For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേദന വന്നപ്പോൾ മുതൽ അവൾക്കൊപ്പമുണ്ടായിരുന്നു, ഒന്ന് കാന്റീനിലേക്ക് പോയതും പ്രസവിച്ചു'; ആനന്ദ് നാരായണൻ!

  |

  മിനിസ്‌ക്രീനിൽ അവതാരകനായി എത്തി പിന്നീട് മലയാളി ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ നടനായി മാറിയ താരമണ് ആനന്ദ് നാരായണൻ. കഴിഞ്ഞ അ‍‍ഞ്ചിലധികം വർഷങ്ങളായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണൻ. അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. അവതാരകനായിട്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തിയത്. 2014 ലാണ് ഒരു ടെലിവിഷൻ സീരിയൽ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.

  'ഇവർ ഇത്രയ്ക്ക് കട്ട കമ്പിനിയാണോ?'; ബിബിൻ ജോസിന്റെ പിറന്നാൾ ആഘോഷത്തിൽ വിശിഷ്ടാതിഥിയായി അനുശ്രീ!

  ആദ്യത്തെ സീരിയലിൽ താരത്തിന് ശോഭിക്കാൻ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ സീരിയലുകളിലൂടെ മുൻനിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയർന്നു. വില്ലൻ കഥാപാത്രങ്ങളും നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ്.

  'നാളുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി'; തന്റെ നായികയെ കണ്ട സന്തോഷം പങ്കുവെച്ച് കാളിദാസ് ജയറാം!

  കുടുംബവിളക്കിൽ നിന്നും നടൻ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോൾ ആണ് അനിരുദ്ധ് എന്ന കഥാപാത്രം ആയിട്ടാണ് ആനന്ദ് എത്തുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ആനന്ദ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആനന്ദിന്റെ വിവാഹം. പത്ത് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ആനന്ദിന്റെ വിവാഹം. ആദ്യം പ്രണയം പറഞ്ഞപ്പോൾ സമ്മതമല്ലെന്നായിരുന്നു ഭാര്യയുടെ മറുപടിയെന്നും പിന്നീട് കുറച്ച് ദിവസം കൂടി പിറകെ നടന്ന ശേഷമാണ് സമ്മതം ഭാര്യ പറഞ്ഞതെന്നും ആനന്ദ് വെളിപ്പെടുത്തിയിരുന്നു.

  ലവ് കം അറേഞ്ച്ഡ് മാരേജ് എന്നേ വിവാഹത്തെ വിളിക്കാൻ പറ്റൂവെന്നും 2011ൽ ആയിരുന്നു വിവാഹമെന്നും ആനന്ദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷമായി. ഇടയ്ക്കിടെ ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകൾ‌ ആനന്ദ് ചെയ്യാറുണ്ട്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. ഇപ്പോൾ വിശേഷങ്ങൾ പങ്കുവെച്ച് ആനന്ദ് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീ‍ഡിയോയാണ് ശ്രദ്ധനേടുന്നത്. ആരാധകർ പലപ്പോഴായി ചോദിച്ച ചോദ്യങ്ങൾക്കാണ് ആ​നന്ദ് മറുപടി പറഞ്ഞത്. 'ഞാൻ യുട്യൂബ് ചാനൽ ആരംഭിച്ചത് കഞ്ഞി കുടിച്ച് പോകാൻ വേണ്ടിയാണ്. മക്കൾ വളർന്നതിനാൽ അവരെ നോക്കാൻ വേണ്ടി ഭാര്യ മിനി ഇപ്പോൾ ജോലി രാജി വെച്ചിരിക്കുകയാണ്. അതൊരു സ്ഥിര വരുമാനമായിരുന്നു. എന്റെ ജോലിക്ക് എപ്പോഴും സ്ഥിരത ഉണ്ടായിക്കൊള്ളമെന്നില്ല. അതെല്ലാം കണക്കിലെടുത്താണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. എല്ലാവരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുണ്ട് ശിവാഞ്ജലിയെ യുട്യൂബ് ചാനലിൽ അതിഥികളായി കൊണ്ടുവരണമെന്നത്. ​ഗോപികയും സജിനും ഷൂട്ടിങ് സമയത്ത് മാത്രമാണ് ഒരുമിച്ച് വരുന്നത്. സമയം ഒത്തുവരാത്തതിനാലാണ് അവരെ കൊണ്ടുവരാൻ സാധിക്കാതിരുന്നത്.'

  'ജീവിതത്തിലെ ഒരിക്കലും മറക്കാത്ത സംഭവം മൂത്തമകൻ ജനിച്ചതാണ്. ഞങ്ങൾ‌ക്ക് കാറ്ററിങ് ഉണ്ട്. ഒരു ഏപ്രിൽ 25ന് ആണ് മകൻ ജനിച്ചത്. അതിന്റെ താലേന്ന് ഞാൻ ഒരു കല്യാണ മണ്ഡപത്തിൽ ആയിരുന്നു. തലേന്ന് അവൾ വിളിച്ച് വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞു. പിന്നെ വേദന കുറഞ്ഞു. ഉടൻ തന്നെ വേ​ഗം ഞാൻ വന്നു. ശേഷം വീണ്ടും വേദന വന്നപ്പോൾ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവൾക്ക് വേദന വന്നപ്പോൾ മുതൽ ഞാൻ ഒപ്പമുണ്ടായിരുന്നു. ലേബർ റൂമിൽ കയറ്റിയപ്പോഴും ഞാൻ വെളിയിൽ നിന്നു. അപ്പോഴൊന്നും അവൾ പ്രസവിച്ചില്ല. ഞാൻ കാന്റിലേക്ക് പോയ സമയം നോക്ക് അവൾ പ്രസവിച്ചു. അങ്ങനെയാണ് മൂത്ത മകൻ പിറന്നത്. അത് ഇന്നും ഓർ‌മയിൽ നിൽക്കുന്നതാണ്' ആനന്ദ് നാരായണൻ പറയുന്നു.

  Read more about: Kudumbavilakku
  English summary
  kudumbavilakku fame Anand Narayan opens up about his wife labor pain and first child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X