ദിൽ‌ഷ ഞാനിപ്പോൾ വിളിച്ചാലും ഫോണെടുക്കും; അച്ഛന് കൊടുത്ത വാക്ക് ഞാനിന്നും പാലിക്കുന്നു; ആനന്ദ് നാരായൺ

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയലാണ് കുടുംബ വിളക്ക്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സീരിയലിൽ നടി മീര വാസുദേവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പോലെ വിമർശകരും അത് പോലെ തന്നെ ആരാധകരമുള്ള സീരിയലാണ് കുടുംബ വിളക്ക്, അടുത്തിടെ സീരിയിലിലെ കഥയിലെ വിവാഹത്തിന് പത്രപരസ്യം നൽകിയത് ട്രോളായിരുന്നു.

കുടുംബവിളക്കിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്ന നടനാണ് ആനന്ദ് നാരായൺ. നടൻ ഇന്ത്യ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആനന്ദ് നാരായൺ സംസാരിച്ചു.

ആങ്കറിം​ഗും ലൈവ് ഷോസുമൊക്കെ ചെയ്താണ് ഞാൻ‌ കരിയർ തുടങ്ങുന്നത്

'ആനന്ദ് നല്ല നടനാണ് എന്ന് പറയുന്നതിനേക്കാൾ പുള്ളി നല്ലൊരു മനുഷ്യനാണെന്ന് പറയുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആങ്കറിം​ഗും ലൈവ് ഷോസുമൊക്കെ ചെയ്താണ് ഞാൻ‌ കരിയർ തുടങ്ങുന്നത്'

'പെട്ടെന്ന് കുടുംബ വിളക്കിലൂടെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നെങ്കിൽ പ്രശസ്തിയിൽ ഞാൻ മതി മറന്നേനെ. പക്ഷെ ഞാൻ പടി പടിയായി കയറി വന്നയാളാണ്'

ആദ്യ സീരിയൽ അഭിനയിച്ച് ടെലികാസ്റ്റ് നടന്ന ശേഷം അച്ഛനെന്നോട് പറഞ്ഞ വാക്കുണ്ട്

'എന്റെ പ്രശസ്തിയിൽ മതി മറന്നിട്ടില്ല. ഒരുപാട് അവസരങ്ങൾ ചോദിച്ച് എന്റെ ആദ്യ സീരിയൽ അഭിനയിച്ച് ടെലികാസ്റ്റ് നടന്ന ശേഷം അച്ഛനെന്നോട് പറഞ്ഞ വാക്കുണ്ട്. ഇന്നലെ വരെ നാരായണൻ നായരുടെ മകനായിരുന്നു. ഇന്ന് നീയൊരു സീരിയൽ നടനാണ്'

'പല ആളുകൾക്കും പണവും പ്രശസ്തിയും വരുമ്പോൾ സ്വഭാവത്തിൽ മാറ്റം വരും. ഏറ്റവും വലിയവൻ, നല്ലവൻ എന്നത് നമ്മുടെ പെരുമാറ്റമാണ്. അത് ഇതുവരെയെ എങ്ങനെയായിരുന്നോ ഇനിയും മെയിന്റെയ്ൻ ചെയ്യാൻ ശ്രമിക്കുകയെന്ന്'

ആരുടെയും മനസ്സ് വിഷമിക്കാതെ പഴയ പോലെ തന്നെ ജീവിക്കാൻ ശ്രമിക്കുന്നു

അന്ന് ഞാനച്ഛന് കൊടുത്ത വാക്കാണ്. അതിന്നും ഞാനങ്ങനെ തന്നെ പാലിക്കുന്നു. എല്ലാ ദിവസവും ഞാൻ ലൊക്കേഷനിലേക്ക് പോവാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് തല കോതുമ്പോൾ ആരുടെയും മനസ്സ് വിഷമിക്കാതെ പഴയ പോലെ തന്നെ ജീവിക്കാൻ ശ്രമിക്കുന്നു. അതിനാൽ സ്റ്റാർഡം, ആളുകൾ തിരിച്ചറിയുന്നു എന്നതിൽ താൻ മതി മറന്നിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

 ഇപ്പോൾ ഞാൻ വിളിച്ചാലും ഫോണെടുക്കും. മെസേജ് ചെയ്താൽ റിപ്ലെെ തരും

'കാണാക്കൺമണി എന്ന സീരിയലിലൂടെയാണ് ഞാൻ തുടങ്ങിയത്. അന്ന് ​ഗൗരി കൃഷ്ണയും ദിൽഷയുമുണ്ടായിരുന്നു. അവരെ ഇപ്പോൾ ഞാൻ വിളിച്ചാലും ഫോണെടുക്കും. മെസേജ് ചെയ്താൽ റിപ്ലെെ തരും. അന്ന് മുതൽ ഇന്ന് വരെയും ആ സൗഹൃദത്തിന് വില കൊടുക്കുന്ന ആളാണ് ഞാൻ. പിന്നെ ഞാൻ ഞാനായിട്ട് തന്നെയാണ് എല്ലാവരോടും പെരുമാറാറ്'

ഭാര്യയുടെയും മക്കളുടെയും പേരെടുത്ത് പറയുമ്പോഴും സന്തോഷം തോന്നാറുണ്ടെന്നും നടൻ

'യൂട്യൂബ് ചാനൽ തുടങ്ങിയതിനെക്കുറിച്ചും നടൻ സംസാരിച്ചു. എനിക്ക് സംസാരിക്കാൻ ഭയങ്കര ഇഷ്ടമാണ്. സീരിയലിലേക്ക് വന്നത് കൊണ്ട് ആങ്കറിം​ഗ് കുറഞ്ഞ് വന്നു'

'അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എവിടെ നോക്കിയാലും യൂട്യൂബ് ചാനലാണ്. ഞാനായിട്ട് കുറയ്ക്കേണ്ട എന്ന് കരുതി. ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ട് ചാനൽ റീച്ച് ആയി'

ഇപ്പോൾ ഷൂട്ടിന്റെ തിരക്ക് കാരണം ചെയ്യാൻ പറ്റുന്നില്ല. കുടുംബവിളക്കിലെ അനിരുദ്ധിനെ വെറുത്തിരുന്നതിന് പകരം കുറച്ച് പേരെങ്കിലും നമ്മളെ ഇഷ്ടപ്പെടാൻ കാരണമായി. യൂട്യൂബ് വീഡിയോകൾ കാണാറുണ്ടെന്ന് ആളുകൾ പറയുമ്പോഴും ഭാര്യയുടെയും മക്കളുടെയും പേരെടുത്ത് പറയുമ്പോഴും സന്തോഷം തോന്നാറുണ്ടെന്നും നടൻ വ്യക്തമാക്കി.

കുടുംബ വിളക്കിന് മുമ്പ് നിരവധി സീരിയലുകളിൽ ആനന്ദ് നാരായണൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുടുംബ വിളക്കിലൂടെയാണ് നടൻ പ്രശസ്തനാവുന്നത്.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X