫോട്ടോ വൈറലായത്.

  നിറവയറുമായി നില്‍ക്കുകയാണ് അമൃത. ഒപ്പം നടന്‍ സച്ചിന്‍ ആ വയറില്‍ കൈ പിടിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. തൊട്ട് പിന്നാലെ ഇതെപ്പോള്‍ സംഭവിച്ചു എന്ന ചോദ്യവുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. കുടുംബവിളക്കിലെ വേദികയെ അവതരിപ്പിക്കുന്ന നടി ശരണ്യ ആനന്ദ് 'അമ്മോ' എന്നാണ് കമന്റിട്ടത്. ഇതിന് ചിരിക്കുന്ന സ്‌മൈലിയാണ് നടി തിരികെ കൊടുത്തത്. ഒപ്പം ഇതേ സീരിയലില്‍ അമൃതയുടെ സഹോദര വേഷത്തിലെത്തുന്ന നടന്‍ നൂബിന്‍ കണ്‍ഗ്രാസ് പറഞ്ഞും എത്തിയിരിക്കുകയാണ്.

  ഈ കൊച്ചിനെ കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും യാതൊരു കുഴപ്പം ഇല്ലായിരുന്നു. പെട്ടെന്ന് എങ്ങനെയാണ് ഗര്‍ഭിണിയായതെന്ന് തുടങ്ങി രസകരമായ കമന്റുകളാണ് അമൃതയുടെ പോസ്റ്റിന് താഴെ വരുന്നത്. എന്നാല്‍ ഇത് ഷൂട്ടിന്റെ ഭാഗമാണെന്ന് ക്യാപ്ഷനില്‍ തന്നെ അമൃത സൂചിപ്പിച്ചിരുന്നു. സച്ചിന്‍ എസ് ജിയും അമൃതയും അഭിനയിക്കുന്ന രുധിരം എന്ന വെബ് സീരീസിന്റെ ഭാഗമായിട്ടുള്ള ഫോട്ടോയാണിത്. കുടുംബവിളക്കില്‍ ചെറിയ പെണ്‍കുട്ടിയായിട്ടാണെങ്കില്‍ അതില്‍ നിന്നും പക്വതയുള്ള വേഷമാണ് രുധിരത്തില്‍ എന്നാണ് അറിയുന്നത്.

  Ananya from Kudumbavilakk serial wedding video | FilmiBeat Malayalam

  ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് അമൃത അഭിനയത്തിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലെ ഓഡിഷന്‍ പരസ്യം കണ്ടാണ് അയച്ച് നോക്കുന്നത്. ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെ കുറിച്ച് മുന്‍പ് അമൃത പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്ത് ശ്രദ്ദിക്കപ്പെട്ടിരുന്നു എങ്കിലും കുടുംബ വിളിക്കിലെ ശീതള്‍ ആയതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്.

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku Fame Amrutha Nair's Baby Bump For A New Webseries Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X