2015 ൽ ഇങ്ങനെയായിരുന്നു ഞാൻ , കുടുംബവിളക്കിലെ ശീതളിന്റെ ചിത്രം വൈറലാകുന്നു...
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. സ്വന്തം എന്ന പേരിനെക്കാളും ശീതൾ എന്ന പേരിലാണ് നടി പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ അറിയപ്പെടുന്നത്. ഇന്ന് അമൃത മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പഴയ ചിത്രമാണ്. അമൃത തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

2015 കാലഘട്ടത്തിലെ ചിത്രമാണ് അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ''കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി. ലോക്ക് ഡൗണിന് നന്ദി. 2015 ലെ ഞാൻ''... എന്ന് കുറിച്ചു കൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പഴയ ചിത്രം വൈറലായിട്ടുണ്ട്. കമന്റുമായി ആരാധകർക്കൊപ്പം സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഷിയാസ്, ശ്രീവിദ്യ, അവതാരകയായ വീണ മുകുന്ദൻ എന്നിവർ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സഹോദരിയാണോ എന്നും ചോദിക്കുന്നുണ്ട്. അമൃത ഞെട്ടിച്ചുവെന്നും ആരാധകർ പറയുന്നുണ്ട്.
ഒരുപാട് കഷ്ടപ്പാടുകൾ തരണം ചെയ്താണ് അമൃത ഇന്ന് കാണുന്ന ശീതളായിമാറിയത്. കേരളകൗമുദി ആഴ്ചപ്പതിപ്പിന് നല്‍കിയ നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഇനി തന്റെ അടുത്തലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു. അഭിനയ രംഗത്തേക്ക് വന്നപ്പോള്‍ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവെ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ ജീവിതം തീര്‍ന്നുവെന്നാണല്ലോ കരുതുതുന്നത്. ഇപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും വലിയ കാര്യമാണെന്നും നടി പറഞ്ഞിരുന്നു.
Recommended Video
സംഭവ ബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോകുകയാണ്. റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് തന്നെ കുടുംബവിളക്കുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര സഞ്ചരിക്കുന്നത്. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയെ ഭർത്താവ് കൈ ഒഴിയുന്നതും പിന്നീട് ഈ പാവം വീട്ടമ്മ നടത്തുന്ന അതിജീവനവുമാണ് പരമ്പര. സുമിത്രയായി എത്തുന്നത് നടി മീര വാസുദേവാണ്. സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രമാണ് അമൃത അവതരിപ്പിക്കുന്നത്. തുടക്കത്തിൽ പരമ്പരയിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു ശീതൾ. എന്നാൽ ഇപ്പോൾ അമ്മയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മകളാണ്.
അമൃതയുടെ പഴയ ചിത്രം കാണാം


Click it and Unblock the Notifications