ഭാര്യയുടെ നെറുകയിൽ ചുംബനം നൽകി എഫ്.ജെ തരകൻ, മകനെപ്പോലെ നിന്ന് പിറന്നാൾ പൊലിപ്പിച്ച് ആനന്ദ്!

സംപ്രേക്ഷണം ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ മനം കവർന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കെ.കെ മേനോൻ, ആനന്ദ് നാരായണൻ, നൂബിൻ ജോണി എന്നിവരാണ് സീരിയലിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇന്ന് കുടുംബപ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പരമ്പരകളിൽ‌ ഒന്ന് കൂടിയാണ് കുടുംബവിളക്ക്. സീരിയലിലെ താരങ്ങൾക്കെല്ലാം തന്നെ വലിയൊരു ആരാധകർ സോഷ്യൽ‌ മീഡിയയിൽ ഉണ്ട്.

സുമിത്ര എന്ന സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സീരിയൽ സഞ്ചരിക്കുന്നത്. വിവാഹമോചിതയായ സുമിത്രയുടെ അതിജീവനമാണ് സീരിയലിന്റെ പ്രമേയം. തന്മാത്ര എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി മീര വാസുദേവാണ് സുമിത്രയായി സീരിയലിൽ അഭിനയിക്കുന്നത്. സുമിത്രയുടെ ഭർത്താവായി കെ.കെ മേനോൻ ആണ് എത്തുന്നത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സിദ്ധാർഥ് എന്നാണ്. വിവാഹ മോചനത്തിന് മുമ്പ് സുമിത്രയെ തകർക്കാൻ ശ്രമിച്ചിരുന്നത് സിദ്ധാർഥിന്റെ സഹോദരിയും അമ്മയും ആയിരുന്നെങ്കിൽ ഇപ്പോൾ സിദ്ധാർഥിന്റെ രണ്ടാം ഭാര്യ വേദികയും അതിനുള്ള ശ്രമത്തിലാണ്.

എഫ്.ജെ തരകൻ ശിവദാസ മേനോനായപ്പോൾ

നിരവധി പദ്ധതികൾ സുമിത്രയെ തകർക്കാനായി വേദിക പ്ലാൻ ചെയ്തിരുന്നുവെങ്കിലും ഇതുവരേയും ഒന്നും ഫലം കണ്ടിരുന്നില്ല. കുടുംബവിളക്കിലെ നന്മനിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് മുത്തച്ഛൻ കഥാപാത്രമായ ശിവദാസ മേനോൻ. എഫ്.ജെ തരകനാണ് ശിവദാസ മേനോൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. നാടകങ്ങളിലൂടെ സീരിയലിലേക്ക് എത്തിയ നടന ണ് എഫ്.ജെ തരകൻ. ജനുവരി ഒന്ന് പുതുവർഷം എന്നതിലുപരി എഫ്.ജെ തരകന്റെ പിറന്നാൾ ദിനം കൂടിയാണ്. എഴുപത്തി മൂന്നിലേക്ക് കടക്കുന്ന എഫ്.ജെ തരകന്റെ പിറന്നാൾ ഇത്തവണ കളറാക്കിയത് റീൽ കൊച്ചുമകൻ ആനന്ദ് നാരായണനാണ്.

എഴുപത്തിമൂന്നാം പിറന്നാൾ ആഘോഷം

എഫ്.ജെ തകരന്റെ പിറന്നാൾ ആഘോഷം ​ഗംഭീരമാക്കിയതിന്റെ വീഡിയോ ആനന്ദ് നാരായണൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എഫ്.ജെ തരകന്റെ വീട്ടിൽ കേക്കുമായി എത്തിയതാണ് മകന്റെ സ്ഥാനത്ത് നിന്ന് ആനന്ദ് നാരായൺ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷമാക്കിയത്. എഴുപത് പിന്നിട്ടിട്ടും അഭിനയത്തിൽ തുടരുന്നതിന് പിന്നിലെ കാരണവും എഫ്.ജെ തരകൻ ആനന്ദ് നാരായണനോട് വെളിപ്പെടുത്തി. 'അഭിനയത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. രണ്ട് വർഷമായി സീരിയലിൽ ഉണ്ട്. ശിവദാസ് മേനോനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒരുപാട് അഭിമാനമുണ്ടാക്കുന്ന ഒരു കഥാപാത്രമാണത്. എന്നെ ഇത്രയധികം ആളുകൾ തിരിച്ചറിയുന്നതും എനിക്ക് അഭിനയിക്കാൻ ഒരു അവസരം തന്നതും ശിവദാസ മേനോൻ എന്ന കഥാപാത്രമാണ്. വളരെ നല്ലൊരു മനുഷ്യനാണ്. ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുകയും ശരിയായത് മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ശിവദാസ മേനോൻ' എഫ്.ജെ തരകൻ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മുത്തച്ഛനും കൊച്ചുമകനും ഒന്നിച്ച്

മുത്തച്ഛന്റെ പിറന്നാൾ ആഘോഷമാക്കുന്നതിന്റെ വീഡിയോ അനിരുദ്ധ് പങ്കുവെച്ചതോടെ കുടുംബവിളക്കിന്റെ ആരാധകരെല്ലാം കുടുംബവിളക്കിന്റെ സ്വന്തം മുത്തച്ഛന് പിറന്നാൾ‌ ആശംസകളുമായി എത്തി. 'അച്ചാച്ചന് പൂർണ്ണ ആരോഗ്യത്തോടെ ഒരുപാട് നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അച്ചാച്ചന് ഒരായിരം പിറന്നാൾ ആശംസകൾ... ഒരുപാട് വർഷം അരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു' എന്നിങ്ങനെയാണ് ആനന്ദ് പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. വീഡിയോയിൽ നല്ലപാതിയേയും എഫ്.ജെ തരകൻ പരിചയപ്പെടുത്തുന്നുണ്ട്. ഭാര്യയുടെ നെറുകയിൽ ചുംബനം നൽകിയ ശേഷമാണ് തരകൻ ആനന്ദിനൊപ്പം കേക്ക് മുറിച്ചത്. കുടുംബവിളക്കിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് പഴയ സ്വഭാവം എല്ലാം മാറ്റി അനിരുദ്ധ് അമ്മയുടേയും സഹോദരന്മാരുടേയും സ്നേഹം തിരിച്ചറിഞ്ഞത്. ഇപ്പോൾ പുതിയ സ്വഭാവവും പ്രവൃത്തികളുമുള്ള അനിരുദ്ധാണ് കുടുംബവിളക്ക് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. അനിരു​ദ്ധിന് മാനസാന്തരമുണ്ടായത് കുടുംബവിളക്ക് ആരാധകർക്കും ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X